പ്രമേഹരോഗികളില്‍ അഞ്ചില്‍ ഒരാള്‍ക്കു വീതം ഗുരുതര രോഗങ്ങള്‍; കാരണം വ്യക്തമാക്കി വിദഗ്ധര്‍

പ്രമേഹരോഗികളില്‍ അഞ്ചില്‍ ഒരാള്‍ക്കു വീതം ഗുരുതര രോഗങ്ങള്‍; കാരണം വ്യക്തമാക്കി വിദഗ്ധര്‍

നാഡീ തകരാറ്, കിഡ്‌നി ഫെയിലുവര്‍, അന്ധത തുടങ്ങിയ ഗുരുതരാവസ്ഥകള്‍ പ്രമേഹരോഗികളില്‍ പ്രകടമാകുന്നുണ്ടെന്ന് 6000 രോഗികളില്‍ മൂന്നു വര്‍ഷമായി നടത്തിയ പഠനം വ്യക്തമാക്കുന്നു
Updated on
1 min read

പ്രമേഹരോഗികളില്‍ അഞ്ചില്‍ ഒരാള്‍ വീതം ഗുരുതരാവസ്ഥയിലേക്കു നീങ്ങുന്നതായി പഠനം. നാഡീ തകരാറ്, കിഡ്‌നി ഫെയിലുവര്‍, അന്ധത തുടങ്ങിയ ഗുരുതരാവസ്ഥകള്‍ പ്രമേഹരോഗികളില്‍ പ്രകടമാകുന്നുണ്ടെന്ന് 6000 രോഗികളില്‍ മൂന്നു വര്‍ഷമായി നടത്തിയ പഠനം വ്യക്തമാക്കുന്നു. എന്‍ഡോക്രൈനോളജി, ഡയബറ്റിസ് ആന്‌റ് മെറ്റബോളിസം എന്ന മെഡിക്കല്‍ ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.

പ്രമേഹം സ്ഥിരീകരിച്ചാലും രോഗം നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ പലരും വീഴ്ച വരുത്തുന്നു. അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട അപകടാസ്ഥ ഗുരുതരമാകുന്നതായി പഠനത്തിനു നേതൃത്വം നല്‍കിയ ഡോ.ശാലിനി മേനോന്‍ പറഞ്ഞു. ശരീരം ഭക്ഷണത്തെ എങ്ങനെ ഊര്‍ജമാക്കി മാറ്റുന്നു എന്നതനുസരിച്ച് രോഗിയുടെ ഹൃദയം, നാഡീഞരമ്പുകള്‍, വൃക്കകള്‍, കണ്ണുകള്‍, പാദം തുടങ്ങി മറ്റു പല അവയവങ്ങളെയും പ്രമേഹം ബാധിക്കാം.

പ്രമേഹരോഗികളില്‍ അഞ്ചില്‍ ഒരാള്‍ക്കു വീതം ഗുരുതര രോഗങ്ങള്‍; കാരണം വ്യക്തമാക്കി വിദഗ്ധര്‍
'പാദരോഗം മുതല്‍ കാന്‍സര്‍ വരെ'; അമിതവണ്ണവും കുടവയറും സൃഷ്ടിക്കുന്ന പ്രമേഹസങ്കീര്‍ണതകളും പ്രതിരോധ മാര്‍ഗങ്ങളും

പ്രമേഹത്തോടൊപ്പം മറ്റ് അനുബന്ധ അവസ്ഥകള്‍ അതാതയത് 60 ശതമാനം പേരില്‍ പാണ്ണത്തടി, 80 ശതമാനം പേരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദം, 10-ല്‍ ആറു പേര്‍ക്ക് എന്ന തോതില്‍ കൊളസ്‌ട്രോള്‍ എന്നിവ ഹൃദയാഘാതത്തിന്‌റെ സാധ്യത കൂട്ടിയ ഘടകങ്ങളായി പഠനത്തില്‍ കണ്ടെത്തി. പഠന കാലയളവിനുള്ളില്‍ ഹൃദ്രോഗം മൂലം 54 മരണങ്ങളും സംഭവിച്ചതയി ഡോക്ടര്‍ പറയുന്നു.

