ഇന്ത്യയില്‍ മനുഷ്യരിലെ എച്ച്9എന്‍2 പക്ഷിപ്പനി സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന; റിപ്പോര്‍ട്ട് ചെയ്തത് നാല് വയസ്സുകാരിയില്‍

ഇന്ത്യയില്‍ മനുഷ്യരിലെ എച്ച്9എന്‍2 പക്ഷിപ്പനി സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന; റിപ്പോര്‍ട്ട് ചെയ്തത് നാല് വയസ്സുകാരിയില്‍

ഗുരുതരമായ ശ്വാസകോശ പ്രശ്‌നങ്ങളെത്തുടര്‍ന്ന് കുട്ടി പ്രാദേശിക ആുപത്രിയിലെ പീഡിയാട്രിക് ഇന്‌റെന്‍സീവ് കെയര്‍ യൂണിറ്റില്‍(ഐസിയു) ചികിത്സയിലാണ്
Updated on
1 min read

ഇന്ത്യയില്‍ മനുഷ്യരിലെ പക്ഷിപ്പനി സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. പശ്ചിമ ബംഗാളിലെ നാല് വയസ്സുകാരിയില്‍ എച്ച്9എന്‍2 പക്ഷിപ്പനി കണ്ടെത്തിയതായി ആരോഗ്യവിഭാഗം അറിയിച്ചു. ഗുരുതരമായ ശ്വാസകോശ പ്രശ്‌നങ്ങളെത്തുടര്‍ന്ന് കുട്ടി പ്രാദേശിക ആുപത്രിയിലെ പീഡിയാട്രിക് ഇന്‌റെന്‍സീവ് കെയര്‍ യൂണിറ്റില്‍(ഐസിയു) ചികിത്സയിലാണ്. ഇന്ത്യയിലെ രണ്ടാമത്തെ എച്ച്9എന്‍2 കേസാണിത്. ആദ്യത്തേത് 2019ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഏതാനും ദിവസം മുമ്പ് ഓസ്‌ട്രേലിയയില്‍നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്തശേഷം തിരികെയെത്തിയ രണ്ടരവയസ്സുകാരിയില്‍ എച്ച്5എന്‍1 പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ഓസ്‌ട്രേലിയയില്‍ റിപ്പോര്‍ട്ട്‌ചെയ്ത മനുഷ്യരിലെ ആദ്യ എച്ച്5എന്‍1 കേസായിരുന്നു ഇത്. ഈ കേസില്‍ വൈറസുമായി സമ്പര്‍ക്കം പുലര്‍ത്തിയതിന്‌റെ ഉറവിടം അജ്ഞാതമാണെങ്കിലും ഇന്ത്യയില്‍നിന്നാകാമെന്നാണ് കരുതുന്നതെന്ന് യുഎന്‍ ആരോഗ്യ ഏജന്‍സി പറഞ്ഞു. ഫെബ്രുവരി 12 മുതല്‍ 29 വരെ കൊല്‍ക്കത്തയിലായിരുന്ന കുട്ടി രോഗബാധിതരായ മൃഗങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടില്ലെന്നാണ് പറയുന്നത്. മാര്‍ച്ച് ഒന്നിന് ഓസ്‌ട്രേലിയയില്‍ തിരിച്ചെത്തിയ കുട്ടിയെ ശ്വാസകോശപ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിശദമായ ജനിതക പരിശോധനയിലാണ് പക്ഷിപ്പനി വൈറസിന്‌റെ എച്ച്5എന്‍1 ആണെന്ന് കണ്ടെത്തിയത്.

ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ എന്നും പക്ഷിപ്പനി അറിയപ്പെടുന്നു. ടൈപ്പ് എ വൈറസ് രോഗം ബാധിച്ച പക്ഷികളിലൂടെയാണ് രോഗം പകരുന്നത്. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച് ഇത് മൃഗങ്ങളിലേക്ക് വ്യാപിക്കുകയും ഇവയുമായി ഇടപഴകുന്ന മനുഷ്യര്‍ക്ക് രോഗം പിടിപെടുകയും ചെയ്യുന്നു.

ഇന്ത്യയില്‍ മനുഷ്യരിലെ എച്ച്9എന്‍2 പക്ഷിപ്പനി സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന; റിപ്പോര്‍ട്ട് ചെയ്തത് നാല് വയസ്സുകാരിയില്‍
മാതളത്തിനു കഴിയുമോ അല്‍ഷിമേഴ്‌സിനെ ചെറുക്കാന്‍?

മൃഗങ്ങളുമായി നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതിലൂടെയോ രോഗം ബാധിച്ച ചുറ്റുപാടുകളുമായി പരോക്ഷ സമ്പര്‍ക്കത്തിലൂടെയോ അണുബാധ പകരാം. യഥാര്‍ഥ ഉറവിടത്തെ ആശ്രയിച്ച് ഇന്‍ഫ്‌ളുവന്‍സഎ വൈറസുകളെ ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ, സൈ്വന്‍ ഇന്‍ഫ്‌ളുവന്‍സ, മറ്റ് തരത്തിലുള്ള മൃഗങ്ങളുടെ ഇന്‍ഫ്‌ളുവന്‍സ വൈറസുകള്‍ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു.

ചെറിയ ശ്വാസകോശ പ്രശ്‌നങ്ങളില്‍ തുടങ്ങി ഗുരുതരമായ രോഗങ്ങള്‍വരെ ഇതിന്‌റെ ഫലമായുണ്ടാകാം. ചെങ്കണ്ണ്, ദഹനവ്യൂഹത്തിലെ പ്രശ്‌നങ്ങള്‍, എന്‍സെഫലൈറ്റിസ്(മസ്തിഷ്‌ക ജ്വരം), മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്ന എന്‍സെഫലോപ്പതി തുടങ്ങിയ ലക്ഷണങ്ങള്‍ പക്ഷിപ്പനിയുടെ ഭാഗമായുണ്ടാകാം.

logo
The Fourth
www.thefourthnews.in