കഴിക്കുന്ന ഉപ്പിന്‌റെ അളവ് അധികമാണോ? എക്‌സിമ ഉള്‍പ്പെടെ ചര്‍മരോഗങ്ങളെ കരുതിയിരിക്കണമെന്ന് ഗവേഷകര്‍

കഴിക്കുന്ന ഉപ്പിന്‌റെ അളവ് അധികമാണോ? എക്‌സിമ ഉള്‍പ്പെടെ ചര്‍മരോഗങ്ങളെ കരുതിയിരിക്കണമെന്ന് ഗവേഷകര്‍

അമിതമായി സോഡിയം അടങ്ങിയ ഫാസ്റ്റ്ഫുഡ് കഴിക്കുന്നത് കൗമാരക്കാര്‍ക്കിടയില്‍ എക്‌സിമ സാധ്യത കൂട്ടുന്നതായും പഠനങ്ങള്‍ പറയുന്നു
Updated on
1 min read

ശരീരത്തില്‍ സോഡിയത്തിന്‌റെ അളവ് കൂടുന്നത് ചര്‍മരോഗമായ എക്‌സിമയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം. ചര്‍മത്തില്‍ അടങ്ങിയിരിക്കുന്ന സോഡിയം എക്‌സിമ ഉള്‍പ്പെടെയുള്ള സ്വയം രോഗപ്രതിരോധ, വിട്ടുമാറാത്ത കോശജ്വലന അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മുന്‍പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അമിതമായി സോഡിയം അടങ്ങിയ ഫാസ്റ്റ്ഫുഡ് കഴിക്കുന്നത് കൗമാരക്കാര്‍ക്കിടയില്‍ എക്‌സിമ സാധ്യത കൂട്ടുന്നതായും പഠനങ്ങള്‍ പറയുന്നു.

ദിവസേന കഴിക്കാവുന്ന അളവിനെക്കാള്‍ ഒരു ഗ്രാം സോഡിയം അധികമായി കഴിക്കുന്നത് എക്‌സിമ ഫ്‌ലെയറുകളുടെ സാധ്യത 22 ശതമാനം വര്‍ധിപ്പിക്കുമെന്ന് ദ ജേണല്‍ ഓഫ് ദ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍(ജാമ) ഡെര്‍മറ്റോളജിയില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നു. ഒരു ഗ്രാം സോഡിയം ഏകദേശം അര ടീസ്പൂണ്‍ ടേബിള്‍ സാള്‍ട്ടിലോ അന്താരാഷ്ട്ര ഫാസ്റ്റ്ഫുഡ് ശൃംഖലയായ മക് ഡൊണാള്‍ഡ്‌സ് വില്‍ക്കുന്ന ഹംബര്‍ഗര്‍ ബിഗ് മാക്കിലോ ഉള്ള അളവാണ്.

ലോകാരോഗ്യ സംഘടന ഒരു ദിവസം രണ്ട് ഗ്രാമില്‍താഴെ സോഡിയം കഴിക്കണമെന്ന് നിര്‍ദേശിക്കുമ്പോള്‍ യുകെയുടെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ശിപാര്‍ശ ചെയ്യുന്ന സോഡിയം അളവ് പ്രതിദിനം 2.3 ഗ്രാം ആണ്. വിട്ടുമാറാത്ത ചര്‍മരോഗങ്ങള്‍ അടുത്ത കാലത്തായി കൂടുതല്‍ കാണപ്പെടുന്നുണ്ടെന്ന് കലിഫോര്‍ണിയ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഗവേഷകര്‍ പറയുന്നു, പ്രത്യേകിച്ച് വ്യാവസായിക രാജ്യങ്ങളില്‍. ഭക്ഷണക്രമം പോലുള്ള ജീവിതശൈലീ ഘടകങ്ങളും പാരിസ്ഥിതിക ഘടകങ്ങളും ഇതില്‍ പങ്കുവഹിക്കുന്നതായും ഗവേഷകര്‍ പറയുന്നു. എക്‌സിമ രോഗികള്‍ കഴിക്കുന്ന സോഡിയത്തിന്‌റെ അളവ് പരിമിതപ്പെടുത്തുന്നതിലൂടെ രോഗത്തിന്‌റെ തീവ്രത കുറയ്ക്കാനാകും.

കഴിക്കുന്ന ഉപ്പിന്‌റെ അളവ് അധികമാണോ? എക്‌സിമ ഉള്‍പ്പെടെ ചര്‍മരോഗങ്ങളെ കരുതിയിരിക്കണമെന്ന് ഗവേഷകര്‍
സ്ത്രീകളിലെ വിട്ടുമാറാത്ത ക്ഷീണം അവഗണിക്കരുത്; പിന്നിലുണ്ട് ഈ പത്ത് കാരണങ്ങള്‍

യുകെ ബയോബാങ്കില്‍ നിന്നുള്ള 30നും 70നും ഇടയില്‍ പ്രായമുള്ള രണ്ട് ലക്ഷത്തിലധികം പേരുടെ മൂത്രസാമ്പിളുകളും ഇലക്ട്രോണിക് മെഡിക്കല്‍ റിക്കോര്‍ഡുകളും പഠനത്തിനായി ഗവേഷകര്‍ നിരീക്ഷിച്ചു. മൂത്ര പരിശോധനയിലൂടെ സോഡിയത്തിന്‌റെ അളവും മെഡിക്കല്‍ രേഖകളില്‍നിന്ന് എക്‌സീമ, ഡെര്‍മറ്റൈറ്റിസ് രോഗങ്ങളുടെ സാധ്യതയും തീവ്രതയും കണ്ടെത്തി. ഇതില്‍നിന്നാണ് ഒരു ഗ്രാം സോഡിയം അധികമായി ഉള്ളിലെത്തുന്നത് ചര്‍മരോഗങ്ങള്‍ക്കുള്ള സാധ്യത 22 ശതമാനം വര്‍ധിപ്പിക്കുന്നുവെന്ന നിഗമനത്തിലേക്ക് ഗവേഷകര്‍ എത്തിയത്.

logo
The Fourth
www.thefourthnews.in