അന്‍പതിലധികം ക്യാന്‍സര്‍ കണ്ടെത്താൻ 'ഗ്യാലറി രക്തപരിശോധന'; വേഗത്തിൽ ഫലമറിയാമെന്നും പഠനം

അന്‍പതിലധികം ക്യാന്‍സര്‍ കണ്ടെത്താൻ 'ഗ്യാലറി രക്തപരിശോധന'; വേഗത്തിൽ ഫലമറിയാമെന്നും പഠനം

ലക്ഷണങ്ങളുള്ളവരില്‍ ക്യാന്‍സര്‍ കണ്ടെത്താനും അല്ലാത്തവരില്‍ നെഗറ്റീവ് രേഖപ്പെടുത്താനും 'ഗ്യാലറി രക്തപരിശോധന'യിലൂടെ സാധിക്കും.
Updated on
1 min read

രോഗനിര്‍ണയം വൈകുന്നത് പലപ്പോഴും കാന്‍സര്‍ ബാധിതരെ വളരെ പെട്ടന്ന് മരണത്തിന് കീഴടങ്ങേണ്ടി വരുന്ന അവസ്ഥയിലേക്ക് നയിക്കാറുണ്ട്. മൂന്നാം സ്‌റ്റേജിലോ അതിന് ശേഷമോ അസുഖം കണ്ടെത്തുന്നവരെ പിന്നീട് ജീവിതത്തില്‍ തിരിച്ചു കൊണ്ടു വരുന്നത് പലപ്പോഴും സാധിക്കാറില്ല. എന്നാല്‍ അന്‍പതിലധികം തരത്തിലുള്ള ക്യാന്‍സറിനെ അതിവേഗം കണ്ടെത്താന്‍ 'ഗ്യാലറി രക്തപരിശോധ' നയിലൂടെ സാധിക്കുമെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്. ഇതുവഴി രോഗ നിര്‍ണയവും ചികിത്സയും വേഗത്തിലാക്കാന്‍ സഹായിക്കും.

നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച്എസ്) പുറത്ത് വിട്ട ലിക്വിഡ് ബയോപ്‌സിയുടെ ഫലമാണ് 'ഗ്യാലറി രക്തപരിശോധന' യിലൂടെ പെട്ടന്ന് ക്യാന്‍സര്‍ കണ്ടെത്താന്‍ കഴിയുമെന്ന് തെളിയിച്ചത്. അമേരിക്കയില്‍ നടന്ന ലോകത്തിലെ ഏറ്റവും വലിയ ക്യാന്‍സര്‍ കോണ്‍ഫറന്‍സിലായിരുന്നു എന്‍എച്ച്എസ് ലിക്വിഡ് ബയോപ്‌സി ഫലം പുറത്ത് വിട്ടത്. ലക്ഷണങ്ങളുള്ളവരില്‍ ക്യാന്‍സര്‍ കണ്ടെത്താനും അല്ലാത്തവരില്‍ നെഗറ്റീവ് രേഖപ്പെടുത്താനും 'ഗ്യാലറി രക്തപരിശോധന'യിലൂടെ സാധിക്കും.

ശരീരത്തില്‍ എവിടെയാണ് ക്യാന്‍സര്‍ രൂപപ്പെടുന്നത് എന്ന് കണ്ടെത്താനും ഇതിലൂടെ സാധിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്

രക്തത്തില്‍ ട്യൂമറിന്റെ ഡിഎന്‍എ ചെറിയ തോതിലുണ്ടെങ്കില്‍ പോലും ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ ഈ പരിശോധനയിലൂടെ സാധിക്കും. ശരീരത്തില്‍ എവിടെയാണ് ക്യാന്‍സര്‍ രൂപപ്പെടുന്നത് എന്ന് കണ്ടെത്താനും ഇതിലൂടെ സാധിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. കാലിഫോര്‍ണിയയിലെ ഗ്രെയ്ല്‍ കമ്പനിയുടേതാണ് കണ്ടെത്തല്‍. പുതിയ പഠനത്തെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ പരീക്ഷണത്തിന് മുന്‍പ് കൂടുതല്‍ പഠനം ആവശ്യമാണെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.

പ്രായമായ രോഗികളിലും അസുഖം മൂര്‍ച്ഛിച്ചവരിലും ഇത് കൃത്യമായി കണ്ടെത്താന്‍ സാധിച്ചുവെന്നും റിപ്പോർട്ട്

ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി ക്യാന്‍സര്‍ സംശയത്താല്‍ ആശുപത്രിയിലേക്ക് മാറ്റിയ 5,461 പേരില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം. പഠനത്തിലൂടെ മൂന്ന് തരത്തിലുള്ള ക്യാന്‍സറുകള്‍ കണ്ടെത്താന്‍ സാധിച്ചു. 85% പോസിറ്റീവ് കേസുകളിലും, എവിടെയാണ് ക്യാന്‍സറെന്ന് കൃത്യമായി കണ്ടെത്താനും സാധിച്ചു. പ്രായമായ രോഗികളിലും അസുഖം മൂര്‍ച്ഛിച്ചവരിലും ഇത് കൃത്യമായി കണ്ടെത്താന്‍ സാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

logo
The Fourth
www.thefourthnews.in