പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രം ഒന്നല്ല, നാല് തരമുണ്ട്; അറിഞ്ഞിരിക്കേണ്ടതെല്ലാം

പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രം ഒന്നല്ല, നാല് തരമുണ്ട്; അറിഞ്ഞിരിക്കേണ്ടതെല്ലാം

പ്രത്യുത്പാദന ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥയാണ് പിസിഒഎസിനു കാരണമാകുന്നത്
Updated on
2 min read

പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രം അഥവാ പിസിഒഎസ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ വനിതകളില്‍ സാധാരണയായി കണ്ട് വരുന്ന ഒരവസ്ഥയാണ്. പ്രത്യുത്പാദന ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥയാണ് പിസിഒഎസിനു കാരണമാകുന്നത്. ഇത് അണ്ഡാശയങ്ങളില്‍ ചെറിയ മുഴകള്‍ രൂപപ്പെടുന്നതിനും ഗര്‍ഭകാലത്ത് സങ്കീര്‍ണതകള്‍ക്കും കാരണമാകുന്നു.

ഇന്‍സുലിന്‍ പ്രതിരോധ പിസിഒഎസ്, അഡ്രീനല്‍ പിസിഒഎസ്, ഇന്‍ഫ്‌ളമേറ്ററി പിസിഒഎസ്, പോസ്റ്റ് പില്‍ പിസിഒഎസ് എന്നിങ്ങനെ നാല് തരം പിസിഒഎസുകളാണുള്ളത്. പിസിഒഎസിനായി ചികിത്സ തേടുന്നതിന് മുമ്പ് പിസിഒഎസ് ഇവ എന്താണെന്ന് തിരിച്ചറിയുന്നത് നല്ലതാണ്.

1.ഇന്‍സുലിന്‍ പ്രതിരോധ പിസിഒഎസ്

ന്യൂട്രീഷനുകളുടെ അഭാവത്തിൽ സ്ത്രീകളില്‍ കാണപ്പെടുന്ന പിസിഒഎസുകളില്‍ 70 ശതമാനവും ഇന്‍സുലിന്‍ പ്രതിരോധ പിസിഒഎസാണ്. ശരീരത്തിലെ ഇന്‍സുലിന്‍ ഉത്പാദനം വര്‍ധിക്കുകയും, ഇന്‍സുലിനോമ എന്ന അവസ്ഥയുണ്ടാവുകയും ചെയ്യുന്നു, ഇത് ഇത്തരത്തിലുള്ള പിസിഒഎസിന് കാരണമാകുന്നു. വയറ് കൂടുന്നത്, മധുരത്തോടുള്ള ആസക്തി, ക്ഷീണം എന്നിവയാണ് ഇതിൻ്റെ ലക്ഷണങ്ങള്‍.

പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രം ഒന്നല്ല, നാല് തരമുണ്ട്; അറിഞ്ഞിരിക്കേണ്ടതെല്ലാം
ശതകോടീശ്വരന്മാരുടെ രാജ്യസഭ; 12 ശതമാനം എംപിമാര്‍ അതിസമ്പന്നര്‍; തെലങ്കാനയും ആന്ധ്രാപ്രദേശും മുന്നില്‍

ദിവസേനയുളള വ്യായാമം ഇത് ഗുണപ്പെടുത്താന്‍ നല്ലതാണ്. കൂടാതെ ഒരുപാട് മധുരം വരുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കി ശരീരത്തിന്റെ ആരോഗ്യത്തിന് ഉചിതമായ ഭക്ഷണ ശൈലി തിരഞ്ഞെടുക്കണം. ആവശ്യത്തിന് കാര്‍ബോ ഹൈഡ്രേറ്റും, പ്രോട്ടീനും, കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക.

മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കുകയും നന്നായി ഉറങ്ങുകയും ചെയ്യുക. മഗ്നീഷ്യം, ക്രോമിയം, എന്‍എസ്, ഇനോസിറ്റോള്‍ എന്നിവയുടെ സപ്ലിമെന്റുകള്‍ കഴിക്കാം. എന്നാല്‍ ഇത് നിങ്ങളുടെ ന്യൂട്രീഷ്യനിസ്റ്റിന്റെ സഹായത്തോടെ കൃത്യമായ അളവില്‍ ശരിയായ സമയത്ത് വേണം കഴിക്കാന്‍.

പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രം ഒന്നല്ല, നാല് തരമുണ്ട്; അറിഞ്ഞിരിക്കേണ്ടതെല്ലാം
മധ്യപ്രദേശിലും കർണാടക മോഡല്‍; ബിജെപിയെ നേരിടാന്‍ വിപുലമായ പദ്ധതികളുമായി കോണ്‍ഗ്രസ്

2. ഇന്‍ഫ്‌ളമേറ്ററി പിസിഒഎസ്

ശരീരത്തിലെ അമിതമായ വീക്കമാണ് ഈ പിസിഒഎസിന് കാരണമാവുക. മോശമായ ഭക്ഷണരീതിയും, അനാരോഗ്യകരമായ ജീവിതശൈലിയും ടെസ്റ്റസ്റ്റിറോണിന്റെ അളവ് വര്‍ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത് ഇന്‍ഫ്‌ളമേറ്ററി പിസിഒഎസിന് കാരണമാകുന്നു. ഉയര്‍ന്ന സി റിയാക്ടീവ് പ്രോട്ടീന്‍, തലവേദന, വിവരിക്കാന്‍ പറ്റാത്ത വിധത്തിലുള്ള തളര്‍ച്ച, എക്‌സിമ പോലുള്ള ചര്‍മ പ്രശ്‌നങ്ങള്‍ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍.

