ചൂയ്‌ങ് ഗം ദീർഘനേരം ചവയ്ക്കുന്ന ശീലമുണ്ടോ? അറിഞ്ഞിരിക്കാം ആരോഗ്യപ്രശ്നങ്ങള്‍

ചൂയ്‌ങ് ഗം ദീർഘനേരം ചവയ്ക്കുന്ന ശീലമുണ്ടോ? അറിഞ്ഞിരിക്കാം ആരോഗ്യപ്രശ്നങ്ങള്‍

ചൂയ്ങ് ഗം ചവയ്ക്കുന്നതുകൊണ്ടുണ്ടാകുന്ന അപകടങ്ങള്‍ പലരും അവഗണിക്കാറാണ് പതിവ്
Updated on
1 min read

താടിയെല്ലിന്റെ വ്യായാമത്തിനും സമ്മർദമകറ്റുന്നതിനും വായ്‌നാറ്റം അകറ്റുന്നതിനുമൊക്കെ ഉപയോഗിക്കുന്ന ഒന്നാണ് ചൂയ്‌ങ് ഗം. എന്നാല്‍, സ്ഥിരമായും ദീർഘനേരവും ചൂയ്‌ങ് ഗം ചവയ്ക്കുന്നതുകൊണ്ട് ചില ആരോഗ്യപ്രശ്നങ്ങളും ഗുണങ്ങളുമുണ്ടെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ചൂയ്ങ് ഗം ചവയ്ക്കുന്നതുകൊണ്ടുണ്ടാകുന്ന അപകടങ്ങള്‍ പലരും അവഗണിക്കാറാണ് പതിവെന്നാണ് നവി മുംബൈയിലുള്ള അപ്പോളൊ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് പ്രോസ്തൊഡോന്റിസ്റ്റും ഇംപ്ലാന്റോളജിസ്റ്റുമായ ഡോ. നിനാദ് മുലെയ് പറയുന്നത്.

ചൂയ്‌ങ് ഗം - ആരോഗ്യഗുണങ്ങള്‍

പഞ്ചസാര അടങ്ങാത്തതും സൈലിറ്റോള്‍ അടങ്ങിയതുമായ ഗം ചവയ്ക്കുന്നത് വായുടെ ആരോഗ്യത്തിന് നല്ലതാണ്. ഇത് ഉമിനീർ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. ഹാനികരമായ ആസിഡുകളെ നിർവീര്യമാക്കുന്ന ഒന്നാണ് ഉമിനീർ. ഇതിലൂടെ മോണയുടെ ആരോഗ്യത്തെ നിലനിർത്താനും സാധിക്കും.

ഗം ചവയക്കുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടം മികച്ചതാക്കുന്നു. ഏകാഗ്രതയും ഓർമയും മെച്ചപ്പെടുത്തുമെന്നും ഡോ. മുലെയ് പറയുന്നു.

സ്ഥിരമായി വിമാനയാത്രകള്‍ നടത്തുന്നവർ ഗം ചവയ്ക്കുകയാണെങ്കില്‍ ചെവിയുടെ മർദം തുല്യമാക്കാനും സഹായിക്കും.

ചൂയ്‌ങ് ഗം ദീർഘനേരം ചവയ്ക്കുന്ന ശീലമുണ്ടോ? അറിഞ്ഞിരിക്കാം ആരോഗ്യപ്രശ്നങ്ങള്‍
അര്‍ബുദ ചികിത്സയിലെ മുന്നേറ്റം; ശ്വാസകോശാര്‍ബുദത്തിന്‌റെ ആദ്യ വാക്‌സിന്‍ ബിഎന്‍ടി116ന്‌റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചു

ചൂയ്‌ങ് ഗം ദീർഘനേരം ചവയ്ക്കുന്നതുകൊണ്ടുള്ള ദോഷങ്ങള്‍?

ഗം ദീർഘനേരം അല്ലെങ്കില്‍ ഒരു വശത്ത് മാത്രമിട്ട് ചവയ്ക്കുന്നത് താടിയെല്ലിനും ചെവിക്കും വേദനയുണ്ടാക്കാം. ഇതിനുപുറമെ തലവേദനയുണ്ടാകാനുള്ള സാധ്യതകളുമുണ്ട്.

പഞ്ചസാര മുക്തമായ ഗമ്മിലും ആസിഡിന്റെ ഫ്ലേവറുകളുണ്ടാകാം. ഇത് ഡെന്റല്‍ ഇറോഷന് കാരണമാകും. ഇനാമല്‍ നഷ്ടപ്പെടുത്തിയേക്കാം.

ദീർഘനേരം ഗം ചവയ്ക്കുന്നതിലൂടെ ഗ്യാസിന്റെ പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. ഇത് വയറുവീർക്കുന്നതിലേക്കും അസ്വസ്ഥതയിലേക്കും നയിച്ചേക്കാം.

logo
The Fourth
www.thefourthnews.in