കുടിവെള്ളത്തിൽ ഫ്ലൂറൈഡ് പരിധിയിൽ കൂടുതലാണോ? കുട്ടികളുടെ കുറഞ്ഞ ഐക്യുവിലേക്കു വിരൽചൂണ്ടി പഠനം

കുടിവെള്ളത്തിൽ ഫ്ലൂറൈഡ് പരിധിയിൽ കൂടുതലാണോ? കുട്ടികളുടെ കുറഞ്ഞ ഐക്യുവിലേക്കു വിരൽചൂണ്ടി പഠനം

കാനഡ, ചൈന, ഇന്ത്യ, ഇറാന്‍, പാകിസ്താന്‍, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നടത്തിയ പഠനങ്ങള്‍ അവലോകനം ചെയ്തുകൊണ്ടുള്ളതാണ് റിപ്പോര്‍ട്ട്
Updated on
2 min read

കുട്ടികളിലെ കുറഞ്ഞ ഐക്യു നിലവാരവും പരിധിയുടെ ഇരട്ടിയിലധികം ഫ്ലൂറൈഡ് അടങ്ങിയ കുടിവെള്ളവും തമ്മിൽ ബന്ധമുണ്ടെന്നു റിപ്പോര്‍ട്ട്. ലിറ്ററിന് 1.5 മില്ലിഗ്രാമില്‍ കൂടുതല്‍ ഫ്ലൂറൈഡ് അടങ്ങിയ വെള്ളം കുട്ടികളിലെ കുറഞ്ഞ ഐക്യുവുമായി സ്ഥിരമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണു യു എസ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പറയുന്നത്.

കാനഡ, ചൈന, ഇന്ത്യ, ഇറാന്‍, പാകിസ്താന്‍, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നടത്തിയ പഠനങ്ങള്‍ അവലോകനം ചെയ്തുകൊണ്ടുള്ളതാണ് ആരോഗ്യ-മനുഷ്യ സേവന വകുപ്പിന്റെ ഭാഗമായ നാഷണല്‍ ടോക്‌സിക്കോളജി പ്രോഗ്രാമിന്റെ റിപ്പോര്‍ട്ട്.

ഫ്ലൂറൈഡ് സാന്നിധ്യത്തിന്റെ വിവിധ തലങ്ങളില്‍ എത്ര ഐക്യു പോയിന്റുകള്‍ നഷ്ടപ്പെടുമെന്ന് റിപ്പോർട്ട് കൃത്യമായി പറയുന്നില്ല. എന്നാല്‍, കുടിവെള്ളത്തിലൂടെ ഫ്ലൂറൈഡ് ഉയര്‍ന്നതോതില്‍ ലഭിക്കുന്ന കുട്ടികളില്‍ ഐക്യു രണ്ടു മുതല്‍ അഞ്ച് വരെ പോയിന്റ് കുറവാണെന്നാണെന്നാണു റിപ്പോര്‍ട്ടില്‍ അവലോകനം ചെയ്ത ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

കുടിവെള്ളത്തിൽ ഫ്ലൂറൈഡ് പരിധിയിൽ കൂടുതലാണോ? കുട്ടികളുടെ കുറഞ്ഞ ഐക്യുവിലേക്കു വിരൽചൂണ്ടി പഠനം
തൈര് കൊളസ്‌ട്രോള്‍ അളവ് കൂട്ടുമോ? കഴിക്കും മുന്‍പ് അറിയാം ഈ കാര്യങ്ങള്‍

പല്ലുകളെ ബലപ്പെടുത്തുന്ന ഫ്ലൂറൈഡ്, സാധാരണ തേയ്മാനത്തിലൂടെ നഷ്ടപ്പെടുന്ന ധാതുക്കള്‍ക്കു പകരമാകുന്നതുവഴി പോടുകള്‍ സംഭവിക്കുന്നതു കുറയ്ക്കുന്നുവെന്നാണ് യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നത്. ഇതുകാരണം, കുടിവെള്ളത്തില്‍ കുറഞ്ഞ അളവില്‍ ഫ്ലൂറൈഡ് ചേര്‍ക്കുന്നത് കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ നേട്ടങ്ങളിലൊന്നായാണു കണക്കാക്കപ്പെടുന്നത്.

