ഗര്‍ഭിണികളുടെ ജങ്ക് ഫുഡ് ഉപയോഗം കുട്ടികളെ പ്രതികൂലമായി ബാധിക്കും: പഠനം

ഗര്‍ഭിണികളുടെ ജങ്ക് ഫുഡ് ഉപയോഗം കുട്ടികളെ പ്രതികൂലമായി ബാധിക്കും: പഠനം

ശരാശരി 27 വയസ്സ് പ്രായം വരുന്ന ബ്രസീലിലെ 417 അമ്മമാരിലാണ് ​ഗവേഷണം നടത്തിയത്
Updated on
1 min read

സംസ്കരിച്ച ഭക്ഷണ സാധനങ്ങളുടെ ഉപയോഗം ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യകരമായ വളർച്ചയെ ബാധിച്ചേക്കാമെന്ന് പഠനം. സംസ്കരിച്ച ഭക്ഷണം അമ്മമാർ കഴിക്കുമ്പോൾ കുട്ടിയുടെ തലയുടെ ചുറ്റളവും തുടയെല്ലിന്റെ നീളവും കൂടുതലാകുന്നുവെന്നാണ് കണ്ടെത്തൽ. ബ്രിട്ടിഷ് ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ഗര്‍ഭിണികളുടെ ജങ്ക് ഫുഡ് ഉപയോഗം കുട്ടികളെ പ്രതികൂലമായി ബാധിക്കും: പഠനം
രക്ഷാപ്രവര്‍ത്തനം മൂന്നാം ദിനത്തിലേക്ക്, കിണറ്റിലകപ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്താനായില്ല, മണ്ണിടിച്ചില്‍ തുടരുന്നു

ശരാശരി 27 വയസ്സ് പ്രായം വരുന്ന ബ്രസീലിലെ 417 അമ്മമാരിലാണ് ​ഗവേഷണം നടത്തിയത്. ​ഗർഭാവസ്ഥയിലെ ഇവരുടെ ഭക്ഷണ രീതിയും കുട്ടികളിൽ അത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുമായിരുന്നു ഗവേഷണം. മൊത്തം സാമ്പിളിൽ ഏകദേശം പകുതിയോളം പേരും ആദ്യമായി ഗർഭിണികളായാവരായിരുന്നു.

ഗര്‍ഭിണികളുടെ ജങ്ക് ഫുഡ് ഉപയോഗം കുട്ടികളെ പ്രതികൂലമായി ബാധിക്കും: പഠനം
എസ്എസ്എൽവി റോക്കറ്റ് സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ ഐഎസ്ആർഒ

സംസ്കരിച്ച ഭക്ഷണത്തിന്റെ ഉപഭോഗം ഗർഭാവസ്ഥയുടെ അവസാന ഘട്ടത്തിൽ ഭ്രൂണത്തിന്റെ അസ്ഥികളുടെ ഘടനയെ പ്രതികൂലമായി ബാധിക്കുന്ന എന്നാണ് കണ്ടെത്തലില്‍ പ്രധാനം. ഗർഭകാലത്തെ ആരോഗ്യകരമായ ഭക്ഷണരീതിയാണ് കുട്ടികളുടെ ശരീരഘടനയിൽ സ്വാധീനം ചെലുത്തുന്നത്. അതിനാൽ കുട്ടിയുടെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിന് ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരണമെന്നും ഗർഭകാലത്ത് സംസ്കരിച്ച ഭക്ഷണം ഒഴിവാക്കണമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ഗര്‍ഭിണികളുടെ ജങ്ക് ഫുഡ് ഉപയോഗം കുട്ടികളെ പ്രതികൂലമായി ബാധിക്കും: പഠനം
ഗോള്‍വാള്‍ക്കര്‍ക്കെതിരായ പോസ്റ്റ്; ദിഗ്‌വിജയ്‌ സിങ്ങിനെതിരെ മധ്യപ്രദേശിൽ രണ്ട് എഫ്ഐആർ

ശുദ്ധമായ ഭക്ഷണത്തെ രാസഘടകങ്ങളാക്കി വിഘടിപ്പിച്ച് നിർമിച്ചതാണ് സംസ്കരിച്ച ഭക്ഷണങ്ങൾ. നാരുകളുടെ അംശം നശിപ്പിച്ച് പകരം പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവ ചേർത്തതാണ് പ്രകൃതി ദത്ത വസ്തുക്കള്‍ സംസ്കരിച്ചെടുക്കുന്നത്. എമൾസിഫയറുകൾ, സ്റ്റെബിലൈസറുകൾ, കളറിങ് ഏജന്റുകൾ, ഫ്ലേവറുകൾ തുടങ്ങിയ കോസ്‌മിക് അഡിറ്റീവുകളും അവയിൽ ഉൾപ്പെടുത്തുന്നു. സംസ്കരിച്ച ഭക്ഷണത്തിന്റെ വർദ്ധിച്ച ഉപഭോ​ഗം അമിതഭാരം, പ്രമേഹം, കാൻസർ, ഹൃദ്രോഗം എന്നിവയിലേക്ക് നയിച്ചേക്കാം.

logo
The Fourth
www.thefourthnews.in