മൈഗ്രെയ്‌ൻ കാപ്പികൊണ്ട് മാറുമോ? തലവേദനയുള്ളപ്പോൾ കാപ്പി കുടിക്കുന്നവര്‍ അറിയണം ഇക്കാര്യങ്ങള്‍

മൈഗ്രെയ്‌ൻ കാപ്പികൊണ്ട് മാറുമോ? തലവേദനയുള്ളപ്പോൾ കാപ്പി കുടിക്കുന്നവര്‍ അറിയണം ഇക്കാര്യങ്ങള്‍

ദിവസേന കോഫി കുടിക്കുന്നത് കഫീനിനോടുള്ള അസഹിഷ്ണുത വളര്‍ത്തുകയും പിന്നീട് മൈഗ്രെയ്ന്‍ വേദനയ്ക്ക് ആശ്വാസം നല്‍കാതിരിക്കുകയും ചെയ്യുന്നു
Updated on
1 min read

കടുത്തരീതിയിൽ പലരെയും അലട്ടുന്ന രോഗമാണ് മൈഗ്രെയ്ന്‍. അതികഠിനമായ തലവേദനയോടൊപ്പം ഓക്കാനം, ഛര്‍ദി, വെളിച്ചം കാണുമ്പോഴും ശബ്ദം കേള്‍ക്കുമ്പോഴുമുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് മൈഗ്രെയ്ന്റെ ലക്ഷണങ്ങള്‍. ഹോര്‍മോണിന്റെ ഏറ്റക്കുറച്ചിലുകളും സമ്മര്‍ദവും ചില ഭക്ഷണങ്ങളുമെല്ലാം മൈഗ്രെയ്‌ന് കാരണമാകുന്നു.

ചില ശ്വസനക്രിയകളിലൂടെ മൈഗ്രെയ്‌നില്‍നിന്നു നേരിയ തോതില്‍ മോചനം നേടാം. മൈഗ്രെയ്ന്‍ വേദനയില്‍ നിന്നും ആശ്വാസം നേടാന്‍ പലരും കോഫിയെയും ആശ്രയിക്കാറുണ്ട്. എന്നാല്‍ മൈഗ്രെയ്‌ൻ മാറ്റാൻ കോഫിക്ക് സാധിക്കുമോ?

കോഫി കുടിക്കുന്നത് മൈഗ്രെയ്നുള്ള ചികിത്സയല്ല. ചില സമയങ്ങളില്‍ കോഫി കുടിക്കുന്നതിലൂടെ തലവേദനയ്ക്ക് ആശ്വാസമാകാറുണ്ട്. ഇടയ്ക്കിടെ കഫീന്‍ ഉപയോഗിക്കുന്നതും മൈഗ്രെയ്ന്‍ വേദനയില്‍നിന്നു മിതമായ ആശ്വാസം നല്‍കാറുമുണ്ട്. പക്ഷേ ദിവസേന കോഫി കുടിക്കുന്നത് കഫീനിനോടുള്ള അസഹിഷ്ണുത വളര്‍ത്തുകയും പിന്നീട് മൈഗ്രെയ്ന്‍ വേദനയ്ക്ക് ആശ്വാസം നല്‍കാതിരിക്കുകയും ചെയ്യുന്നു.

മൈഗ്രെയ്‌ൻ കാപ്പികൊണ്ട് മാറുമോ? തലവേദനയുള്ളപ്പോൾ കാപ്പി കുടിക്കുന്നവര്‍ അറിയണം ഇക്കാര്യങ്ങള്‍
'സ്‌മോളായാലും കാര്യമില്ല', മിതമായ മദ്യപാനം ആയുസ് കൂട്ടില്ല; പഠനങ്ങള്‍ തള്ളി ഗവേഷകര്‍

തലച്ചോറിലുള്ള സ്വാഭാവിക പദാര്‍ത്ഥമായ അഡിനോസിന്റെ ഉയര്‍ന്ന അളവാണ് മൈഗ്രെയ്ന്‍ ഉണ്ടാക്കുന്നത്. മസ്തിഷ്‌ക വൈദ്യുത പ്രവര്‍ത്തനം കുറയ്ക്കുക, ഉറക്കത്തിന്റെ നിയന്ത്രണം തുടങ്ങിയ ആഘാതങ്ങള്‍ അഡിനോസിന്‍ ഉണ്ടാക്കുന്നു. ചില മസ്തിഷ്‌ക കോശങ്ങളിലെ പ്രതലങ്ങളില്‍ പ്രത്യക റിസപ്റ്റര്‍ തന്മാത്രകള്‍ പറ്റിപ്പിടിക്കുന്ന രീതിയിലാണ് അഡിനോസിന്‍ പ്രവര്‍ത്തിക്കുന്നത്. ഈ റിസപ്റ്ററിന്റെ പ്രവര്‍ത്തനത്തെ തടയാന്‍ കഫീനാകുന്നു. അതുകൊണ്ട് ചില രോഗികളില്ലെങ്കിലും കഫീന്‍ ആശ്വാസമായി പ്രവര്‍ത്തിക്കുന്നുണ്ട്.

എന്നാല്‍ കോഫി പോലുള്ള കഫീന്‍ ഉല്‍പ്പന്നങ്ങള്‍ ആഴ്ചയില്‍ രണ്ട് ദിവസം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളുവെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പ്രത്യകിച്ചും കടുത്ത മൈഗ്രെയിന്‍ രോഗികളില്‍. അതുകൊണ്ട് മൈഗ്രയ്ന്‍ വേദനയുള്ളവര്‍ കോഫിയെ മാത്രം ആശ്രയിക്കാതെ ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശം തേടേണ്ടതുണ്ട്.

logo
The Fourth
www.thefourthnews.in