പ്രായമായവരില്‍ ഡിമെന്‍ഷ്യ വർധിക്കുന്നു; രാജ്യത്ത് ഒരു കോടിയിലധികം രോഗബാധിതരെന്ന് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ്
പഠനം

പ്രായമായവരില്‍ ഡിമെന്‍ഷ്യ വർധിക്കുന്നു; രാജ്യത്ത് ഒരു കോടിയിലധികം രോഗബാധിതരെന്ന് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് പഠനം

സെമി സൂപ്പർവൈസ്ഡ് മെഷീൻ ലേർണിങ് എന്ന എഐ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പഠനം നടത്തിയത്
Updated on
1 min read

രാജ്യത്ത് പ്രായമായവരിൽ ഒരു കോടിയിലധികം ആളുകൾക്ക് ഡിമെൻഷ്യയുള്ളതായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പഠനം. ന്യൂറോ എപിഡെമിയോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ, 60 വയസ്സിലധികം പ്രായമുള്ള 31,477 പേർക്ക് ഡിമെൻഷ്യയുള്ളതായി കണ്ടെത്തി. സെമി സൂപ്പർവൈസ്ഡ് മെഷീൻ ലേർണിങ് എന്ന എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ പഠനത്തിൽ, ഇന്ത്യയിൽ ഡിമെൻഷ്യയുടെ നിരക്ക് 8.44 ശതമാനമാണെന്നും പറയുന്നു. അമേരിക്കയിൽ 8.8 ശതമാനവും യുകെയിൽ 9 ശതമാനവും ജർമനിയിലും ഫ്രാൻസിലും 8.5 മുതൽ 9 ശതമാനം വരെയുമാണ് ഡിമെൻഷ്യ നിരക്ക്.

ഗ്രാമപ്രദേശങ്ങളിലുള്ളവരിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ മുൻ കണക്കുകളേക്കാൾ ഡിമെൻഷ്യയുടെ നിരക്ക് കൂടുതലാണെന്ന് കണ്ടെത്തി

ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവരിലും പ്രായമായവരിലും സ്ത്രീകളിലും രോഗത്തെപ്പറ്റി ശരിയായ അറിവില്ലാത്തവരിലുമാണ് ഡിമൻഷ്യ കൂടുതലായുള്ളത്. രാജ്യത്ത് 30,000ത്തിലധികം പ്രായമായവരിലെ പഠനത്തെ അടിസ്ഥാനമാക്കിയാണ് ഗവേഷണം നടത്തിയതെന്ന് റിപ്പോർട്ടിന്റെ സഹ-രചയിതാവും യുകെയിലെ സറേ സർവകലാശാലയിലെ ഹെൽത്ത് ഡാറ്റാ സയൻസസിലെ ലക്ചററുമായ ഹാവോമിയോ ജിൻ പറഞ്ഞു. ഇത്തരത്തിലുള്ള ഗവേഷണങ്ങളിൽ കൃത്യത ഉണ്ടാകുന്നതിൽ എഐക്ക് വലിയ പങ്കുണ്ട്. ഗ്രാമപ്രദേശങ്ങളിലുള്ളവരിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ മുൻ കണക്കുകളേക്കാൾ ഡിമെൻഷ്യയുടെ നിരക്ക് കൂടുതലാണെന്ന് കണ്ടെത്തിയതായും ജിൻ പ്രസ്താവനയിൽ പറഞ്ഞു.

പ്രായമായവരില്‍ ഡിമെന്‍ഷ്യ വർധിക്കുന്നു; രാജ്യത്ത് ഒരു കോടിയിലധികം രോഗബാധിതരെന്ന് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ്
പഠനം
മറവികളുടെ ഓര്‍മച്ചെപ്പ്; അല്‍ഷൈമേഴ്‌സ് ബാധിച്ച അച്ഛനെ പരിചരിച്ച മകന്‍ ലോകത്തോട് പറയുന്നത്

സറേ സർവകലാശാല, സതേൺ കാലിഫോർണിയ സർവകലാശാല, മിഷിഗൺ സർവകലാശാല, ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷണ സംഘമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പഠന മാതൃക വികസിപ്പിച്ചത്. ഡിമെൻഷ്യയുടെ നിരക്ക് കണ്ടെത്തുന്നതിനായി പഠനം നടത്തിയ ഓൺലൈൻ രേഖകളിൽ നിന്ന് രോഗനിർണയം നടത്തിയിട്ടില്ലാത്തവരുടെ വിവരങ്ങൾ ശേഖരിക്കാനും എഐക്ക് സാധിച്ചു. ഇതുപോലെ സങ്കീർണമായ വിവരങ്ങൾ കണ്ടെത്തുന്നതിനും അവ കൃത്യമായ രീതിയിൽ വികസിപ്പിക്കുന്നതിനും ആരോഗ്യരംഗത്തെ സഹായിക്കുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ശേഷിയുണ്ടെന്ന് സറേ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ-സെന്റർഡ് എ ഐ ഡയറക്ടർ പ്രൊഫസർ അഡ്രിയാൻ ഹിൽട്ടൺ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in