രാത്രി ഉറക്കമില്ലേ? ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കൂടുതലെന്ന് പഠനം

രാത്രി ഉറക്കമില്ലേ? ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കൂടുതലെന്ന് പഠനം

ഈവനിങ്ങ് ക്രോണോടൈപ്പുകാർക്ക് പ്രമേഹം വരാനുള്ള സാധ്യത 19 ശതമാനം
Updated on
1 min read

രാത്രി ഉറങ്ങാത്തവര്‍ക്ക് ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. രാത്രികാലങ്ങളില്‍ ഉറങ്ങാതെ ആക്ടീവ് ആയിരിക്കുകയും പകല്‍ വൈകി എഴുന്നേല്‍ക്കുന്നവര്‍ക്കും ചെയ്യുന്നവർക്ക് ഈ ജീവിത ശൈലി കാരണം പ്രമേഹം വരാനുള്ള സാധ്യത 19 ശതമാനം കൂടുതലാണെന്ന് അമേരിക്കയില്‍ നടത്തിയ പഠനം സൂചിപ്പിക്കുന്നു.

രാത്രി ഉറങ്ങാതിരിക്കുന്നവര്‍ക്ക് ടൈപ്പ് 2 പ്രമേഹം വരാന്‍ സാധ്യതയുള്ളതിനാല്‍ ജീവിതശൈലിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് പഠനത്തിന്റെ അനുബന്ധ എഴുത്തുകാരനും ബോസ്റ്റണിലെ ബ്രഗാം ആന്റ് വുമന്‍സ് ഹോസ്പിറ്റലിലെ അസോസിയേറ്റ് എപ്പിഡെമിയോളജിസ്റ്റുമായ ടിയാനി ഹുവാങ് പറഞ്ഞു.

രാത്രി ഉറക്കമില്ലേ? ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കൂടുതലെന്ന് പഠനം
ക്ലേഡ് 9: ചിക്കൻപോക്‌സിന് കാരണമാകുന്ന വൈറസിന്റെ പുതിയ വകഭേദം ഇന്ത്യയിൽ കണ്ടെത്തി, ലക്ഷണങ്ങൾ തിരിച്ചറിയുക

63,000 വനിതാ നഴ്‌സുമാരിലായിരുന്നു പഠനം നടത്തിയത്. ഇതില്‍ രാത്രി ജോലി ചെയ്യേണ്ടിവരുന്ന നഴ്‌സുമാരില്‍ വലിയൊരളവില്‍ മദ്യപാനശീലമുള്ളവരാണെന്നും ഗുണനിലവാരം കുറഞ്ഞ ഭക്ഷണക്രമവും പുകവലിയും ശീലമാക്കിയവരാണെന്നും ശാരീരികപ്രവര്‍ത്തനങ്ങള്‍ കുറഞ്ഞവരാണെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ പകല്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഈവനിങ്ങ് ക്രോണോടൈപ്പുമായി ബന്ധപ്പെട്ട അപകടസാധ്യത വര്‍ധിക്കുന്നതായും പഠനത്തില്‍ സൂചിപ്പിക്കുന്നു.

രാത്രി ഉറങ്ങാത്ത ശീലം വ്യക്തികളുടെ ജനിതകവുമായി ഭാഗികമായി ബന്ധപ്പെട്ട് നില്‍ക്കുന്നതാണ്. അതിനാൽ ഇത് പെട്ടെന്ന് മാറ്റാന്‍ സാധിക്കുന്നതല്ല. രാത്രി വൈകി ഉറങ്ങുന്നവര്‍ക്ക് ഭക്ഷണത്തിനുശേഷം ലഘുഭക്ഷണം കഴിക്കാനുള്ള പ്രവണത കൂടുതലാണ്. കൂടാതെ വ്യായാമക്കുറവും ക്രമാതീതമല്ലാത്ത ഉറക്കശീലവും ഗ്ലൂക്കോസ് ഇന്‍ടോളറന്‍സ് (ജിഐ) വര്‍ധിക്കാനും കാരണമാകുന്നു.

രാത്രി ഉറക്കമില്ലേ? ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കൂടുതലെന്ന് പഠനം
നിപ പ്രതിരോധത്തിന് കേരളം സജ്ജം; സമ്പര്‍ക്കപ്പട്ടിക ഉയര്‍ന്നേക്കും: നിയമസഭയില്‍ ആരോഗ്യമന്ത്രി

ഹോര്‍മോണ്‍ പ്രശ്‌നങ്ങളും ഈവനിങ്ങ് ക്രോണോടൈപ്പുകാര്‍ക്ക് ഉണ്ടാകുന്നുണ്ട്. ഇന്‍സുലിന്‍ സ്രവണത്തെ നിയന്ത്രിക്കുന്ന മെലറ്റോണിൻ സ്രവണം പ്രകാശത്തെ ആശ്രയിച്ചിരിക്കുന്നു. രാത്രി കാലങ്ങളില്‍ കൂടുതല്‍ പ്രകാശം ലഭിക്കുന്നത് മെലറ്റോണിന്‍ സ്രവണം കുറയാന്‍ കാരണമാകുന്നു. കൂടാതെ ഉറങ്ങുന്നതിന്റെയും ഉണരുന്നതിന്റെയും ക്രമം ശരീരത്തിലെ കോര്‍ട്ടിസോള്‍ ലെവലിനെയും ബാധിക്കുന്നു. ഇത് ഇന്‍സുലിന്‍ പ്രതിരോധത്തിനും പൊണ്ണത്തടിക്കും കാരണമാകുന്നു.

എന്നാല്‍ വ്യായാമത്തിലൂടെയും കൃത്യമായ ദിനചര്യയിലൂടെയും രാത്രി കഴിക്കുന്ന ലഘുഭക്ഷണം കുറയ്ക്കുന്നതിലൂടെയും ഈവനിങ്ങ് ക്രോണോടൈപ്പുകാര്‍ക്ക് പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാമെന്ന് വിദഗ്ദര്‍ പറയുന്നു.

logo
The Fourth
www.thefourthnews.in