പാരസെറ്റമോള്‍ കരളിനെ ബാധിക്കുമോ? ഒരു ദിവസം എത്ര ഗുളിക കഴിക്കാം; വിശദീകരിച്ച് വിദഗ്ധര്‍

പാരസെറ്റമോള്‍ കരളിനെ ബാധിക്കുമോ? ഒരു ദിവസം എത്ര ഗുളിക കഴിക്കാം; വിശദീകരിച്ച് വിദഗ്ധര്‍

പാരസെറ്റമോള്‍ കരളിനെ ദോഷകരമായി ബാധിക്കാമെന്നും ഇത് കരള്‍ നാശത്തിലേക്ക് വരെ എത്താമെന്നും എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ ഒരു പഠനം പറയുന്നു
Updated on
1 min read

പാരസെറ്റമോള്‍ കരളിനെ ബാധിക്കുമോ? അമേരിക്കയിലും ലണ്ടനിലും കരള്‍ തകരാറിലാകാനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്ന് പാരസെറ്റമോള്‍ വിഷബാധയാണെന്ന് ഗ്യാസ്‌ട്രോഎന്‍ഡറോളജിസ്റ്റ് ഡോ. ശിവ് കുമാര്‍ സരിന്‍ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കോവിഡിനുശേഷം, ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന വേദനസംഹാരികളിലൊന്നായി പരാമര്‍ശിക്കപ്പെടുന്നത് പാരസെറ്റമോള്‍ ആണ്. ഓരോ തവണയും ഒരു ടാബ്ലെറ്റിന്റെ പകുതി എന്ന രീതിയില്‍ ഒരു ദിവസം രണ്ടോ മൂന്നോ പാരസെറ്റമോള്‍ ഗുളികകള്‍ കഴിക്കാമെന്ന് ഡോ. ശിവ് കുമാര്‍ സരിന്‍ പറഞ്ഞു.

പാരസെറ്റമോള്‍ കരളിനെ ദോഷകരമായി ബാധിക്കാമെന്നും ഇത് കരള്‍ നാശത്തിലേക്ക് വരെ എത്താമെന്നും എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ ഒരു പഠനം പറയുന്നു. യുകെയില്‍ കരള്‍ പരാജയത്തിന്‌റെ പ്രധാന കാരണങ്ങളിലൊന്ന് പാരസെറ്റമോള്‍ അമിതമായി കഴിക്കുന്നതാണെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വിലയിരുത്തുന്നു. 24 മണിക്കൂറില്‍ എട്ട് ഗുളികകളില്‍ കൂടുതല്‍ കഴിക്കരുതെന്ന് പാന്‍ മെട്രോ ഹോസ്പിറ്റല്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്‌ട്രോ എന്‍ഡറോളജി ചെയര്‍മാന്‍ ഡോ. ഹാര്‍ഷ് കപൂര്‍ പറയുന്നു.

എല്ലാ ശാരീരിക പ്രവര്‍ത്തനങ്ങളും കൃത്യസമയത്ത് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന, മനുഷ്യ ശരീരത്തിലെ ഒരു നിര്‍ണായക അവയവമാണ് കരള്‍. വയറിന്റെ വലതുഭാഗത്ത് വാരിയെല്ലിന് താഴെയായാണ് ഇതിന്‌റെ സ്ഥാനം. ആഹാരം ദഹിപ്പിക്കുക, വിഷാംശം പുറന്തള്ളുക, ആരോഗ്യകരമായ രക്തചംക്രമണം ഉറപ്പാക്കുക തുടങ്ങി മിക്ക ശാരീരിക പ്രവര്‍ത്തനങ്ങളിലും കരള്‍ പ്രധാനപങ്ക് വഹിക്കുന്നു. ശരീരത്തെ പ്രവര്‍ത്തനക്ഷമമാക്കുകയും ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യുന്നതിനാല്‍ കരളാണ് ശരീരത്തിന്റെ അധിപന്‍ എന്ന് ഡോ. ശിവ് പറയുന്നു.

പാരസെറ്റമോള്‍ കരളിനെ ബാധിക്കുമോ? ഒരു ദിവസം എത്ര ഗുളിക കഴിക്കാം; വിശദീകരിച്ച് വിദഗ്ധര്‍
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ച് മങ്കിപോക്‌സ്; ആഗോള അടിയന്തരാവസ്ഥയ്ക്ക് സാധ്യത, രോഗം പകരുന്ന വിധവും ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളും

ശരിയായി കൃത്യമായ ഡോസില്‍ പാരസെറ്റാമോള്‍ കഴിക്കുന്നത് ദോഷകരമല്ല. സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കുന്നതിനും കരള്‍ അപകടസാധ്യത കുറയ്ക്കുന്നതിനും അതിന്റെ ഹെപ്പറ്റോടോക്‌സിക് ഫലങ്ങളെക്കുറിച്ചുള്ള അവബോധം നിര്‍ണായകമാണ്.

പ്രമേഹവും കരളും

ശരീരത്തിലെ പഞ്ചസാര യഥാര്‍ഥത്തില്‍ പാന്‍ക്രിയാസാണ് നിയന്ത്രിക്കുന്നതെന്ന് ഡോ. ശിവ് കുമാര്‍ വിശദീകരിക്കുന്നു. പാന്‍ക്രിയാസ് കരളിന് ആവശ്യമായ ഇന്‍സുലിന്‍ ഉണ്ടാക്കുന്നു. എന്നിരുന്നാലും, കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുമ്പോള്‍, ഇന്‍സുലിന്‍ കോശങ്ങള്‍ക്ക് ആഗിരണം ചെയ്യാന്‍ കഴിയില്ല. അതിനാല്‍, അതേ പ്രവര്‍ത്തനത്തിനായി പാന്‍ക്രിയാസിന് കൂടുതല്‍ ഇന്‍സുലിന്‍ നിര്‍മ്മിക്കേണ്ടതുണ്ട്. താമസിയാതെ, ഫാറ്റി ലിവര്‍ കാരണം ഇന്‍സുലിന്‍ കോശങ്ങള്‍ക്ക് ആഗിരണം ചെയ്യാന്‍ കഴിയില്ല. കൂടുതല്‍ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്നതിലൂടെ പാന്‍ക്രിയാസ് പ്രവര്‍ത്തനം കുറയുന്നു. അപ്പോഴാണ് അത് കൈവിട്ട് പ്രമേഹം പിടിപെടുന്നത്.

പ്രമേഹത്തെ എങ്ങനെ നേരിടാം എന്ന് മനസിലാക്കാന്‍ ശരീര പ്രവര്‍ത്തനങ്ങളുടെ ചട്ടക്കൂട് അറിയേണ്ടത് പ്രധാനമാണെന്നും ഡോക്ടര്‍ ശിവ് കുമാര്‍ പറയുന്നു. പ്രമേഹം വരുമ്പോള്‍ നമുക്ക് മറ്റ് രോഗങ്ങള്‍ ഉണ്ടാകണമെന്നില്ല. എന്നാല്‍ പ്രമേഹം മറ്റ് ഗുരുതര രോഗങ്ങള്‍ വരുത്തി ആരോഗ്യമുള്ള ശരീരത്തെ നശിപ്പിക്കുന്നു. അതിനാല്‍ കരള്‍ ആരോഗ്യെേത്താടിരിക്കേണ്ടതുണ്ട്. ഫാറ്റി ലിവര്‍ പോലുള്ള രോഗങ്ങളുടെ ചികിത്സ ഉറപ്പാക്കേണ്ടതുണ്ട്.

logo
The Fourth
www.thefourthnews.in