ഒമിക്രോണ്‍ ബൂസ്റ്റര്‍ ഡോസിന് അനുമതി നല്‍കി ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ
കോവിഡ് 19 ഒമിക്രോണ്‍ വകഭേദത്തെ പ്രതിരോധിക്കാനായി വികസിപ്പിച്ചെടുത്ത ബൂസ്റ്റര്‍ വാക്‌സിന്റെ (GEMCOVAC -OM) അടിയന്തര ഉപയോഗത്തിന് ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി. ബയോടെക്‌നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് അസിസ്റ്റന്‍റ് കൗണ്‍സിലി(ബിആര്‍സി)ന് കീഴില്‍ നടപ്പാക്കുന്ന മിഷന്‍ കോവിഡ് സുരക്ഷയുടെ ഭാഗമായാണ് വികസിപ്പിച്ചെടുത്തത്. എംആര്‍എന്‍എ അടിസ്ഥാനമാക്കിയുള്ള വാക്‌സിന്‍ ജെനോവ ബയോഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് തദ്ദേശീയമായാണ് വികസിപ്പിച്ചെടുത്തത്.
ഒമിക്രോണിനെ പ്രതിരോധിക്കാന്‍ കഴിയുന്ന വാക്സിന്റെ പ്രത്യേകതകളിലൊന്ന് ഇത് തെര്‍മോസ്റ്റേബിള്‍ വാക്‌സിനാണെന്നതാണ് .മറ്റ് എം ആര്‍ എന്‍ എ അടിസ്ഥാനമാക്കിയുള്ള വാക്‌സിനുകള്‍ക്ക് ഉപയോഗിക്കുന്ന അള്‍ട്രാ കോള്‍ഡ് ചെയിന്‍ ഇന്‍ഫ്രാസ്ട്രാക്ചര്‍ അതുകൊണ്ടുതന്നെ ഈ വാക്‌സിന് ആവശ്യമില്ലാത്തതിനാല് രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും എളുപ്പമെത്തിക്കാന്‍ സാധിക്കും. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഈ ബൂസ്റ്റര്‍ ചര്‍മ്മത്തിനുള്ളിലേക്ക് നേരിട്ട് സിറിഞ്ച് വഴി കയറ്റുന്നതാണ്