ദഹന നാളിയുമായി ബന്ധപ്പെട്ട പ്രശ്‍നങ്ങൾ പാർക്കിൻസൺസ് രോഗത്തിനുള്ള സാധ്യത ഇരട്ടിയാക്കുന്നു: പഠനം

ദഹന നാളിയുമായി ബന്ധപ്പെട്ട പ്രശ്‍നങ്ങൾ പാർക്കിൻസൺസ് രോഗത്തിനുള്ള സാധ്യത ഇരട്ടിയാക്കുന്നു: പഠനം

അൽഷിമേഴ്സ്, പക്ഷാഘാതം, ബ്രെയിൻ അനൂറിസം എന്നിവയും ദഹനനാളത്തിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു
Updated on
1 min read

മലബന്ധമോ ഭക്ഷണം വിഴുങ്ങുന്നതിലുള്ള പ്രശ്നങ്ങളോ പോലുള്ള ദഹനപ്രശ്‍നങ്ങൾ ഭാവിയിൽ പാർക്കിൻസൺസ് രോഗം വരാനുള്ള സാധ്യത ഇരട്ടിയാക്കുമെന്ന് പഠനം. ദഹനനാളിയുമായി ബന്ധപ്പെട്ട വിവിധ പ്രശ്‍നങ്ങൾ പാർക്കിൻസൺസ് രോഗത്തിന്റെ സൂചനയാകാമെന്നാണ് ഈ പഠനം തെളിയിക്കുന്നത്.

അൽഷിമേഴ്സ്, പക്ഷാഘാതം, ബ്രെയിൻ അനൂറിസം എന്നിവയും ദഹനനാളത്തിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ദഹന വൈകല്യങ്ങളുമായുള്ള പാർക്കിൻസൺസ് രോഗത്തിന്റെ ബന്ധത്തെക്കുറിച്ചുള്ള ചുരുക്കം ചില പഠനങ്ങളിൽ ഒന്നാണിത്.

ദഹന നാളിയുമായി ബന്ധപ്പെട്ട പ്രശ്‍നങ്ങൾ പാർക്കിൻസൺസ് രോഗത്തിനുള്ള സാധ്യത ഇരട്ടിയാക്കുന്നു: പഠനം
പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രം ഒന്നല്ല, നാല് തരമുണ്ട്; അറിഞ്ഞിരിക്കേണ്ടതെല്ലാം

യുഎസിലെ 24,624 പാർക്കിൻസൻ രോഗികൾ, 19,046 അൽഷിമേഴ്‌സ് രോഗികൾ, 23,942 സെറിബ്രോവാസ്കുലർ രോഗികൾ എന്നിവരുടെ മെഡിക്കൽ രേഖകളിൽ ഗവേഷകർ കൃത്യമായ പരിശോധനകൾ നടത്തുകയും താരതമ്യം ചെയ്യുകയും ചെയ്തു. രോഗനിർണയത്തിന് മുമ്പുള്ള ആറ് വർഷങ്ങളിലെ ദഹനനാളത്തിന്റെ പ്രവർത്തനങ്ങളിലെ മാറ്റം നിരീക്ഷിക്കാൻ ഈ രോഗങ്ങൾ ഇല്ലാത്തവരുടെ മെഡിക്കൽ റെക്കോർഡുകളുമായി താരതമ്യം ചെയ്തു. ദഹനനാളിയുമായി ബന്ധപ്പെട്ട 18 തരത്തിലുള്ള രോഗങ്ങൾ കണ്ടവരിൽ പാർക്കിൻസൺ രോഗമോ മറ്റ് ന്യൂറോളജിക്കൽ ഡിസോർഡേഴ്സോ ഉണ്ടായിട്ടുണ്ടോ എന്നും ഗവേഷകർ പരിശോധിച്ചു. ഈ താരതമ്യങ്ങളുടെയും പഠനങ്ങളുടെയും ഫലമായി ദഹനനാളി പ്രശ്നങ്ങളുള്ള രോഗികൾക്ക് പാർക്കിൻസൺസ് രോഗനിർണയത്തിനുള്ള ഉയർന്ന അപകടസാധ്യത കണ്ടെത്തി.

ദഹന നാളിയുമായി ബന്ധപ്പെട്ട പ്രശ്‍നങ്ങൾ പാർക്കിൻസൺസ് രോഗത്തിനുള്ള സാധ്യത ഇരട്ടിയാക്കുന്നു: പഠനം
സ്ത്രീകളിലെ പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം? അറിഞ്ഞിരിക്കാം പരിഹാര മാർഗങ്ങൾ

മലബന്ധം, വിഴുങ്ങാൻ ബുദ്ധിമുട്ട് (ഡിസ്ഫാഗിയ), ഗ്യാസ്ട്രോപാരെസിസ് എന്നിവയുള്ളവരിൽ ഭക്ഷണം വയറ്റിൽനിന്ന് ചെറുകുടലിലേക്ക് നീങ്ങാൻ കൂടുതൽ സമയമെടുക്കുന്നു. ഇത് മൂലം രോഗനിർണയത്തിന് മുൻപുള്ള അഞ്ച് വർഷങ്ങളിൽ തന്നെ പാർക്കിൻസൺ രോഗം വരാനുള്ള സാധ്യത ഇരട്ടിയാകുന്നു. വയറിളക്കം കൂടാതെ ഐബിഎസ് ഉണ്ടെങ്കിൽ പാർക്കിൻസൺ വരാനുള്ള അപകടസാധ്യത 17 ശതമാനം ഉയരുന്നു.

ദഹന നാളിയുമായി ബന്ധപ്പെട്ട പ്രശ്‍നങ്ങൾ പാർക്കിൻസൺസ് രോഗത്തിനുള്ള സാധ്യത ഇരട്ടിയാക്കുന്നു: പഠനം
കോവിഡാനന്തര ബുദ്ധിമുട്ടുകള്‍ ഗുരുതരമായവരില്‍ മരണനിരക്ക് കൂടുന്നു; ഐസിഎംആർ പഠനം

ഫങ്ഷണൽ ഡിസ്പെപ്സിയ ( പ്രകടമായ കാരണങ്ങളില്ലാതെ വയർ എരിയുകയോ നിറയുകയോ ചെയ്യൽ), വയറിളക്കത്തോടുകൂടിയ ഐബിഎസ് തുടങ്ങിയ രോഗങ്ങൾ പാർക്കിൻസൺ രോഗികൾക്കിടയിൽ വളരെ സാധാരണമായി കണ്ട് വരാറുണ്ട്. ഒപ്പം അൽഷിമേഴ്സ് , സ്ട്രോക്കുകൾ , ബ്രെയിൻ അനൂറിസം എന്നീ രോഗങ്ങൾ ഉള്ളവരിലും ഈ ലക്ഷണങ്ങൾ കാണുന്നുണ്ട്. എന്നിരുന്നാലും, കോശജ്വലന മലവിസർജ്ജനം പോലുള്ള മറ്റ് ദഹനനാളി പ്രശ്നങ്ങൾ പാർക്കിൻസൺസ് വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നില്ലെന്ന് പഠനം കണ്ടെത്തി.

അപ്പന്റിക്സ് നീക്കം ചെയ്തവരിലും പാർക്കിൻസൺസ് ഉണ്ടാവാനുള്ള സാധ്യത കുറവാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആഗോളതലത്തിൽ 8.5 ദശലക്ഷം ആളുകൾ പാർക്കിൻസൺ രോഗ ബാധിതരാണ്.

logo
The Fourth
www.thefourthnews.in