അര്‍ബുദ ചികിത്സയിലെ മുന്നേറ്റം; ശ്വാസകോശാര്‍ബുദത്തിന്‌റെ ആദ്യ വാക്‌സിന്‍ ബിഎന്‍ടി116ന്‌റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചു

അര്‍ബുദ ചികിത്സയിലെ മുന്നേറ്റം; ശ്വാസകോശാര്‍ബുദത്തിന്‌റെ ആദ്യ വാക്‌സിന്‍ ബിഎന്‍ടി116ന്‌റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചു

കോവിഡ്-19 വാക്‌സിനുകളില്‍ വിജയിച്ച അതേ എംആര്‍എന്‍എ സാങ്കേതികവിദ്യയാണ് ഈ വാക്‌സിനിലും ഉപയോഗിക്കുന്നത്
Updated on
1 min read

നോണ്‍ സ്‌മേള്‍ സെല്‍ ലങ് കാന്‍സര്‍(എന്‍എസ് സിഎല്‍സി) ചികിത്സിക്കാന്‍ ലക്ഷ്യമിട്ടുള്ള എംആര്‍എന്‍എ വാക്‌സിനായ ബിഎന്‍ടി116-ന്‌റെ അന്താരാഷ്ട്ര ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ബയോഎന്‍ടെക് ആരംഭിച്ചു. കോവിഡ്-19 വാക്‌സിനുകളില്‍ വിജയിച്ച അതേ എംആര്‍എന്‍എ സാങ്കേതികവിദ്യയാണ് ഈ വാക്‌സിനിലും ഉപയോഗിക്കുന്നത്.

പരമ്പരാഗത വൈറല്‍ വാക്‌സിനുകളില്‍നിന്ന് വ്യത്യസ്തമായി, ബിഎന്‍ടി116 ശ്വാസകോശ അര്‍ബുദ കോശങ്ങളെ തിരിച്ചറിയാനും ആക്രമിക്കാനും രോഗപ്രതിരോധ സംവിധാനത്തെ സജീവമാക്കാനും ലക്ഷ്യമിടുന്നു. എന്‍എസ് സിഎല്‍സിയുടെ പ്രത്യേക ട്യൂമര്‍ മാര്‍ക്കറുകളിലേക്ക് രോഗപ്രതിരോധ സംവിധാനത്തെ തുറന്നുകാട്ടുന്നതിലൂടെ ഇത് കൈവരിക്കാനാകും. ഈ മാര്‍ക്കറുകള്‍ വഹിക്കുന്ന അര്‍ബുദ കോശങ്ങളെ തിരിച്ചറിയാനും നശിപ്പിക്കാനും ഈ രീതി ശരീരത്തെ പരിശീലിപ്പിക്കുമെന്ന് ബയോഎന്‍ടെക് പറയുന്നു.

ശ്വാസകോശ അര്‍ബുദത്തിന്‌റെ വിവിധ സ്‌റ്റേജുകളിലുള്ള, ഏഴ് രാജ്യങ്ങളില്‍നിന്നായി 130 പേര്‍ പഠനത്തില്‍ പങ്കെടുക്കും. ഇവര്‍ക്ക് ഇമ്മ്യൂണോതെറാപ്പിക്കൊപ്പം ബിഎന്‍ടി116 നല്‍കും. ഇത് ചികിത്സയുടെ ഫലപ്രാപ്തി വര്‍ധിപ്പിക്കും.

ബിഎന്‍ടി116ന്‌റെ പ്രധാന നേട്ടം ശ്വാസകോശ അര്‍ബുദത്തിന്‌റെ ആവര്‍ത്തനം കുറയ്ക്കുന്നതിനുള്ള കഴിവാണ്. ഇതുവഴി അതിജീവന നിരക്ക് മെച്ചപ്പെടുത്താനാകും. ശ്വാസകോശ അര്‍ബുദത്തെ തടയാനുള്ള വാക്‌സിന്‌റെ ഫലപ്രാപ്തി പരീക്ഷണത്തിലുടനീളം ഗവേഷകര്‍ വിലയിരുത്തും. പോസിറ്റീവ് ഫലങ്ങള്‍ ആഗോളതലത്തില്‍ ഒരു സാധാരണ ചികിത്സാ ഉപാധിയായി എംആര്‍എന്‍എ കാന്‍സര്‍ വാക്‌സിനുകളെ വികസിപ്പിക്കും.

അര്‍ബുദ ചികിത്സയിലെ മുന്നേറ്റം; ശ്വാസകോശാര്‍ബുദത്തിന്‌റെ ആദ്യ വാക്‌സിന്‍ ബിഎന്‍ടി116ന്‌റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചു
ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ട് പാരസെറ്റമോള്‍ ഉള്‍പ്പെടെ 53 മരുന്നുകള്‍

ബയോഎന്‍ടെക്കിന്‌റെ ആദ്യഘട്ട ആന്‌റിബോഡി- മരുന്ന് സംയോജനമായ ബിഎന്‍ടി326/വൈഎല്‍202 ന്്‌റെ ഒന്നാംഘട്ട പരീക്ഷണം യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ മരണം റിപ്പോര്‍ട്ട് ചെയ്തശേഷം ജൂണില്‍ ഭാഗികമായി തടഞ്ഞിരുന്നു. എംആര്‍എന്‍എ വാക്‌സിന്‍ സാങ്കേതികവിദ്യയിലെ ഈ വികസനം വൈറല്‍ അണുബാധകള്‍ക്ക് അപ്പുറമുള്ള അതിന്‌റെ സാധ്യതകളെ ഉയര്‍ത്തിക്കാട്ടുന്നു. ഇത് മികച്ച അര്‍ബുദ ചികിത്സാ മുന്നേറ്റങ്ങള്‍ ലക്ഷ്യമിടുന്നു.

logo
The Fourth
www.thefourthnews.in