അര്‍ബുദ ബാധിത കോശങ്ങളും (ഇടത് ) മരുന്നുപയോഗിച്ചതിനു ശേഷമുള്ള കോശങ്ങളും (വലത്)
അര്‍ബുദ ബാധിത കോശങ്ങളും (ഇടത് ) മരുന്നുപയോഗിച്ചതിനു ശേഷമുള്ള കോശങ്ങളും (വലത്)

കാൻസർ ചികിത്സയിൽ പുതിയ പ്രതീക്ഷ; 'സിറ്റി ഓഫ് ഹോപ്പ്' വികസിപ്പിച്ച മരുന്ന് മനുഷ്യരിൽ പരീക്ഷിക്കാനൊരുങ്ങുന്നു

A0H1996 എന്ന് പേരു നല്‍കിയിരിക്കുന്ന മരുന്നാണ് കാന്‍സര്‍ ചികിത്സാ രംഗത്ത് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുന്നത്
Updated on
1 min read

കാൻസർ ചികിത്സയിൽ വലിയ മുന്നേറ്റമുണ്ടാക്കുന്ന കണ്ടുപിടുത്തവുമായി ഗവേഷകർ. A0H1996 എന്ന് പേരു നല്‍കിയിരിക്കുന്ന ഗുളികയുടെ വരവ് കാന്‍സര്‍ ചികിത്സാ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. മൃഗങ്ങളില്‍ ഫലവത്തായ മരുന്ന് മനുഷ്യ ശരീരകോശങ്ങളില്‍ പരീക്ഷിക്കാനിരിക്കുകയാണ് ഗവേഷകര്‍. യുഎസ് ആസ്ഥാനമായ കാന്‍സര്‍ ഗവേഷണ സ്ഥാപനമായ 'സിറ്റി ഓഫ് ഹോപ്പാ'ണ് പുതിയ മരുന്നിന്റെ കണ്ടെത്തലിന് നേതൃത്വം നല്‍കിയത്.

ആരോഗ്യരംഗത്തെ വിപ്ലവകരമായ മാറ്റത്തിന് തുടക്കും കുറിക്കുന്ന ഈ മരുന്നിന്റെ നിര്‍മാണത്തില്‍ നിര്‍ണായക പങ്കുവഹിച്ച പ്രൊഫ. ലിന്‍ഡ മല്‍കാസിന്റെ ഗവേഷണ പ്രബന്ധത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്

ഡിഎന്‍എ റെപ്ലിക്കേഷന് കാരണമായ പ്രോട്ടീന്‍ പ്രൊലിഫെറേറ്റിംഗ് സെല്‍ ന്യൂക്ലിയര്‍ ആന്റിജനെ (പിഎസ്എന്‍എ ) പ്രതിരോധിക്കുകയാണ് പുതിയ മരുന്നിന്റെ ദൗത്യം. കാന്‍സര്‍ ബാധിത കോശത്തിലെ പിഎസ്എന്‍എയുടെ വളര്‍ച്ച തടയാനാണ് A0H1996 ശ്രമിക്കുക. ആരോഗ്യ രംഗത്തെ വിപ്ലവകരമായ മാറ്റത്തിന് തുടക്കും കുറിക്കുന്ന ഈ മരുന്നിന്റെ നിര്‍മാണത്തില്‍ നിര്‍ണായക പങ്ക് വഹിച്ച പ്രൊഫ. ലിന്‍ഡ മല്‍കാസിന്റെ ഗവേഷണ പ്രബന്ധത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. ഓഗസ്റ്റ് ഒന്നിനാണ് പ്രബന്ധം പ്രസിദ്ധീകരിച്ചത്.

അര്‍ബുദ ബാധിത കോശങ്ങളും (ഇടത് ) മരുന്നുപയോഗിച്ചതിനു ശേഷമുള്ള കോശങ്ങളും (വലത്)
കുട്ടിക്കാലത്തെ മോശം അനുഭവങ്ങൾ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമായേക്കാമെന്ന് പഠനം

സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ്, മസ്തിഷ്‌കം, അണ്ഡാശയം, ഗർഭാശയം, ത്വക്ക്, ശ്വാസകോശം എന്നീ അവയവങ്ങളെ ബാധിക്കുന്ന കാന്‍സറുകളെ പ്രതിരോധിക്കാന്‍ പുതിയ മരുന്നിന് സാധിക്കുമെന്ന പ്രതീക്ഷയാണ് ഗവേഷകര്‍ പങ്കുവയ്ക്കുന്നത്. പ്രാരംഭഘട്ടത്തില്‍ തന്നെ അതിന്റ സൂചനകളാണ് ലഭിക്കുന്നതെന്ന് സെല്‍ കെമിക്കല്‍ ബയോളജി എന്ന ജേണലില്‍ വന്ന ലേഖനത്തില്‍ പറയുന്നു. ഒന്‍പതാം വയസില്‍ ന്യൂറോബ്ലാസ്‌റ്റോമ എന്ന അപൂര്‍വ കാന്‍സര്‍ ബാധിച്ച് മരണത്തിന് കീഴടങ്ങിയ അന്ന ഒലീവിയ എന്ന പെണ്‍കുട്ടിയുടെ ഓര്‍മയ്ക്കാണ് പുതിയ മരുന്നിന് AOH1996 എന്ന പേര് നല്കിയിരിക്കുന്നത്.

അര്‍ബുദ ബാധിത കോശങ്ങളും (ഇടത് ) മരുന്നുപയോഗിച്ചതിനു ശേഷമുള്ള കോശങ്ങളും (വലത്)
നഖം പറയും നിങ്ങളുടെ ആരോഗ്യം; മാറ്റങ്ങള്‍ ശ്രദ്ധിക്കാതെ പോകരുത്

ശരീര കോശങ്ങള്‍ ക്രമാതീതമായി ഇരട്ടിക്കുന്ന അവസ്ഥയാണ് കാന്‍സര്‍. ലോകത്തിലെ ആറുമരണത്തില്‍ ഒരാള്‍ കാന്‍സര്‍ ബാധിതനാണെന്നാണ് ഡബ്ല്യൂ എച്ച് ഒ യുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. കാന്‍സറിനെ പ്രതിരോധിക്കാനുള്ള മരുന്നുകള്‍ക്കായി നിരന്തരം ഗവേഷണത്തില്‍ മുഴികിയിരിക്കുകയാണ് ശാസ്ത്രലോകത്തിന് വലിയ പ്രതീക്ഷയാണ് പുതിയ മരുന്ന് പകരുന്നത്.

logo
The Fourth
www.thefourthnews.in