എവണ്‍സി ടെസ്റ്റ് പരിശോധനാഫലം പലരും അവഗണിക്കുന്നതാണ് മറ്റൊരു സങ്കടമെന്ന് പഠനത്തില്‍ പങ്കെടുത്ത സീനിയര്‍ എന്‍ഡോക്രൈനോളജിസ്റ്റ് ഡോ. ശശാങ്ക് ജോഷി പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ മൂന്നു മാസത്തെ ശരാശരി മനസിലാക്കുന്നത് എവണ്‍സി പരിശോധനയിലൂടെയാണ്. ഈ പരിശോധനയില്‍ പ്രമേഹാവസ്ഥ മനസിലാക്കിയാല്‍പോലും ശരിയായ മരുന്ന് സ്വീകരിക്കാനോ അത് പിന്തുടരാനോ പലരും തയാറാകുന്നില്ല.

40 ശതമാനം രോഗികളിലും മയോകാര്‍ഡിയല്‍ ഇന്‍ഫാര്‍ക്ഷന്‍ അഥവാ ഹാര്‍ട്ട് അറ്റാക്ക് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഏറ്റവും സാധാരണയായി കാണുന്ന ഒന്ന് ന്യൂറോപ്പതിയാണ്. മാറുന്ന ജീവിതശൈലിയും ശക്തമല്ലാത്ത പ്രതിരോധനടപടികളുമാണ് അപകടാവസ്ഥകള്‍ കൂടാന്‍ കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

രാജ്യത്ത് പ്രമേഹരോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. കാര്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരും സ്വീകരിക്കുന്നില്ലെന്നതാണ് ഇതു കാണിക്കുന്നത്. പ്രമേഹരോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് അപകടാവസ്ഥകളും കൂടിവരുന്നു. ആവശ്യത്തിന് മരുന്നുകള്‍ ഇല്ലാത്തതുകൊണ്ടല്ല, അവ സ്വീകരിക്കുന്നതിലും പ്രതിരോധത്തിലും വീഴ്ച വരുത്തന്നതാണ് ഗുരുതരാവസ്ഥയിലേക്കു നയിക്കുന്നത്- ഡോ. ജോഷി പറഞ്ഞു.

മൂന്നു ദശകം മുന്‍പ് ജനസംഖ്യയുടെ മൂന്നു ശതമാനം പേരായിരുന്നു പ്രമേഹരോഗികളെങ്കില്‍ ഇപ്പോള്‍ മുതിര്‍ന്ന വിഭാഗക്കാരില്‍ ഇന്ത്യന്‍ ജനസംഖ്യയുടെ ഒന്‍പതു ശതമാനവും പ്രമേഹരോഗികളാണ്. ആവശ്യത്തിലധികം ഭക്ഷണം കഴിക്കുക, പുകവലി, മദ്യപാനം എന്നിവയും അപകടസാധ്യത കൂട്ടുന്ന ഘടകങ്ങളാണ്.

പ്രമേഹരോഗികള്‍ വര്‍ഷാവര്‍ഷം കണ്ണുകളും ഹൃദയത്തിന്‌റെ പ്രവര്‍ത്തനവും രിശോധിക്കുന്നതിനൊപ്പം മൂത്രത്തിലെ ആല്‍ബുമിനും ലിപിഡ് അളവുകളും മൂന്നു മാസത്തിലൊരിക്കല്‍ പരിശോധിക്കണമെന്ന് ഡോ. ജോഷി കൂട്ടിച്ചേര്‍ത്തു. ഇതിനൊപ്പം ആവശ്യത്തിനുള്ള വ്യായാമം, കര്‍ശന ഡയറ്റ്, ഉറക്കം എന്നിവയും ആവശ്യമാണ്.

logo
The Fourth
www.thefourthnews.in