ദ ഫോർത്ത് കണ്ട കേരള സ്റ്റോറി
വിദ്വേഷ പ്രചാരണം കലയുടെ വേഷമിട്ട് അവതരിക്കുന്ന കാലത്ത്, ഞങ്ങള്‍ കഴിഞ്ഞ മാസങ്ങളില്‍ റിപ്പോർട്ട് ചെയ്ത വാർത്തകൾ വീണ്ടും പറയുകയാണ്. കേരളത്തിന്റെ യഥാര്‍ഥ കഥ അഥവ ദ കേരള റിയല്‍ സ്റ്റോറി. വിദ്വേഷ പ്രചാരണങ്ങളുടെ കാലമാണ്. അത്തരം വര്‍ത്തമാനങ്ങള്‍ക്ക് ആളെ കിട്ടാനുമെളുപ്പമാണ്. അര്‍ധ സത്യങ്ങളും നുണക്കഥകളും കൊണ്ട് കേരളമാണ് വെറുപ്പുദ്പാതകർ ലക്ഷ്യമിടുന്നത്. നിരവധി പരിമിതികള്‍ക്കിടയിലും പോരായ്മകള്‍ക്കിടയിലും കേരളം കടന്നുവന്ന വഴികളും കൈവരിച്ച ചെറുതല്ലാത്ത നേട്ടങ്ങളുമുണ്ട്. തുടര്‍ച്ചയായ നുണക്കഥകള്‍ക്കിടയില്‍, കേരളം എന്താണെന്ന് പറഞ്ഞുകൊണ്ട്, യഥാര്‍ഥ കേരളത്തിന്റെ കഥകള്‍ കൊണ്ട് വിദ്വേഷത്തിനെതിരെ പ്രതിരോധം പണിയേണ്ടതുണ്ട്.
വ്യത്യസ്തമായ സംസ്‌കാരങ്ങള്‍ക്കിടയില്‍ മനുഷ്യര്‍ സ്വാഭാവികമായി ജീവിക്കുന്ന ഇടം, സംസ്‌കാരങ്ങളുടെ ഇടപഴകലില്‍, അന്യനെ കുറിച്ചുള്ള കരുതല്‍ എന്നിവയെ പ്രധാനമായി കരുതുന്ന ജനത, അതിജീവനത്തിനുവേണ്ടി പരിമിതികള്‍ക്കിടയിലും പൊരുതുന്ന മനുഷ്യര്‍, രാഷ്ട്രീയവും സാമൂഹ്യബോധവും അന്തസ്സ് നല്‍കിയ മനുഷ്യര്‍. അങ്ങനെ നിരവധിയായ പരിമിതികള്‍ക്കിടയിലും കേരളത്തിന്റെ യഥാര്‍ഥ കഥ പറയാന്‍ ഏറെയുണ്ട്. വിദ്വേഷ പ്രചാരണം കലയുടെ വേഷമിട്ട് അവതരിക്കുന്ന കാലത്ത്, ഞങ്ങള്‍ കഴിഞ്ഞ മാസങ്ങളില്‍ പറഞ്ഞ ചില കഥകള്‍ വീണ്ടും പറയുകയാണ്.
ഭിന്ന സംസ്‌കാര സവിശേഷതകള്‍ ആഘോഷമാക്കുന്ന, ആശയങ്ങള്‍ പരസ്പരം പങ്കിടുന്ന, പരിമിതികള്‍ക്കിടയില്‍ പൊരുതുന്ന, എല്ലാ വ്യത്യസ്തകളെയും സ്വീകരിക്കുന്ന ഒരു ജനതയുടെ വിവിധ കഥകളാണ് ഞങ്ങള്‍ പറഞ്ഞത്. അത് ഈ സമയത്ത് ഒന്നു കൂടി ആവര്‍ത്തിക്കുന്നു. കേരളത്തിന്റെ യഥാര്‍ഥ കഥ.