അരി ആഹാരം ഒഴിവാക്കണോ? പൂർണമായും മാറ്റിനിർത്തുന്നത് ഗുണമോ ദോഷമോ?

അരി ആഹാരം ഒഴിവാക്കണോ? പൂർണമായും മാറ്റിനിർത്തുന്നത് ഗുണമോ ദോഷമോ?

തീർത്തും ഒഴിവാക്കുന്നത് മൂലം ശരീരം, പേശികളിൽ നിന്ന് ഊർജം ഉൽപ്പാദിപ്പിക്കാൻ തുടങ്ങുന്നതിന് കാരണമാകും
Updated on
1 min read

അരി ആഹാരങ്ങള്‍ നമ്മുടെയെല്ലാം ദൈനം ദിന ഭക്ഷണ ശീലത്തിന്റെ ഭാഗമാണ്. ഒരു നേരമെങ്കിലും ചോറ് കഴിക്കാതിരിക്കാൻ പറ്റാത്തവരാണ് ഭൂരിഭാഗം പേരും. എന്നാൽ, അരി ഭക്ഷണം സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തെ ചിലപ്പോഴെല്ലാം മോശമായി ബാധിച്ചേക്കാം എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ശരീരത്തിനാവശ്യമായ കാർബോഹൈഡ്രേറ്റുകൾ അരി ഭക്ഷണങ്ങൾ നൽകുമെങ്കിലും അതിൽ അന്നജത്തിന്റെ അളവ് കൂടുതലാണ്. കൂടാതെ, ശരീരത്തിനാവശ്യമായ ചില പോഷകങ്ങൾ അരി ആഹാരം കഴിക്കുമ്പോൾ നമുക്ക് ലഭിക്കുന്നുമില്ല. ചോറ് അമിതമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവും ശരീരഭാരവും വർധിപ്പിക്കുകയും ചെയ്യുന്നു.

അരി ആഹാരം ഒഴിവാക്കണോ? പൂർണമായും മാറ്റിനിർത്തുന്നത് ഗുണമോ ദോഷമോ?
പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ പുരുഷന്മാരിലും കണ്ടുവരുന്നതായി പഠനം

ഇന്ത്യൻ ജനതയുടെ പ്രത്യേകിച്ച് മലയാളികളുടെ തീൻമേശയിലെ പ്രധാന വിഭവമാണ് അരി ആഹാരങ്ങള്‍. നമ്മുടെ ഭക്ഷണ ശീലങ്ങളും സാഹചര്യങ്ങളും പരിഗണിച്ച് ചോറ് കഴിക്കുന്നത് പൂർണമായി ഉപേക്ഷിക്കണോ? പാടില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഊർജ ഉൽപ്പാദനത്തിന് കാർബോ ഹൈഡ്രേറ്റുകൾ വളരെ അത്യാവശ്യമാണ്. അവ പൂർണമായും നിർത്തുന്നത് ആരോഗ്യം ദുർബലമാക്കും. തീർത്തും ഒഴിവാക്കുന്നത് മൂലം ശരീരം, പേശികളിൽ നിന്ന് ഊർജം ഉൽപ്പാദിപ്പിക്കാൻ തുടങ്ങുന്നതിന് കാരണമാകും. കൂടാതെ ശരീരത്തിൽ വിറ്റാമിനുകളുടെയും ധാതുക്കളുടെയും കുറവ് അമിതമാകുകയും ചെയ്യും.

ആവശ്യമെങ്കിൽ നിശ്ചിത സമയത്തേക്ക് അരിഭക്ഷണങ്ങൾ ഉപേക്ഷിക്കാം. നമ്മുടെ ശാരീരികാവസ്ഥ കണക്കിലെടുത്തതാകണം അത്. ഒരു മാസത്തേയ്ക്കാണ് അരി പൂർണമായി ഉപേക്ഷിക്കുന്നതെങ്കിൽ നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാകാം?

അരി ആഹാരം ഒഴിവാക്കണോ? പൂർണമായും മാറ്റിനിർത്തുന്നത് ഗുണമോ ദോഷമോ?
രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങള്‍? ശ്രദ്ധിക്കണം, ആരോഗ്യപ്രശ്നങ്ങളേറെ

ഒരു മാസം നിങ്ങൾ അരി ആഹാരങ്ങള്‍ കഴിക്കാതെയിരിക്കുമ്പോൾ കലോറി ഉപഭോഗം കുറയുന്നത് മൂലം ശരീരത്തിന്റെ ഭാരം കുറയുന്നു. അരിയിലെ ഉയർന്ന കാർബോഹൈഡ്രേറ്റ് ശരീരത്തിൽ എത്താതെയാകുമ്പോൾ രക്തത്തിൽ പഞ്ചസാരയുടെ അളവ് സ്ഥിരത കൈവരിക്കുന്നു. എന്നാൽ അരിക്ക് പകരം മറ്റൊരു ധാന്യം കഴിക്കുകയും കലോറിയും കാർബോഹൈഡ്രേറ്റും ശരീരത്തിലെത്തുകയും ചെയ്യുകയാണെങ്കില്‍ അരി ഉപേക്ഷിച്ചത് കൊണ്ട് കാര്യമുണ്ടാവില്ല. രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് മാത്രമാണ് നിങ്ങളെ ആശങ്കപ്പെടുത്തുന്നതെങ്കിൽ അരി ഉപേക്ഷിക്കുന്നത് നല്ലതാണ്. അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാൻ സഹായിക്കും.

എന്നാൽ, അരി ഒഴിവാക്കുന്നിടത്തോളം കാലം മാത്രമേ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സാധിക്കൂ. അരി വീണ്ടും കഴിക്കാൻ തുടങ്ങിയാൽ ഇത് വീണ്ടും പഴയപടിയാകും. എന്നാൽ ശരിയായ ഡയറ്റിലൂടെ കൃത്യമായ അളവിൽ ചോറ് കഴിക്കുകയാണെങ്കിൽ ഇതിനൊരു പരിഹാരം കണ്ടെത്താം.

അരി ആഹാരം ഒഴിവാക്കണോ? പൂർണമായും മാറ്റിനിർത്തുന്നത് ഗുണമോ ദോഷമോ?
കൊതുക് കൂടുതലായി കടിക്കാറുണ്ടോ? ചിലപ്പോൾ വില്ലനാകുന്നത് നിങ്ങളുടെ സോപ്പാകാമെന്ന് പഠനം

അരി കാർബോഹൈഡ്രേറ്റുകളുടെയും ബി വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഉറവിടമായതിനാൽ അതൊരു പോഷകാഹാരമായി പരിഗണിക്കാവുന്നതാണ്. അരി നമ്മുടെ ആരോഗ്യകരമായ ഡയറ്റിന്റെ ഭാഗമാക്കാവുന്നതാണ്. കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് നിയന്ത്രിക്കാനാണ് അരി ഒഴിവാക്കേണ്ട സാഹചര്യം. എല്ലാ പോഷകങ്ങളും കൊണ്ട് സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഉൾക്കൊള്ളുന്ന സമീകൃതാഹാരമാണ് ശരീരത്തിന് ആവശ്യമുള്ളത്.

logo
The Fourth
www.thefourthnews.in