ഉന്മേഷത്തിനായി കാപ്പി കുടിക്കാം

ഉന്മേഷത്തിനായി കാപ്പി കുടിക്കാം

ഒഴിഞ്ഞ വയറ്റില്‍ കാപ്പി കുടിക്കാമോ ?
Updated on
1 min read

പലര്‍ക്കും രാവിലെ ഒരു കാപ്പി കുടിക്കുന്നത് ആ ദിവസത്തിന് ഉന്മേഷം പകരുന്ന ഒന്നാണ്. എല്ലാ ദിവസവും കാപ്പി കുടിക്കുന്നതിലൂടെ ശരീരത്തിന് ഹാനികരമായി എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നത് കാലാകാലങ്ങളായി ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ്. കാപ്പിയിലെ കഫീന്‍ എന്ന പ്രധാന പദാര്‍ഥം വഴി ഓരോരുത്തരിലും ഉണ്ടാകുന്ന മെറ്റബോളിസത്തിന്റെ പ്രവര്‍ത്തനം വ്യത്യസ്തമാണ്. ജനിതക ഘടനയെ അടിസ്ഥാനമാക്കിയും ഇത് വ്യത്യാസപ്പെടുന്നു.

ഒഴിഞ്ഞ വയറ്റില്‍ കാപ്പികുടിക്കുന്നതുകൊണ്ട് കുഴപ്പമൊന്നും ഉണ്ടാകില്ല. ആന്റിഓക്‌സിഡന്റുകളുടെ ഗുണങ്ങളും ലഭിക്കും. മെറ്റബോളിസത്തിന്റെ തോതനുസരിച്ച് നിങ്ങള്‍ക്ക് ഇഷ്ടമുളളപ്പോള്‍ കാപ്പി കുടിക്കാവുന്നതാണ്. സാധാരണയായി ആളുകള്‍ വിവിധ പ്രവര്‍ത്തികള്‍ ചെയ്യുന്നത് മാനസികാവസ്ഥയെ അടിസ്ഥാനപ്പെടുത്തിയാണ്. കാപ്പിയുടെ ഉപയോഗവും ആമാശയത്തിലെ അള്‍സര്‍ രൂപീകരണവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നാണ് 2013 ലെ നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത്. ജപ്പാനിലെ 8000 ജനങ്ങളില്‍ നടത്തിയ പഠനത്തിലാണ് കണ്ടുപിടുത്തം.

എങ്കിലും കാപ്പി കുടിക്കുന്നത് അന്നനാളത്തെ ബാധിക്കുന്നുണ്ട്. അതോടൊപ്പം കഫീന്‍ ദഹിച്ചില്ലെങ്കില്‍ നെഞ്ചെരിച്ചിലിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും കാരണമാകുമെന്ന് ഡോക്ടര്‍ എഡ്വിനാ രാജ് പറയുന്നു. അതേസമയം ഉറങ്ങാന്‍ കിടക്കുന്നതിന് മുന്നേ കാപ്പി കുടിക്കുന്നത് സുഖകരമായ ഉറക്കത്തിന് തടസ്സമാകുന്നു. ഗ്യാസ് സംബന്ധമായ പ്രശ്‌നമുളളവര്‍ക്ക് കാപ്പി ആമാശയത്തിലെ ആസിഡ് ഉല്‍പാദനത്തെ തടസ്സപ്പെടുത്തുന്നു. ഇത് ശരീരത്തിന് ഏറെ ഗുണകരമാണ്.

logo
The Fourth
www.thefourthnews.in