മനുഷ്യ ടിഷ്യു വിതരണം ചെയ്യാന്‍ അത്യാധുനിക സംവിധാനം; ഡ്രോണുകളെയിറക്കി ബെല്‍ജിയം

മനുഷ്യ ടിഷ്യു വിതരണം ചെയ്യാന്‍ അത്യാധുനിക സംവിധാനം; ഡ്രോണുകളെയിറക്കി ബെല്‍ജിയം

ചൊവ്വാഴ്ച പരീക്ഷണ പറക്കലിന് ശേഷം നാല് തവണ ഡ്രോണില്‍ ടിഷ്യു എത്തിച്ചു
Updated on
1 min read

സംവിധാനങ്ങളുടെ പരിമിതി മൂലം രോഗിക്ക് ചികിത്സ വൈകരുതല്ലോ. ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവർക്ക് മനുഷ്യ ടിഷ്യു എത്തിച്ചുനല്‍കാന്‍ അത്യാധുനിക സംവിധാനമൊരുക്കുകയാണ് യൂറോപ്യന്‍ രാജ്യമായ ബെല്‍ജിയം. ആശുപത്രികളിലേക്ക് ടിഷ്യു ഇനി ഡ്രോണുകളിലെത്തിക്കും. യൂറോപ്പില്‍ ആദ്യമായാണ് ഇത്തരം പരീക്ഷണം നടത്തുന്നത്.

ചൊവ്വാഴ്ച പരീക്ഷണ പറക്കലിന് ശേഷം നാല് തവണ പുതിയ സംവിധാനമുപയോഗിച്ച് നഗരത്തിലെ ആശുപത്രികളില്‍ ടിഷ്യു എത്തിച്ചു. യൂറോപ്പില്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ഡ്രോണ്‍ പറത്താനുളള ലൈസന്‍സ് ഹേലിക്കസ് എന്ന സ്വകാര്യ വിമാന കമ്പനിക്ക് മാത്രമാണ്. ബെല്‍ജിയം വിമാന കമ്പനിയായ എസ്എബിസിഎ യാണ് ഡ്രോണുകള്‍ നിര്‍മിക്കുന്നത്. 2024-ഓടെ വാണിജ്യാവശ്യങ്ങള്‍ക്കും ഡ്രോണുകള്‍ പറത്താനാകും എന്ന പ്രതീക്ഷയിലാണ് ഹെലികസ്.

'അമിത ചെലവുകളില്ലാതാക്കാന്‍ ആശുപത്രികള്‍ കേന്ദ്രീകൃത ലാബുകള്‍ നിര്‍മ്മിക്കുന്നുണ്ട്. എന്നാല്‍ വിദൂര പ്രദേശങ്ങളിലെ രോഗികള്‍ക്ക് ഈ സൗകര്യങ്ങളെത്തുമോയെന്ന് സംശയമാണ്'. വേഗതയുളള ഒരു ലോജിസ്റ്റിക് സംവിധാനം അതിനാവശ്യമാണെന്ന് ഹെലിക്കസ് സിഇഒ മൈക്കല്‍ ഷമിം പറഞ്ഞു. ഗതാഗത തടസങ്ങളില്ലാതെ വളരെ വേഗത്തില്‍ ചികിത്സ ലഭ്യമാക്കാമെന്നതാണ് ഡ്രോണുകളെത്തുന്നതിന്റെ ഗുണം. ആദ്യ ഘട്ടത്തില്‍ മനുഷ്യ ടിഷ്യു മാത്രമാണെങ്കിലും പിന്നാലെ മറ്റ് ചികിത്സാ ആവശ്യങ്ങള്‍ക്കും ഡ്രോണ്‍ സംവിധാനം ഉപയോഗപ്പെടുത്തുമെന്നും മൈക്കല്‍ ഷമിം കൂട്ടിച്ചേർത്തു.

അതേസമയം, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കിടെ ചികിത്സാസംബന്ധമായ ആവശ്യങ്ങള്‍ക്ക് വിമാനസർവീസ് നടത്തുന്നതിന് പ്രത്യേക നിയമം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇയു.

logo
The Fourth
www.thefourthnews.in