ഒരു ലിറ്റര്‍ വെള്ളത്തിന് 0.7 മില്ലിഗ്രാം ഫ്ലൂറൈഡാണു യു എസ് ഫെഡറല്‍ ഹെല്‍ത്ത് ഉദ്യോഗസ്ഥര്‍ 2015 മുതല്‍ ശിപാര്‍ശ ചെയ്യുന്ന പരിധി. അഞ്ച് പതിറ്റാണ്ട് മുന്‍പ് ഇത് 1.2 ആയിരുന്നു. അതേസമയം, ലിറ്ററിന് 1.5 മില്ലി ഗ്രാമാണു ലോകാരോഗ്യ സംഘടന സുരക്ഷിതമായ പരിധിയായി നിശ്ചയിച്ചിരിക്കുന്നത്.

യുഎസ് ജനസംഖ്യയുടെ ഏകദേശം 0.6 ശതമാനം അതായത് ഏകദേശം 19 ലക്ഷം പേര്‍ 1.5 മില്ലിഗ്രാമോ അതില്‍ കൂടുതലോ സ്വാഭാവികമായി ഫ്ലൂറൈഡിന്റെ അളവുള്ള കുടിവെള്ളം ഉപയോഗിക്കുന്നവരാണെന്നാണു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

കുടിവെള്ളത്തിൽ ഫ്ലൂറൈഡ് പരിധിയിൽ കൂടുതലാണോ? കുട്ടികളുടെ കുറഞ്ഞ ഐക്യുവിലേക്കു വിരൽചൂണ്ടി പഠനം
അനാരോഗ്യകരമായ ഈ 10 ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കണം; മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

''ഈ റിപ്പോര്‍ട്ട് നിര്‍ണായകമാണെന്ന് ഞാന്‍ കരുതുന്നു,'' ഗര്‍ഭിണികളായ സ്ത്രീകളില്‍ ഉയര്‍ന്ന ഫ്‌ളൂറൈഡ് അളവ് കുട്ടികളില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് പഠിച്ച ഫ്‌ളോറിഡ സര്‍വകലാശാലയിലെ ഗവേഷക ആഷ്‌ലി മലിന്‍ പറഞ്ഞു.

റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഈ ആളുകളെ എങ്ങനെ സംരക്ഷിക്കാമെന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഗര്‍ഭിണികള്‍ വെള്ളത്തില്‍ നിന്ന് മാത്രമല്ല, ചിലതരം ചായകള്‍ ഉള്‍പ്പെടെയുള്ള പാനീയങ്ങളില്‍നിന്നുള്ള ഫ്‌ളൂറൈഡിന്റെ അംശം കുറയ്ക്കുന്നതിലേക്കു റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നതായും മലിന്‍ പറഞ്ഞു.

പ്രകൃതിദത്തമായ സ്രോതസുകളിൽനിന്നുള്ള കുടിവെള്ളം ഉപയോഗിക്കുന്നർക്കു കൂടുതല്‍ ഫ്ലൂറൈഡ് ലഭിക്കുന്നുവെന്നും ഇവര്‍ക്കു പല്ലില്‍ പോട് കുറവാണെന്നും 80 വര്‍ഷം മുന്‍പ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. ഇതു മെച്ചപ്പെട്ട ദന്താരോഗ്യത്തിനായി ഫ്ലൂറൈഡ് ഉപയോഗിക്കാന്‍ കൂടുതല്‍ അമേരിക്കക്കാരെ പ്രേരിപ്പിച്ചു. 1945-ല്‍, മിഷഗണിലെ ഗാന്‍ഡ് റാപ്പിഡ്‌സ് ടാപ്പ് വെള്ളത്തില്‍ ഫ്ലൂറൈഡ് ചേര്‍ക്കാന്‍ തുടങ്ങിയ ആദ്യത്തെ യു എസ് നഗരമായി.