ആമാശയത്തിന്റെ ആരോഗ്യമാണ് ഇന്‍ഫ്‌ളമേറ്ററി പിസിഒഎസ് അകറ്റാനുള്ള ആദ്യ മാര്‍ഗം. അതിനായി കുടല്‍ ബാക്ടീരീയകളുടെ അളവ് സന്തുലിമാക്കുകയും രോഗത്തിന് കാരണമാകുന്ന ബാക്ടീരിയകളെ പുറന്തള്ളുകയും വേണം. കൂടാതെ ദഹന എന്‍സൈമുകള്‍ മെച്ചപ്പെടുകയും ആമാശയത്തിലെ കുടല്‍ കോശങ്ങളെ ആരോഗ്യകരമായി സൂക്ഷിക്കുകയും ചെയ്യണം. ഇവയെല്ലാം മൊത്തത്തിലുള്ള വീക്കം കുറയ്ക്കുന്നതിന് അനിവാര്യമാണ്.

പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രം ഒന്നല്ല, നാല് തരമുണ്ട്; അറിഞ്ഞിരിക്കേണ്ടതെല്ലാം
മധ്യപ്രദേശിലും കർണാടക മോഡല്‍; ബിജെപിയെ നേരിടാന്‍ വിപുലമായ പദ്ധതികളുമായി കോണ്‍ഗ്രസ്

കൂടാതെ വീക്കത്തിന് കാരണമാകുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക, നീര്‍വീക്കം കുറയ്ക്കുന്ന ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളടങ്ങിയ മഞ്ഞള്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍, എന്‍എസി പോലുള്ള ആന്റി-ഓക്‌സിഡന്റുകള്‍ എല്ലാം കഴിക്കുന്നത് നല്ലതാണ്.

3. പോസ്റ്റ് പില്‍ പിസിഒഎസ്

ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നത് നിര്‍ത്തുന്നതിന് ശേഷമാണ് പോസ്റ്റ് പില്‍ പിസിഒഎസ് കാണപ്പെടാറുള്ളത്. ഗുളികകള്‍ നിര്‍ത്തിയതിന് ശേഷം അതില്‍ അടങ്ങിയിരുന്ന കൃത്രിമ പ്രോജസ്റ്ററോണുകള്‍ അണ്ഡാശയത്തെ ദോഷകരമായി ബാധിക്കുന്നു. ഇത് പിസിഒഎസിന് കാരണമാകുന്നു. ഗുളികകള്‍ കഴിക്കുന്നത് രോഗലക്ഷണങ്ങളെ താല്‍ക്കാലികമായി നിര്‍ത്തുമെങ്കിലും ഒരിക്കല്‍ നിര്‍ത്തിയാല്‍ അവസ്ഥ കൂടുതല്‍ വഷളാകുന്നതിന് കാരണമാവുകയും ചെയ്യുന്നു.

പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രം ഒന്നല്ല, നാല് തരമുണ്ട്; അറിഞ്ഞിരിക്കേണ്ടതെല്ലാം
പ്രകൃതിയാണ് നീലിയാർ ഭഗവതി; കാടും കാവും വേർതിരിക്കാനാകാത്ത നീലിയാർ കോട്ടം

ഇത്തരത്തിലുള്ള പിസിഒഎസ് ഒരു താല്‍ക്കാലിക അവസ്ഥമാത്രമാണ്. ഇത് മാറ്റിയെടുക്കാവുന്നതുമാണ്. മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കുന്നതും നല്ല ഉറക്കവും ഈ അവസ്ഥ മാറ്റുന്നതിന് സഹായിക്കുന്നതാണ്. മഗ്‌നീഷ്യം, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ ബി 6, സിങ്ക് തുടങ്ങിയ പോഷകങ്ങള്‍ ഇവ മാറുന്നതിന് സഹായകരമാണ്.

4.അഡ്രിനാല്‍ പിസിഒഎസ്

വലിയ മാനസിക-ശാരീരിക സമ്മര്‍ദ്ദങ്ങള്‍ അനുഭവപ്പെടുമ്പോഴാണ് ഇത് സംഭവിക്കുന്നത്. കോര്‍ട്ടിസോളിന്റെയും ഡിഎച്ച്ഇഎയുടെയും ഉയര്‍ന്ന അളവാണ് ഇതിന്റെ ലക്ഷണങ്ങള്‍.

പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രം ഒന്നല്ല, നാല് തരമുണ്ട്; അറിഞ്ഞിരിക്കേണ്ടതെല്ലാം
സമരമായിരുന്നു സഖാവിന്റെ ജീവിതം; കൃഷ്ണപിള്ളയുടെ ഓര്‍മകള്‍ക്ക് 75 വയസ്

യോഗ, ധ്യാനം, നല്ല ഉറക്കം എന്നിവയിലൂടെ സമ്മര്‍ദ്ദം കുറയ്‌ക്കേണ്ടത് അനിവാര്യമാണ്. കഠിനമായ വ്യായാമങ്ങള്‍ ഒഴിവാക്കുക. മഗ്‌നീഷ്യം, വിറ്റാമിന്‍ ബി 5, വിറ്റാമിന്‍ സി എന്നിവ കഴിക്കുന്നതും അഡ്രീനല്‍ ഗ്രന്ഥികളുടെയും നാഡീവ്യവസ്ഥയുടെയും ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കും.

logo
The Fourth
www.thefourthnews.in