സമൂഹമാധ്യമങ്ങളുടെ അമിതോപയോഗം കുട്ടികളെ വിഷാദത്തിലേക്ക് നയിക്കുന്നുവെന്ന് സര്‍വേ

സമൂഹമാധ്യമങ്ങളുടെ അമിതോപയോഗം കുട്ടികളെ വിഷാദത്തിലേക്ക് നയിക്കുന്നുവെന്ന് സര്‍വേ

രാജ്യത്തെ 296 ജില്ലകളിലെ 46,000 ആളുകളിലാണ് സര്‍വേ നടത്തിയത്
Updated on
1 min read

സമൂഹമാധ്യമങ്ങളുടെ അമിതോപയോഗം കുട്ടികളിലെ മടി, വിഷാദം തുടങ്ങിയവയ്ക്ക് കാരണമാകുന്നുണ്ടെന്ന് സര്‍വേ റിപ്പോര്‍ട്ട്. രാജ്യത്തെ 296 ജില്ലകളിലെ 46,000 ആളുകളില്‍ നടത്തിയ സര്‍വേയില്‍ നഗരങ്ങളില്‍ താമസിക്കുന്ന 61 ശതമാനം രക്ഷിതാക്കളും തങ്ങളുടെ കുട്ടികള്‍ സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതായും തുടര്‍ന്ന് അക്ഷമ, വിഷാദം, ശ്രദ്ധക്കുറവ് തുടങ്ങിയവ പ്രകടിപ്പിക്കുന്നതായും അഭിപ്രായപ്പെടുന്നു.

സമൂഹമാധ്യമങ്ങളില്‍ അധിക സമയം ചെലവഴിക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് രക്ഷിതാക്കള്‍ ഭയക്കുന്നുണ്ട്. അതുകൊണ്ട് തന്നെ 18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സമൂഹമാധ്യമങ്ങള്‍, ഒടിടി പ്ലാറ്റ്‌ഫോം, വീഡിയോ-ഓണ്‍ലൈന്‍ ഗെയ്മിങ്ങ് പ്ലാറ്റുഫോമുകള്‍ എന്നിവ ഉപയോഗിക്കുന്നതിന് രക്ഷിതാക്കളുടെ സമ്മതം ആവശ്യമാക്കുന്ന തരത്തിലുള്ള ഡേറ്റ സംരക്ഷണ നിയമം കൊണ്ടുവരണമെന്നാണ് നഗര പ്രദേശങ്ങളിലെയും നഗര സമീപ പ്രദേശങ്ങളിലെയും (20,000-50,000 ഇടയില്‍ ജനസംഖ്യയുളള പ്രദേശങ്ങള്‍) 73 ശതമാനം വരുന്ന മാതാപിതാക്കള്‍ ആവശ്യപ്പെടുന്നു.

സമൂഹമാധ്യമങ്ങളുടെ അമിതോപയോഗം കുട്ടികളെ വിഷാദത്തിലേക്ക് നയിക്കുന്നുവെന്ന് സര്‍വേ
ഐ ഫോണ്‍ 15 സീരിസ് ഇന്ത്യയില്‍ വില്‍പ്പന തുടങ്ങി; സ്റ്റോറുകള്‍ക്ക് മുന്നില്‍ നീണ്ട നിര

ഇന്ത്യയിലെ പ്രമുഖ കമ്മ്യൂണിറ്റി സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ലോക്കല്‍ സര്‍ക്കിള്‍സാണ് സര്‍വേ നടത്തിയത്. ലോക്ഡൗണിന്റെ സമയത്ത് വിദ്യാലയങ്ങള്‍ അടച്ച് പൂട്ടുകയും വിദ്യാഭ്യാസം ഓണ്‍ലൈനുമായ സാഹചര്യത്തിലാണ് കൂടുതലായും കുട്ടികളില്‍ സമൂഹമാധ്യമങ്ങളോടുള്ള അമിതാസക്തി ആരംഭിച്ചതെന്ന് സര്‍വേ കണ്ടെത്തി. 2022ന് ശേഷം കുട്ടികള്‍ സ്‌കൂളിലേക്ക് പ്രവേശിച്ചെങ്കിലും ഇടവേളയുടെ സമയങ്ങളില്‍ ഇന്റര്‍നെറ്റ് ഉപയാഗം വര്‍ധിക്കുകയാണ്.

സമൂഹമാധ്യമങ്ങളുടെ അമിതോപയോഗം കുട്ടികളെ വിഷാദത്തിലേക്ക് നയിക്കുന്നുവെന്ന് സര്‍വേ
'ആർക്കും പ്രത്യേകം ഇളവില്ല'; നിജ്ജറിന്റെ കൊലപാതക അന്വേഷണത്തിൽ കാനഡയെ പിന്തുണയ്ക്കുന്നുവെന്ന് അമേരിക്ക

വീഡിയോ കാണുവാനും പ്രിയപ്പെട്ട ഓണ്‍ലൈന്‍ ഗെയ്മുകള്‍ കളിക്കാനും സുഹൃത്തുക്കളുമായുള്ള ബന്ധം നിലനിര്‍ത്താനും നഗരങ്ങളിലെ മിക്കവാറും കുട്ടികള്‍ വീട്ടിലിരിക്കുന്ന മുഴുവന്‍ സമയമോ, പകുതി സമയമോ ഗാഡ്‌ജെറ്റുകള്‍ ആവശ്യപ്പെടുന്നുണ്ട്. 9 മുതല്‍ 18 വരെ വയസുള്ള കുട്ടികളുടെ ഫോണിനോടുള്ള ആസക്തി പുതിയ യാഥാര്‍ത്ഥ്യമാണ്. ഇത് കുട്ടികളെ അക്ഷമ, ആക്രമണ മനോഭാവം, ശ്രദ്ധയില്ലായ്മ, ഓര്‍മയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, തലവേദന, കണ്ണിനും നടുവിനുമുള്ള പ്രശ്‌നങ്ങള്‍, മാനസിക സംഘര്‍ഷം, ഉത്കണ്ഠ, ആശയവിനിമയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, വിമുഖത, വിഷാദം തുടങ്ങിയവയിലേക്ക് നയിക്കുന്നുവെന്ന് സര്‍വേ പറയുന്നു.

പല മാതാപിതാക്കള്‍ക്കും തങ്ങളുടെ കുട്ടികള്‍ ഉപയോഗിക്കുന്ന സമൂഹമാധ്യമങ്ങളോ, ഗെയ്മിങ്ങ് ആപ്പുകളെ കുറിച്ചോ ധാരണയില്ല. അതേസമയം 18 വയസിന് താഴെയുള്ള കുട്ടികള്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ക്ക് രക്ഷിതാക്കളുടെ സമ്മതം ആവശ്യപ്പെടുന്ന പുതിയ ഡിജിറ്റല്‍ സ്വകാര്യ ഡാറ്റാ സംരക്ഷണ നിയമം സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ടെന്നും എന്നാല്‍ പ്രായപരിധി നിശ്ചയിക്കാന്‍ പ്ലാറ്റ്‌ഫോമുകള്‍ പാടുപെടുന്നുണ്ടെന്നും ലോക്കല്‍ സര്‍ക്കിളിന്റെ സ്ഥാപകനായ സച്ചിന്‍ തപാരിയ പറഞ്ഞു.

logo
The Fourth
www.thefourthnews.in