നിരന്തരമായ ക്ഷീണവും വയറുവേദനയും അവഗണിക്കരുത്; കരള്‍രോഗത്തിന്റെ സൂചനയാകാം

നിരന്തരമായ ക്ഷീണവും വയറുവേദനയും അവഗണിക്കരുത്; കരള്‍രോഗത്തിന്റെ സൂചനയാകാം

ക്ഷീണമാണ് ഏറ്റവും സാധാരണയായി പ്രത്യക്ഷപ്പെടുന്ന ലക്ഷണം. ചിലരില്‍ മഞ്ഞപ്പിത്തം, ഓക്കാനം, ശരീരഭാരം കുറയുക തുടങ്ങിയവയും അനുഭവപ്പെടാം
Updated on
1 min read

നിരന്തരമായ ക്ഷീണവും വയറുവേദനയും കരള്‍രോഗത്തിന്‌റെ സൂചനയാകാം. രോഗത്തിന്‌റെ തുടക്കത്തില്‍ ലക്ഷണങ്ങള്‍ പ്രകടമാകില്ല എന്നതാണ് കരള്‍രോഗത്തെ ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നത്. രോഗം മൂര്‍ച്ഛിക്കുന്നതോടെയാണ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. ക്ഷീണമാണ് ഏറ്റവും സാധാരണയായി പ്രത്യക്ഷപ്പെടുന്ന ലക്ഷണം. ചിലരില്‍ മഞ്ഞപ്പിത്തം, ഓക്കാനം, ശരീരഭാരം കുറയുക തുടങ്ങിയവയും അനുഭവപ്പെടാം.

മറ്റുപല രോഗങ്ങളുടെയും ലക്ഷണമായി ക്ഷീണം അനുഭവപ്പെടാമെങ്കിലും കരള്‍ രോഗത്തിന്‌റേതായി വരുന്ന ക്ഷീണം വിശ്രമിച്ചാലും മാറാത്ത തരത്തിലുള്ളതും നീണ്ടുനില്‍ക്കുന്നതുമായിരിക്കും.

ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയാലുണ്ടാകുന്ന കരള്‍ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ പരിശോധനയ്ക്ക് വിധേയരാകേണ്ടതുണ്ട്. ഹെപ്പറ്റൈറ്റിസ്് ബിയ്‌ക്കെതിരെ വാക്‌സിനേഷന്‍ 99 ശതമാനം സുരക്ഷിതത്വം ഉറപ്പുനല്‍കുന്നുണ്ട്. ഹൈപ്പറ്റൈറിസ് സിക്ക് പരിശോധനയും വാക്‌സിനേഷനും ശിപാര്‍ശ ചെയ്യുന്നുണ്ട്.

നിരന്തരമായ ക്ഷീണവും വയറുവേദനയും അവഗണിക്കരുത്; കരള്‍രോഗത്തിന്റെ സൂചനയാകാം
ഇനി 'നടന്ന്' പ്രമേഹത്തെ പ്രതിരോധിക്കാം, വെറുതേയല്ല, വേഗതകൂട്ടി നടക്കാം

കരള്‍ രോഗികളില്‍ ക്ഷീണം, കണ്ണുകളില്‍ മഞ്ഞനിറം, ഓക്കാനം, വിശപ്പില്ലായ്മ, ശരീരഭാരം കുറയുക, വയറുവേദന എന്നിവ പ്രത്യക്ഷപ്പെടാം. രോഗം മൂര്‍ച്ഛിക്കുമ്പോഴാണ് വയറിലും കാലുകളിലും നീര് അനുഭവപ്പെടുന്നത്.

കരള്‍രോഗം സംശയിക്കുകയാണെങ്കില്‍ ഡോക്ടറെകണ്ട് രക്തപരിശോധന നടത്താം. അള്‍ട്രാസൗണ്ട്, ഫൈബ്രോസ്‌കാന്‍ എന്നിവയിലൂടെ രോഗനിര്‍ണയം ഉറപ്പാക്കാം. ജീവിതശൈലീക്രമീകരണത്തിലൂടെയും മരുന്നുകൊണ്ടും ചെറിയ രീതിയിലുള്ള അപകടങ്ങള്‍ ഒഴിവാക്കാം. എന്നാല്‍ ഗുരുതരമായ കരള്‍രോഗമാണെങ്കില്‍ വിവപുലമായ ചികിത്സയും ചിലപ്പോള്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വേണ്ടിവരാം.

logo
The Fourth
www.thefourthnews.in