ചർമത്തിലും കണ്ണുകളിലും മഞ്ഞനിറം, ചൊറിച്ചിൽ; അറിയാം ഫാറ്റി ലിവർ ​​രോഗലക്ഷണങ്ങൾ

ചർമത്തിലും കണ്ണുകളിലും മഞ്ഞനിറം, ചൊറിച്ചിൽ; അറിയാം ഫാറ്റി ലിവർ ​​രോഗലക്ഷണങ്ങൾ

കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന രോഗമാണ് ഫാറ്റി ലിവർ
Updated on
1 min read

മനുഷ്യശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരൾ. ദഹനത്തെ സഹായിക്കൽ, വിറ്റാമിൻ സംഭരണം, രക്തത്തിലെ വിഷാംശം നീക്കംചെയ്യൽ ഉൾപ്പെടെ നിരവധി ശരീരപ്രവര്‍ത്തനങ്ങൾക്ക് കരൾ സഹായിക്കും. കരളിന് എന്തെങ്കിലും പ്രശ്നം സംഭവിച്ചാൽ ആരോഗ്യത്തെയാകെ ബാധിച്ചേക്കാം. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന ഫാറ്റി ലിവർ രോഗം അത്തരത്തിലൊരു അവസ്ഥയാണ്.

ചർമത്തിലും കണ്ണുകളിലും മഞ്ഞനിറം, ചൊറിച്ചിൽ; അറിയാം ഫാറ്റി ലിവർ ​​രോഗലക്ഷണങ്ങൾ
ഫാറ്റി ലിവർ അപകടകാരിയാണ്, കാരണങ്ങളും പരിഹാരവും അറിയാം

നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് എന്നും അറിയപ്പെടുന്ന ഫാറ്റി ലിവർ രോഗം പിടിപെട്ടാൽ ആദ്യഘട്ടങ്ങളിൽ രോഗലക്ഷണങ്ങൾ കാണിക്കില്ല. രോഗം മൂർച്ഛിക്കുമ്പോൾ മാത്രമാണ് ശരീരത്തിലുടനീളം ലക്ഷണങ്ങൾ പ്രകടമായി തുടങ്ങുക. ഫാറ്റി ലിവർ രോഗം നാല് ഘട്ടങ്ങളായാണ് വികസിക്കുക. നാലാമത്തെയും അവസാനത്തെയും ഘട്ടമാണ് ലിവർ സിറോസിസ്.

ചർമത്തിലും കണ്ണുകളിലും മഞ്ഞനിറം, ചൊറിച്ചിൽ; അറിയാം ഫാറ്റി ലിവർ ​​രോഗലക്ഷണങ്ങൾ
കരളിനെ ബാധിക്കുന്ന ഫാറ്റി ലിവർ, രോഗാവസ്ഥ പൂർണമായി ഭേദമാക്കാം; ഇതാണ് പ്രതിവിധികൾ

ലിവർ സിറോസിസ് ബാധിക്കുന്നവരുടെ ചർമത്തിൽ പ്രധാനമായും നാല് മാറ്റങ്ങൾ അനുഭവപ്പെടാം

  • ചൊറിച്ചിൽ

  • ചർമത്തിലും കണ്ണുകളിലും മഞ്ഞനിറം

  • അരക്കെട്ടിന് മുകളിലായി ചെറിയ ചുവന്ന വരകൾ

  • ശരീരത്തിൽ പെട്ടെന്നുണ്ടാകുന്ന ചതവുകൾ

ഈ ലക്ഷണങ്ങൾക്ക് പുറമേ, ക്ഷീണം, വിശപ്പില്ലായ്മ, ശരീരഭാരം നഷ്ടപ്പെടൽ, ഓക്കാനം, ഛർദ്ദി, കരളിന് ചുറ്റുമുള്ള വേദന, ഇടയ്ക്കിടെ മൂക്കിൽ നിന്നോ മോണയിൽ നിന്നോയുള്ള രക്തസ്രാവം, മുടി കൊഴിച്ചിൽ, പനിയും വിറയലും, കാലുകൾ, കണങ്കാൽ, പാദങ്ങൾ, വയർ എന്നിവയിൽ വീക്കം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ഉടനടി ഡോക്ടറെ സമീപിക്കേണ്ടതാണ്.

ഫാറ്റി ലിവർ രോഗം വരാനുള്ള സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങൾ

അമിതഭാരം, ടൈപ്പ് 2 പ്രമേഹം, പോളിസിസ്റ്റിക് ഓവറി സിൻഡ്രോം, അണ്ടർ ആക്റ്റീവ് തൈറോയ്ഡ്, ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ, മെറ്റബോളിക് സിൻഡ്രോം, പുകവലി എന്നിവ ഫാറ്റി ലിവർ രോഗം വരാനുള്ള സാധ്യത വർധിപ്പിക്കും

ലിവർ സിറോസിസ് മൂലമുണ്ടാകുന്ന അനന്തരഫലങ്ങൾ വളരെ ഗുരുതരമാണ്. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ക്രമേണ അസുഖം മൂർച്ഛിച്ച് കരളിന്റെ പ്രവർത്തനം നിലയ്ക്കാനിടയാക്കും.

logo
The Fourth
www.thefourthnews.in