കുടിവെള്ളത്തിൽ ഫ്ലൂറൈഡ് പരിധിയിൽ കൂടുതലാണോ? കുട്ടികളുടെ കുറഞ്ഞ ഐക്യുവിലേക്കു വിരൽചൂണ്ടി പഠനം
ഇന്ത്യയിലെ ഡെങ്കിപ്പനി വാക്‌സിന്‍ നിര്‍മാണം നിര്‍ണായക ഘട്ടത്തില്‍; 'ഡെങ്കിആള്‍' വാക്‌സിന്‌റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചു

ദന്തക്ഷയം തടയാന്‍ വെള്ളത്തില്‍ ഫ്ലൂറൈഡ് ചേര്‍ക്കുന്നതിനു 1950-ല്‍ ഫെഡറല്‍ ഉദ്യോഗസ്ഥര്‍ അംഗീകാരം നൽകിയിരുന്നു. ഫ്ലൂറൈഡ് ചേര്‍ത്ത് ടൂത്ത് പേസ്റ്റ് ബ്രാന്‍ഡുകള്‍ നിരവധി വര്‍ഷങ്ങള്‍ക്കുശേഷം വിപണിയിലെത്തിയശേഷവും വെള്ളത്തില്‍ ഫ്ലൂറൈഡ് ചേര്‍ക്കുന്നതു പ്രോത്സാഹിപ്പിക്കുന്നതു തുടര്‍ന്നു. ഫ്ലൂറൈഡ് പല സ്രോതസുകളില്‍ നിന്നു ലഭ്യമാകുമെങ്കിലും അമേരിക്കക്കാരുടെ പ്രധാന ഉറവിടം കുടിവെള്ളമാണെന്നാണു ഗവേഷകര്‍ പറയുന്നത്.

ജലസംവിധാനങ്ങളില്‍ ലിറ്ററിനു നാല് മില്ലിഗ്രാമില്‍ കൂടുതല്‍ ഫ്ലൂറൈഡ് പാടില്ലെന്നാണു പരിസ്ഥിതി സംരക്ഷണ ഏജന്‍സി ദീര്‍ഘകാലമായി പറയുന്നത്. അസ്ഥി ഫ്ലൂറോസിസ്, ദുര്‍ബലമായ അസ്ഥികള്‍, കാഠിന്യം, വേദന എന്നിവയ്ക്കു കാരണമായേക്കാവുന്ന വൈകല്യം എന്നിവ തടയുന്നതിനാണ് ഈ മാനദണ്ഡം ആവിഷ്കരിച്ചത്.

ഉയര്‍ന്ന അളവിൽ ഫ്ലൂറൈഡ് ലഭിച്ചവരില്‍ നാഡീസംബന്ധമായ പ്രശ്നങ്ങൾ 2006-ല്‍ ചൂണ്ടിക്കാട്ടിയ വാഷിങ്ടണ്‍ ഡിസിയിലെ ലാഭേച്ഛയില്ലാത്ത സ്വകാര്യ സ്ഥാപനമായ നാഷണല്‍ റിസര്‍ച്ച് കൗണ്‍സില്‍, ബുദ്ധിശക്തിയില്‍ ഫ്ലൂറൈഡിന്റെ സ്വാധീനത്തെക്കുറിച്ച് കൂടുതല്‍ ഗവേഷണം നടത്താന്‍ ആവശ്യപ്പെട്ടിരുന്നു. ചൈനയില്‍നിന്നുള്ള ചില തെളിവുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അത്.

logo
The Fourth
www.thefourthnews.in