രാജ്യത്ത് കോവിഡ് കേസുകള്‍ ഉയര്‍ന്ന് തന്നെ; ഇന്ന് 11,109 പുതിയ കോവിഡ് കേസുകള്‍

രാജ്യത്ത് കോവിഡ് കേസുകള്‍ ഉയര്‍ന്ന് തന്നെ; ഇന്ന് 11,109 പുതിയ കോവിഡ് കേസുകള്‍

29 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ മരണ സംഖ്യ 5,31,064 ആയി ഉയര്‍ന്നു
Updated on
1 min read

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. 11,109 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സജീവ കേസുകളുടെ എണ്ണം 49,622 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 236 ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 29 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ മരണ സംഖ്യ 5,31,064 ആയി ഉയര്‍ന്നു.

ഡല്‍ഹിയിൽ 3 രാജസ്ഥാനിൽ 3 ഛത്തീസ്ഗഡിൽ 2 പഞ്ചാബില്‍ 2ഹിമാചല്‍ പ്രദേശ്, കര്‍ണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, പുതുച്ചേരി, തമിഴ്നാട്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഓരോ മരണങ്ങൾ.24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയിരിക്കുന്ന മരണ കണക്കുകൾ ഇവയാണ്.

കോവിഡ് കേസുകളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ധനവുണ്ടാവുന്നത് കൂടാതെ പുതിയ വകഭേദമായ എക്‌സ്ബിബി 1.16 വ്യാപിച്ചിരിക്കാനാണ് സാധ്യതയെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ബൂസ്റ്റര്‍ വാക്‌സിനുകള്‍ സ്വീകരിച്ച് കരുതല്‍ നടപടികള്‍ തുടരുകയും ചെയ്താല്‍ കാര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കാമെന്നുമാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

കൂടുതല്‍ ആളുകള്‍ക്ക് ഇന്‍ഫ്‌ളുവന്‍സ വൈറസ് ബാധിക്കുകയും പനിയും അനുബന്ധ ലക്ഷണങ്ങളും ഉണ്ടാകുകയും ചെയ്യുമ്പോള്‍ മുന്‍കരുതല്‍ എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരായതിന്റെ ഫലമാകാം കേസുകളുടെ എണ്ണത്തില്‍ ഈ വര്‍ധനവെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചിരിക്കുന്നത്.

ഇന്‍ഫ്‌ളുവന്‍സ കേസുകളിലെ വര്‍ധനവ് ഇന്‍ഫ്‌ളുവന്‍സ സബ് ടൈപ്പായ എച്ച്3എന്‍2 കാരണമാവാമെന്നാണ് ഇന്ത്യന്‍ കൗൺസില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചിരിക്കുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നവരിലും ഭൂരിഭാഗവും എച്ച്3 എൻ2 കേസുകളെന്നാണ് റിപ്പോർട്ട്. മൂക്കൊലിപ്പ്, തുര്‍ച്ചയായുള്ള ചുമ, പനി എന്നിവയാണ് എച്ച്3എന്‍2 വിന്റെ ലക്ഷണങ്ങള്‍.

logo
The Fourth
www.thefourthnews.in