അവശ്യ മരുന്നുകളുടെ വില 
12% വരെ ഉയരും; ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍

അവശ്യ മരുന്നുകളുടെ വില 12% വരെ ഉയരും; ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍

384 മരുന്നുകളുടേയും ആയിരത്തോളം മെഡിസിന്‍ ഫോര്‍മുലേഷനുകളുടേയും വില കൂടും
Updated on
1 min read

രാജ്യത്ത് അവശ്യ മരുന്നുകളുടെ വില വന്‍തോതില്‍ ഉയരും. ഏപ്രില്‍ ഒന്നുമുതല്‍ 12.12 ശതമാനം വരെ വര്‍ധനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. 384 മരുന്നുകളുടേയും ആയിരത്തോളം മെഡിസിന്‍ ഫോര്‍മുലേഷനുകളുടേയും വില വര്‍ധിക്കും. വാര്‍ഷിക മൊത്ത വില സൂചികയുടെ (WPI) അടിസ്ഥാനത്തിലാണ് വില വര്‍ധന.

അവശ്യ മരുന്നുകളുടെ വില 
12% വരെ ഉയരും; ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍
പാരസെറ്റാമോളിന് വില കുറയും; 127 അവശ്യ മരുന്നുകളുടെ വില നിയന്ത്രിച്ചു

വേദനസംഹാരികള്‍, ഹൃദ്രോഗ ചികിത്സാ മരുന്നുകള്‍, ആന്റി ബയോട്ടിക്കുകള്‍ എന്നിവയ്ക്കായിരിക്കും പ്രധാനമായും വില വര്‍ധനയുണ്ടാകുക. ഇവ വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുന്നവയാണ്. വില നിയന്ത്രണ പട്ടികയ്ക്ക് പുറത്തുള്ള നോണ്‍ ഷെഡ്യൂള്‍ഡ് മരുന്നുകളുടെ വിലയിലും 10 ശതമാനം വര്‍ധനയുണ്ടാകും.

അവശ്യ മരുന്നുകളുടെ വില 
12% വരെ ഉയരും; ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍
അവശ്യ മരുന്നുകളുടെ പട്ടിക പുതുക്കി; കാന്‍സര്‍ മരുന്നുകളുടെ വില കുറയും

മൊത്ത വില സൂചികയുടെ അടിസ്ഥാനത്തില്‍ എല്ലാ സാമ്പത്തിക വര്‍ഷാരംഭത്തിലും വില വര്‍ധനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിക്ക് അനുമതി നല്‍കിയിട്ടുണ്ട്. 2013ല്‍ ഡ്രഗ് പ്രൈസ് കണ്‍ട്രോളര്‍ നിലവില്‍ വന്നതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വര്‍ധനവാണിത്. അവശ്യ മരുന്നുകള്‍ക്ക് നോണ്‍ ഷെഡ്യൂള്‍ഡ് ലിസ്റ്റിലെ മരുന്നുകളേക്കാള്‍ കുറഞ്ഞ നിരക്ക് വര്‍ധനയുണ്ടാകുന്നത് ഇത് തുടര്‍ച്ചയായ രണ്ടാംതവണയാണ്.

അവശ്യ മരുന്നുകളുടെ വില 
12% വരെ ഉയരും; ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍
ഗുണനിലവാരമില്ല; 18 മരുന്ന് നിർമാണ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി കേന്ദ്രം

അതിനിടെ ഗുണനിലവാരമില്ലാത്ത മരുന്ന് വില്‍ക്കുന്ന കമ്പനികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി ശക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ 18 മരുന്ന് നിർമാണകമ്പനികളുടെ ലൈസൻസ് റദ്ദാക്കി. വ്യാജമോ ഗുണനിലവാരമില്ലാത്തതോ ആയ കമ്പനികള്‍ക്കെതിരെയാണ് നടപടി. മരുന്നുകളുടെ ഉത്പാദനം നിര്‍ത്തിവയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 26 ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. 20 സംസ്ഥാനങ്ങളിലായി 76 കമ്പനികളില്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി.

logo
The Fourth
www.thefourthnews.in