നോണ്‍സ്റ്റിക് പാനില്‍ തെറ്റായ രീതിയിലുള്ള  പാചകം; ടെഫ്ലോണ്‍ ഫ്ലൂ കേസുകള്‍ കൂടുന്നതായി വിദഗ്ധര്‍

നോണ്‍സ്റ്റിക് പാനില്‍ തെറ്റായ രീതിയിലുള്ള പാചകം; ടെഫ്ലോണ്‍ ഫ്ലൂ കേസുകള്‍ കൂടുന്നതായി വിദഗ്ധര്‍

തലവേദന, ശരീരവേദന, പനി, വിറയല്‍ എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍
Updated on
2 min read

നോണ്‍സ്റ്റിക് പാനിലെ ശരിയായ രീതിയിലല്ലാത്ത പാചകം ക്ഷണിച്ചുവരുത്തുന്ന ടെഫ്ലോണ്‍ ഫ്ലൂ നിരവധി അമേരിക്കക്കാരെ ബാധിച്ചതായി റിപ്പോര്‍ട്ട്. പോളിമര്‍ ഫ്യൂം ഫീവര്‍ എന്നും അറിയപ്പെടുന്ന ടെഫ്ലോണ്‍ ഫ്ലൂ കഴിഞ്ഞ വര്‍ഷം 250-ലധികം അമേരിക്കക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തലവേദന, ശരീരവേദന, പനി, വിറയല്‍ എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍.

പേര് സൂചിപ്പിക്കുന്നതു പോലെ ടെഫ്ലോണ്‍ കുക്ക് വെയറിന്റെ തെറ്റായ ഉപയോഗമാണ് ഈ രോഗത്തിന് കാരണം. നോണ്‍സ്റ്റിക്ക് കുക്ക് വെയര്‍ അമിതമായി ചൂടാക്കുകയോ ടെഫ്ലോണ്‍ പാനുകളിലെ കോട്ടിങ് ഇളകുകയോ ചെയ്യുന്നത് രാസവസ്തുക്കള്‍ പുറത്തുവരാന്‍ കാരണമാകും. ചൂടാക്കുമ്പോള്‍ ഈ രാസവസ്തുക്കള്‍ വായുവിലേക്ക് എത്തുകയും വിഷപ്പുക ശ്വസിക്കുന്നത് ഫ്ലൂ പോലുള്ള ലക്ഷണങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും . PFAS (Per- and polyfluoroalkyl substancse)-ന്റെ രാസവസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ച നോണ്‍സ്റ്റിക്ക് കോട്ടിങ് ശരീരത്തിനുള്ളില്‍ എത്താം. പനി പോലുള്ള ലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന ശ്വാസകോശത്തിലെ രാസവസ്തുക്കളുടെ സമ്പര്‍ക്കം കാരണമാകാം ടെഫ്ലോണ്‍ ഫ്ലൂ സംഭവിക്കുന്നതെന്ന് ഗവേഷകര്‍ കരുതുന്നു. ടെഫ്ലോണ്‍ ഫ്ലൂവിന്റെ ലക്ഷണങ്ങള്‍ വളരെ പെട്ടെന്നോ അല്ലെങ്കില്‍ എക്‌സ്‌പോഷര്‍ ഉണ്ടായി കുറച്ച് സമയത്തിനു ശേഷമോ വികസിച്ചേക്കാം.

എന്താണ് ടെഫ്ലോണ്‍?

പോളിടെട്രാഫ്ലൂറോ എത്തിലീന്‍ എന്നറിയപ്പെടുന്ന കാര്‍ബണും ഫ്ലൂറിനും അടങ്ങിയ കൃത്രിമ രാസവസ്തുവാണ് ടെഫ്ലോണ്‍. ഇത് ഒരു നോണ്‍-റിയാക്ടീവ്, നോണ്‍-സ്റ്റിക്ക്, ഘര്‍ഷണരഹിതമായ ഉപരിതലം നല്‍കുന്നു. നോണ്‍സ്റ്റിക്ക് സര്‍ഫസ് ആളുകള്‍ക്ക് പാചകം സൗകര്യപ്രദമാക്കുന്നു.

നോണ്‍സ്റ്റിക് പാന്‍ എങ്ങനെയാണ് രോഗത്തിന് കാരണമാകുന്നത്?

