ഡിമെന്‍ഷ്യ സാധ്യത കുറയ്ക്കാന്‍ ദിവസവും കഴിക്കാം ഒരുപിടി നട്സ്

ഡിമെന്‍ഷ്യ സാധ്യത കുറയ്ക്കാന്‍ ദിവസവും കഴിക്കാം ഒരുപിടി നട്സ്

ഉപ്പില്ലാത്തതും സംസ്‌കരിക്കാത്തതുമായ 30 ഗ്രാം നട്‌സ് കഴിക്കുന്നതിലൂടെ ഡിമെന്‍ഷ്യ സാധ്യത 12 ശതമാനം വരെ കുറയ്ക്കാമെന്നാണ് പഠനം പറയുന്നത്
Updated on
1 min read

ഓര്‍മയിലും വൈജ്ഞാനിക കഴിവുകളിലും കുറവുണ്ടാകുന്ന അവസ്ഥയാണ് ഡിമെന്‍ഷ്യ. ഇതിനെ പ്രതിരോധിക്കാന്‍ ദിവസവും ഒരുപിടി നട്‌സ് കഴിക്കുന്നതിലൂടെ സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ജേണല്‍ ജിറോസയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് ദിവസവും നടസ് കഴിക്കുന്നത് മറവിരോഗം തടയുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നാണ്. ഉപ്പില്ലാത്തതും സംസ്‌കരിക്കാത്തതുമായ 30 ഗ്രാം നട്‌സ് കഴിക്കുന്നതിലൂടെ ഡിമെന്‍ഷ്യ സാധ്യത 12 ശതമാനം വരെ കുറയ്ക്കാമെന്നാണ് പഠനം പറയുന്നത്.

കാസ്റ്റില്ല- ലാ മാഞ്ച യൂണിവേഴ്‌സിറ്റിയുടെ പഠനത്തില്‍ യുകെ അടിസ്ഥാനമാക്കിയുള്ള, 56.5 വയസ് പിന്നിട്ട 50,386 പേരെയാണ് നിരീക്ഷണവിധേയമാക്കിയത്. പഠനത്തിന്‌റെ തുടക്കത്തില്‍ ഇവരാരും ഡിമെന്‍ഷ്യ ബാധിതരായിരുന്നില്ല. ഏഴു വര്‍ഷമാണ് പഠനത്തിനായി ഇവരെ നിരീക്ഷണവിധേയമാക്കിയത്. 24 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഭക്ഷണചോദ്യാവലിയിലൂടെ ഇവര്‍ കഴിക്കുന്ന നട്‌സിന്‌റെ അളവ് കണക്കാക്കിയിരുന്നു. പഠനത്തിന്‌റെ അവസാനം 1422 ഡിമെന്‍ഷ്യ കേസുകളാണ് കണ്ടെത്തിയത്.

ഡിമെന്‍ഷ്യ സാധ്യത കുറയ്ക്കാന്‍ ദിവസവും കഴിക്കാം ഒരുപിടി നട്സ്
പ്രമേഹത്തെ പ്രതിരോധിക്കാന്‍ ഭക്ഷണം കഴിക്കുന്ന സമയം നിയന്ത്രിക്കാം

ഡിമെന്‍ഷ്യ രോഗത്തിനുള്ള മറ്റ് അപകടസാധ്യതകളുണ്ടായിട്ടും ദിവസവും നട്‌സ് കഴിക്കുന്നതില്‍ രോഗം പ്രത്യക്ഷപ്പെട്ടില്ലെന്ന് ഗവേഷകര്‍ പറയുന്നു. നിലവില്‍ ഡിമെന്‍ഷ്യക്ക് ഫലപ്രദമായ ചികിത്സ നിലവിലില്ല. അതുകൊണ്ടുതന്നെ വൈജ്ഞാനിക ആരോഗ്യം സംരക്ഷിച്ച് രോഗത്തെ പ്രതിരോധിക്കുകയാണ് പോംവഴി. ആന്‌റിഇന്‍ഫ്‌ലമേറ്ററി, ആന്‌റിഓക്‌സിഡന്‌റ് ഗുണങ്ങളുള്ള നട്‌സ് തലച്ചോറിന്‌റെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഉത്തമമാണ്.

logo
The Fourth
www.thefourthnews.in