വ്യാജ വിറ്റാമിനുകളുടെ ഉപയോഗം കൂടുന്നു; പാര്‍ശ്വഫലങ്ങളില്‍ വിളര്‍ച്ച മുതല്‍ കരള്‍, വൃക്ക രോഗങ്ങള്‍ വരെ

വ്യാജ വിറ്റാമിനുകളുടെ ഉപയോഗം കൂടുന്നു; പാര്‍ശ്വഫലങ്ങളില്‍ വിളര്‍ച്ച മുതല്‍ കരള്‍, വൃക്ക രോഗങ്ങള്‍ വരെ

വിറ്റാമിനുകള്‍ ഉള്‍പ്പെടെയുള്ള വ്യാജവും നിലവാരമില്ലാത്തതുമായ മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ആഗോളതലത്തില്‍ ഒരു പ്രധാന പ്രശ്‌നമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
Updated on
1 min read

ശരീരത്തില്‍ വിറ്റാമിന്‌റെ കുറവുള്ളവര്‍ പലപ്പോഴും ആശ്രയിക്കുന്നത് വിറ്റാമിന്‍ ഗുളികകളെയാണ്. എന്നാല്‍ മാര്‍ക്കറ്റില്‍ സിന്തറ്റിക് ആയതോ വ്യാജമായതോ ആയ വിറ്റാമിന്‍ ഗുളികള്‍ വിറ്റഴിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇതാകട്ടെ ആരോഗ്യത്തിന് നിരവധി ദോഷഫലങ്ങള്‍ സൃഷ്ടിക്കുന്നുമുണ്ട്. വിറ്റാമിന്‍ ഗുളികകളില്‍ അടങ്ങിയിരിക്കുന്ന വിഷവസ്തുക്കള്‍ വൃക്ക പരാജയം, കരള്‍ രോഗങ്ങള്‍ എന്നിവയ്ക്കു വഴിതെളിക്കാമെന്ന മുന്നറിയിപ്പുമുണ്ട്.

വിറ്റാമിനുകള്‍ ഉള്‍പ്പെടെയുള്ള വ്യാജവും നിലവാരമില്ലാത്തതുമായ മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ആഗോളതലത്തില്‍ ഒരു പ്രധാന പ്രശ്‌നമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. താഴ്ന്ന- ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ മരുന്നുകളില്‍ പത്ത് ശതമാവും വ്യാജമാണെന്നും ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളിലും ഈ പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

വ്യാജ വിറ്റാമിനുകളുടെ ഉപയോഗം കൂടുന്നു; പാര്‍ശ്വഫലങ്ങളില്‍ വിളര്‍ച്ച മുതല്‍ കരള്‍, വൃക്ക രോഗങ്ങള്‍ വരെ
സ്ത്രീകളില്‍ കൂടുന്ന അണ്ഡാശയ അര്‍ബുദം; അറിയാം കാരണങ്ങള്‍, രോഗനിര്‍ണയം പ്രധാനം

സിന്തറ്റിക് വിറ്റാമിനുകള്‍ കഴിക്കുന്നതിലൂടെ സംഭവിക്കാവുന്ന അപകടങ്ങള്‍

  • പ്രതിരോധ വ്യവസ്ഥ ദുര്‍ബലമാകുന്നു

  • എല്ലുകളുടെ സന്ദ്രത നഷ്ടമാകുകയും എല്ലുകളുടെ ആരോഗ്യം മോശമാകുകയും ചെയ്യുന്നു

  • ഹീമോഗ്ലോബിന്‌റെ അളവ് കുറയുകയും വിളര്‍ച്ച പിടിപെടുകയും ചെയ്യാം

  • സിന്തറ്റിക് വിറ്റാമിനുകളിലുള്ള വിഷവസ്തുക്കള്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും

  • ഇവ കരള്‍ നാശത്തിനും ലിവര്‍ സിറോസിസ്, ഫാറ്റി ലിവര്‍ പോലുള്ള കരള്‍ രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും

  • സിന്തറ്റിക് വിറ്റാമിനുകളുടെ അമിതോപയോഗം വൃക്ക തകരാറിലേക്കും വൃക്ക രോഗങ്ങളിലേക്കും നയിക്കുന്നു.

പോഷകങ്ങള്‍ കുറവും വിഷവസ്തുക്കള്‍ കൂടുതലുമുള്ള സിന്തറ്റിക് ഒരു വ്യക്തിയുടെ ആരോഗ്യം മോശമാക്കും. ഗുളികകളില്‍ മായം കലര്‍ന്നതോ കൃത്രിമമോ ആരോഗ്യകരമല്ലാത്തതോ വിഷാംശമുള്ളതോ ആയ ചേരുവകള്‍ പകരം വെയ്ക്കുന്നു. ഉല്‍പ്പന്നങ്ങള്‍ തെറ്റായി ലേബല്‍ ചെയ്യാം. ചേരുവകളും ഉപയോഗിക്കേണ്ട ഡോസും കൃത്യമായി രേഖപ്പെടുത്തണമെന്നില്ല. ആരോഗ്യത്തിന് ആവശ്യമായ ചേരുവകളുടെ അഭാവം ഇവയിലുണ്ടാകാം. ഉദാഹരണത്തിന് വിറ്റാമിന്‍ ബി അല്ലെങ്കില്‍ എയ്ക്ക് പകരമായി ദോഷകരമായ വസ്തുക്കള്‍ ചേര്‍ക്കാം. ബ്രാന്‍ഡുകള്‍ തെറ്റായി രേഖപ്പെടുത്തുകയോ മറ്റ് ബ്രാന്‍ഡുകളെ അനുകരിക്കുകയോ ചെയ്യാം. ഉല്‍പ്പന്നത്തിന്‌റെ ഗുണമേന്‍മയാകട്ടെ തീരെ കുറവുമായിരിക്കും.

അതുകൊണ്ടുതന്നെ വിറ്റാമിനുകള്‍ പുറത്തുനിന്ന് വാങ്ങുന്നവര്‍ അതീവശ്രദ്ധ കൊടുക്കണമെന്നും വിപരീതഫലം ഉണ്ടാക്കുന്നവയല്ല എന്ന് ഉറപ്പുവരുത്തണമെന്നും ഡബ്ല്യുഎച്ച്ഒ നിര്‍ദേശിക്കുന്നു.

logo
The Fourth
www.thefourthnews.in