ടെഫ്ലോണ്‍ എന്നറിയപ്പെടുന്ന പോളിടെട്രാഫ്ലൂറോഎത്തിലീന്‍ ( PTFE ) എന്ന മെറ്റീരിയല്‍ പൊതിഞ്ഞ നോണ്‍സ്റ്റിക് പാനില്‍ പാചകം ചെയ്യുന്നത് സുരക്ഷിതമാണ്. എന്നിരുന്നാലും, ഒരു നോണ്‍സ്റ്റിക് പാന്‍ 500 ഡിഗ്രി ഫാരന്‍ഹീറ്റിന് മുകളിലുള്ള താപനിലയില്‍ ചൂടാക്കുമ്പോള്‍, ചില നോണ്‍സ്റ്റിക് പാത്രങ്ങളിലെ കോട്ടിങ് നശിക്കാന്‍ തുടങ്ങുകയും ഓക്‌സിഡൈസ്ഡ്, ഫ്ലൂറിനേറ്റഡ് പദാര്‍ഥങ്ങളുടെ സങ്കീര്‍ണമായ മിശ്രിതം വായുവിലേക്ക് എത്തുകയും ചെയ്യും. ഈ ദോഷകരമായ പദാര്‍ഥങ്ങള്‍ പുകയുടെ രൂപത്തില്‍ ശ്വസിക്കുന്നത് സ്ഥിരമായി അവയുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ആളുകള്‍ക്ക് ഹാനികരമായേക്കാം.

നോണ്‍സ്റ്റിക് പാനില്‍ തെറ്റായ രീതിയിലുള്ള  പാചകം; ടെഫ്ലോണ്‍ ഫ്ലൂ കേസുകള്‍ കൂടുന്നതായി വിദഗ്ധര്‍
എച്ച്ഐവി പ്രതിരോധ വാക്‌സിൻ 40 ഡോളറിന് ലഭിക്കും; പക്ഷെ മൂന്നാം ലോകരാജ്യങ്ങളിലെത്താൻ വൈകിയേക്കും

ആളുകള്‍ ടെഫ്ലോണ്‍ പാന്‍ ഉയര്‍ന്ന താപനിലയില്‍ ചൂടാക്കുന്നത് ഒഴിവാക്കണം. നോണ്‍സ്റ്റിക്ക് പാനുകള്‍ക്ക് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഉയര്‍ന്ന താപനിലയില്‍ എത്താന്‍ കഴിയുമെന്നതിനാല്‍ ഇവ പ്രീഹീറ്റ് ചെയ്യേണ്ടതില്ല. അതിനാല്‍, ഭക്ഷണം അല്ലെങ്കില്‍ എണ്ണ ഉപയോഗിച്ച് ചൂടാക്കാന്‍ ശ്രദ്ധിക്കണം.

രോഗസാധ്യത ആര്‍ക്കൊക്കെ?

ചൂടാക്കിയ ലോഹങ്ങളില്‍ നിന്നും പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കത്തിക്കുന്നതില്‍നിന്നും പുറന്തള്ളുന്ന പുക പനി പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകും. ജോലിസ്ഥലത്ത് മെറ്റല്‍ വെല്‍ഡ് ചെയ്യുന്ന ആളുകള്‍ക്ക് ഇതുപോലുള്ള പനി വരാനുള്ള സാധ്യത കൂടുതലാണ്. പുകയില്‍ നിന്നുള്ള പ്രത്യാഘാതങ്ങള്‍ തടയാന്‍ ശരിയായ സംരക്ഷണ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ സുരക്ഷിതരാണ്. വെല്‍ഡിങ് ജോലികള്‍ ചെയ്യുമ്പോള്‍ ചെമ്പ്, ഇരുമ്പ്, അലൂമിനിയം, ടിന്‍ എന്നിവയുള്‍പ്പെടെ വിവിധതരം ലോഹങ്ങള്‍ ഇവയ്ക്ക് വിധേയമാകുന്നു. ടെഫ്ലോണ്‍ പൂശിയ പാത്രങ്ങള്‍ അമിതമായി ചൂടാക്കുന്ന ആളുകള്‍ക്കും ടെഫ്ലോണ്‍ ഫ്ലൂ ബാധിച്ചേക്കാം. അതിനാല്‍, പുകയുടെ ഉറവിടത്തില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞുമാറണം.

ടെഫ്ലോണ്‍ പനിയുടെ ലക്ഷണങ്ങള്‍

പനി, വിറയല്‍, ചുമ, നെഞ്ചുവേദന, ശ്വാസതടസ്സം, തലവേദന, തലകറക്കം, ക്ഷീണം, അസ്വാസ്ഥ്യം, ഓക്കാനം, ഛര്‍ദ്ദി, പേശികളിലും സന്ധികളിലും വേദന തുടങ്ങിയ സാധാരണ ലക്ഷണങ്ങള്‍ രോഗികള്‍ ഈ പുക ശ്വസിച്ച് മണിക്കൂറുകള്‍ക്ക് ശേഷം പ്രകടമാകുമെന്ന് ഫരീദാബാദ് മാരെംഗോ ഏഷ്യ ഹോസ്പിറ്റല്‍സ് ഇന്റേണല്‍ മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ സന്തോഷ് കുമാര്‍ അഗര്‍വാള്‍ പറയുന്നു.

logo
The Fourth
www.thefourthnews.in