മുട്ട ഭക്ഷണത്തിൽനിന്ന് ഒഴിവാക്കിയോ? അറിയാം പ്രത്യാഘാതങ്ങൾ

മുട്ട ഭക്ഷണത്തിൽനിന്ന് ഒഴിവാക്കിയോ? അറിയാം പ്രത്യാഘാതങ്ങൾ

ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനാവശ്യമായ സുപ്രധാന പോഷകഘടകങ്ങള്‍ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്
Updated on
1 min read

രുചികരമായ ഭക്ഷണത്തിനപ്പുറം മുട്ട വിറ്റാമിനുകളുടെയും പ്രോട്ടീനുകളുടെയും ഉറവിടമാണ്. നമ്മുടെ ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നതിൽ മുട്ടയ്ക്ക് നിർണായകമായ പങ്കുണ്ട്. പലപ്പോഴും മുട്ടയെ ഭക്ഷണത്തിൽ നിന്ന് പൂർണമായി ഒഴിവാക്കുന്ന പ്രവണത ഇപ്പോഴുണ്ട്. എന്നാൽ മുട്ടയെ ഇത്തരത്തിൽ പൂർണമായി ഒഴിവാക്കിയാൽ എന്ത് സംഭവിക്കുമെന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്.

ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനാവശ്യമായ സുപ്രധാന പോഷകഘടകങ്ങള്‍ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. പ്രഭാത ഭക്ഷണത്തില്‍ ഇത് ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്. എന്നാല്‍ പലരും കൊഴുപ്പും വണ്ണവും കുറയ്ക്കുന്നതിനായി സസ്യാഹാരം തിരഞ്ഞെടുക്കുന്നത് പതിവായിട്ടുണ്ട്. ഇത് പല രീതിയില്‍ നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.

മുട്ട ഭക്ഷണക്രമത്തില്‍ നിന്ന് ഒഴിവാക്കിയാലും മറ്റ് ഭക്ഷണങ്ങളില്‍ നിന്ന് പ്രോട്ടീനുകള്‍ കണ്ടെത്തണം

പ്രോട്ടീന്‍, അമിനോ ആസിഡുകള്‍, വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് മുട്ട. അതിനാല്‍ ഇത് ഒഴിവാക്കുന്നത് ശരീരത്തെ പ്രോട്ടീനുകളുടെ അഭാവത്തിലേക്ക് നയിച്ചേക്കാം. ഇത് പേശികളുടെ ആരോഗ്യത്തെയും, രോഗ പ്രതിരോധ സംവിധാനത്തെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്.

ഇത് കൂടാതെ കൊളസ്‌ട്രോളിന്റെ അളവിനെയും ബാധിച്ചേക്കാം. ഇനി നിങ്ങള്‍ മുട്ട ഭക്ഷണക്രമത്തില്‍ നിന്ന് ഒഴിവാക്കിയാലും മറ്റ് ഭക്ഷണങ്ങളില്‍ നിന്ന് പ്രോട്ടീനുകള്‍ കണ്ടെത്തണം. അതായത് മത്സ്യം, ബീന്‍സ്, പയര്‍, പരിപ്പ് തുടങ്ങിയവ പ്രോട്ടീനുകളുടെ സ്രോതസാണ്. പാലിലും, സാല്‍മണ്‍ പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങളിലും വിറ്റമിന്‍ ഡി അടങ്ങിയിട്ടുണ്ട്. ഇവയും ഉള്‍പ്പെടുത്താവുന്നതാണ്.

ഒമേഗ, ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും ഉപകരിക്കുന്നു

ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ എന്നിവ മുട്ടയില്‍ അടങ്ങിയിട്ടുള്ളതിനാല്‍ കണ്ണിന്റെ ആരോഗ്യത്തിന് ഫലപ്രദമാണ്. ഇവ തിമിരത്തിന്റെ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്ന ഘടകങ്ങളാണ്. ഒമേഗ, ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും ഉപകരിക്കുന്നു. ബീറ്റൈന്‍, കോളിന്‍ എന്നിവയുടെ സാന്നിധ്യമുള്ളതിനാല്‍ ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഭാരം കുറയ്ക്കാനും മുട്ട ഫലപ്രദമാണ്. മുട്ടയില്‍ പ്രോട്ടീന്‍ കൂടുതലായതിനാല്‍ കൂടുതല്‍ നേരം വിശപ്പ് അനുഭവപ്പെടില്ല.

പ്രോട്ടീനുകളുടെയും നാരുകളുടെയും മികച്ച ഉറവിടമാണ് പയര്‍

മുട്ട പൂര്‍ണമായി ഒഴിവാക്കാനാണ് നിങ്ങള്‍ ശ്രമിക്കുന്നതെങ്കില്‍ അതേ പോഷകഗുണങ്ങളുള്ള ബദല്‍ ഭക്ഷണങ്ങള്‍ കണ്ടെത്തേണ്ടത് അനിവാര്യമാണ്.

മുട്ടയ്ക്ക് പകരമായി ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

പയര്‍: പ്രോട്ടീനുകളുടെയും നാരുകളുടെയും മികച്ച ഉറവിടമാണ് പയര്‍. പാകം ചെയ്ത ഒരു കപ്പ് പയറില്‍ ഏകദേശം 18 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

ചെറുപയര്‍: പ്രോട്ടീനുകളുടെയും നാരുകളുടെയും മികച്ച ഉറവിടം തന്നെയാണ് ചെറുപയറും.

ടോഫു: പ്രോട്ടീനിന്റെ ഒരു വലിയ ഉറവിടമാണ് ടോഫു. അമിനോ ആസിഡുകളാല്‍ സമ്പന്നമാണിവ

ഇതിനുപുറമേ ബീന്‍സ്, വിവിധയിനം പരിപ്പുകള്‍, ധാന്യങ്ങള്‍ എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.

logo
The Fourth
www.thefourthnews.in