ഒരു വര്‍ഷം ഇന്ത്യക്കാര്‍ ഉപയോഗിച്ചത് 500 കോടിയുടെ ആന്‍റിബയോട്ടിക്ക്
ഒരു വര്‍ഷം ഇന്ത്യക്കാര്‍ ഉപയോഗിച്ചത് 500 കോടിയുടെ ആന്‍റിബയോട്ടിക്ക്

ഇന്ത്യക്കാര്‍ ഒരു വര്‍ഷം ഉപയോഗിച്ചത് 500 കോടിയുടെ ആന്റിബയോട്ടിക്കുകള്‍

ലോകത്ത് ആന്‍റിബയോട്ടിക് ഉപയോഗത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യം ഇന്ത്യ
Updated on
1 min read

ഇന്ത്യയില്‍ ഒരു വര്‍ഷം ഉപയോഗിക്കുന്നത് 500 കോടിയുടെ ആന്റിബയോട്ടിക്കുകള്‍. അസിത്രോമൈസിനാണ് കൂടുതലും ഉപയോഗിക്കുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ആന്റിബയോട്ടിക്‌ ഉപയോഗം വളരെ കൂടുതലാണെന്നും പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. കോവിഡ് കാലത്ത് ഡോളോ-650 യുടെ അമിത ഉപയോഗം കൂടുതലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

ലാന്‍സെറ്റ് റീജിയണല്‍ ഹെല്‍ത്ത് സൗത്ത് ഈസ്റ്റ് ഏഷ്യ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇന്ത്യക്കാരുടെ അമിതമായ ആന്റിബയോട്ടിക്‌ ഉപയോഗം ചൂണ്ടിക്കാണിക്കുന്നത്. 2019 ല്‍ ഇന്ത്യക്കാര്‍ 500 കോടിയുടെ ആന്റിബയോട്ടിക്കുകളാണ് ഉപയോഗിച്ചത്. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമല്ലാതെയും നിരവധി പേര്‍ മരുന്ന് മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും നേരിട്ട് വാങ്ങി കഴിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. അനുചിതമായി ആന്‍റിബയോട്ടിക്‌സ് ഉപയോഗിക്കുന്നവരാണ് കൂടുതലും. ഈ സാഹചര്യത്തില്‍ ആന്റിബയോട്ടിക്കുകളുടെ വില്‍പ്പനയിലും ഉപയോഗത്തിലുമുള്ള നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും നടപടികള്‍ ആവശ്യമാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ലോകത്ത് ആന്റിബയോട്ടിക്‌ ഉപയോഗത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യം ഇന്ത്യയാണെന്ന് പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. യുഎസിലേയോ യൂറോപ്പിലേയോപോലെ ആന്റിബയോട്ടിക്‌ ഉപയോഗം നിരീക്ഷിക്കാനുള്ള സംവിധാനം ഇന്ത്യയിലില്ല. ആന്റിബയോട്ടിക്ക് ഉപയോഗം നിരീക്ഷിച്ച്‌കൊണ്ടുള്ള 2015 ലെ 65 രാജ്യങ്ങള്‍ ഉള്‍പ്പെട്ട റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ വിവരങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ഗവേഷകര്‍ പറയുന്നു.

ബോസ്റ്റണ്‍ യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ,എപ്പിഡെമിയോളജി വിഭാഗം എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ രാജ്യത്തുടനീളമുള്ള 9000 സ്റ്റോക്കിസ്റ്റുകളില്‍ നിന്ന് വിവരങ്ങള്‍ പരിശോധിച്ചു. അത് പ്രകാരം പ്രതിദിന ആന്റിബയോട്ടിക്‌ ഡോസുകളുടെ ആകെ എണ്ണം 5071 മില്യനാണ്. സെഫിക്‌സിം-200 ന്റെ ഉപയോഗവും കൂടുതലാണ്. മനുഷ്യരിലും മൃഗങ്ങളിലും ബാക്ടീരിയകള്‍ മൂലമുണ്ടാകുന്ന അണുബാധകള്‍ക്കെതിരെ പോരാടുന്ന മരുന്നുകളാണ് ആന്റിബയോട്ടിക്കുകള്‍. അവ ബാക്ടീരിയകളെ നശിപ്പിക്കുകയോ പെരുകുന്നത് തടയുകയോ ചെയ്യും.

logo
The Fourth
www.thefourthnews.in