അദാര്‍ പൂനെവാല
അദാര്‍ പൂനെവാല

മങ്കിപോക്‌സ്: രാജ്യത്ത് വാക്‌സിന്‍ വികസിപ്പിക്കാന്‍ ചര്‍ച്ച നടത്തുമെന്ന് അദാര്‍ പൂനവാലെ

സ്വന്തം സ്ഥാപനമായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചിലവില്‍ വാക്സിനുകൾ ഇറക്കുമതി ചെയ്യുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ചു വരികയാണെന്നും അദാര്‍ പൂനവാലെ
Published on

രാജ്യത്ത് മങ്കിപോക്‌സ് കേസുകള്‍ വര്‍ദ്ധിക്കുന്ന അടിയന്തര സാഹചര്യത്തില്‍ വാക്‌സിന്‍ ഇറക്കുമതി ആശയം മുന്നോട്ട് വെച്ച് അദാര്‍ പൂനവാലെ. സ്വന്തം സ്ഥാപനമായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെലവില്‍ വാക്സിനുകൾ ഇറക്കുമതി ചെയ്യുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ചു വരികയാണെന്നും അദാര്‍ പൂനവാലെ പറഞ്ഞു. ഡാനിഷ് കമ്പനിയായ ബവേറിയന്‍ നോര്‍ഡിക് നിര്‍മ്മിക്കുന്ന വാക്‌സിന്റെ ആദ്യ ഇറക്കുമതിയുടെ കരാര്‍ ഒപ്പുവെച്ചു കഴിഞ്ഞാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വാക്‌സിന്‍ ഇന്ത്യയിലെത്തുമെന്നാണ് അദാര്‍ പൂനവാലെ പറയുന്നത്.

ആദ്യ ഇറക്കുമതിയുടെ കരാര്‍ ഒപ്പുവെച്ചു കഴിഞ്ഞാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വാക്‌സിന്‍ ഇവിടെയെത്തുമെന്നാണ് അദാര്‍ പൂനവാലെ പറയുന്നത്.

സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ വാക്‌സിന്‍ നിര്‍മാതാക്കളുമായി സംസാരിക്കാന്‍ തയ്യാറാണ്. ഇക്കാര്യം ഇന്ത്യാ ഗവണ്‍മെന്റ് വിദഗ്ദരുമായി ചേര്‍ന്ന് ചര്‍ച്ച നടത്തി തീരുമാനിക്കേണ്ടതുണ്ട്. മങ്കിപോക്‌സ് എന്ന രോഗം ഒരു ആശങ്കയായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങളെപ്പോലെ ചെറിയ തോതിലെങ്കിലും വാക്‌സിന്‍ ഇറക്കുമതി ചെയ്യേണ്ടത് അനിവാര്യമാണ്.

തുടക്കത്തില്‍ ഇതിന്റെ ചിലവ് വഹിക്കാന്‍ തയ്യാറാണെന്നും, എന്നാല്‍ പിന്നീട് സര്‍ക്കാര്‍ ഒരു ആരോഗ്യനയം രുപീകരിക്കേണ്ടതുണ്ടെന്നും എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അദാര്‍ പൂനവാലെ പറഞ്ഞു. രാജ്യത്ത് ഇതുവരെ വളരെക്കുറച്ച് മങ്കിപോക്‌സ് കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു. അതിനാല്‍ ഈ വിഷയത്തില്‍ ഔദ്യോഗികമായ ചര്‍ച്ചകളൊന്നും ഇതുവരെ സര്‍ക്കാര്‍ നടത്തിയിട്ടില്ല.

തുടക്കത്തില്‍ ഇതിന്റെ ചിലവ് വഹിക്കാന്‍ തയ്യാറാണെന്നും, എന്നാല്‍ പിന്നീട് സര്‍ക്കാര്‍ ഒരു ആരോഗ്യനയം രുപീകരിക്കേണ്ടതുണ്ടെന്നും എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അദാര്‍ പൂനവാലെ പറഞ്ഞു.

മങ്കിപോക്‌സിനുള്ള മെസഞ്ചര്‍ ആര്‍എന്‍എ വാക്‌സിന്‍ വികസിപ്പിക്കുന്നതിനായുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. മങ്കിപോക്സ് വാക്‌സിന്‍ കോവിഡ് വാക്‌സിനില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. സാങ്കേതിക വിദ്യയിലും, സംഭരണത്തിലും വ്യത്യസ്ത സ്വഭാവങ്ങളാണ് രണ്ടു വാക്‌സിനും വെച്ചു പുലര്‍ത്തുന്നത്.

മങ്കിപോക്‌സ് വാക്‌സിനുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേകം സംഭരണ സംവിധാനങ്ങള്‍ രാജ്യത്ത് സജ്ജമാക്കേണ്ടതുണ്ട്. എന്നാല്‍ ആ സംവിധാനങ്ങള്‍ രാജ്യത്ത് ഇപ്പോള്‍ ലഭ്യമല്ല. അതിനായി മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in