ചൂട് വെള്ളത്തിലെ കുളി ശീലമാക്കണ്ട, ശരിയായ ചര്‍മപരിചരണത്തിന് അറിഞ്ഞിരിക്കേണ്ടതെല്ലാം

ചൂട് വെള്ളത്തിലെ കുളി ശീലമാക്കണ്ട, ശരിയായ ചര്‍മപരിചരണത്തിന് അറിഞ്ഞിരിക്കേണ്ടതെല്ലാം

.
Updated on
2 min read

നിത്യവും ചൂട് വെള്ളത്തില്‍ കുളിക്കുന്ന ആളുകളുണ്ടാം. ശരീരവേദനയോ തണുപ്പ് സഹിക്കാനാകാത്തതോ ആയിരിക്കാം പലപ്പോഴും ഇതിന് പിന്നിലെ കാരണം

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ചൂട് വെള്ളത്തിലെ കുളി നല്ലതാണോ? അല്ല എന്നതാണ് ഉത്തരം. നിത്യവും ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ചര്‍മത്തെ ദോഷമായി ബാധിച്ചെന്ന് വരാം

ചൂട് വെള്ളത്തിലെ കുളി ചര്‍മത്തെ വരണ്ടതാക്കാനും ചൊറിച്ചിലിനും കാരണമായേക്കാം. എപിഡര്‍മിസ് എന്ന് വിളിക്കുന്ന ചര്‍മത്തിന്റെ പുറം പാളിയിലെ് കെരാറ്റിന്‍ കോശങ്ങളെ നശിപ്പിക്കുന്നതിനും ഇത് കാരണമാകുന്നു

കെരാറ്റിന്‍ കോശങ്ങള്‍ നഷ്ടപ്പെടുന്നതിലൂടെ ചര്‍മത്തിന് ഈര്‍പ്പം നിലനിര്‍ത്താന്‍ സാധിക്കാതെ വരുന്നു. ഇത് ചര്‍മത്തിന്റെ മൃദുത്വം നഷ്ടപ്പെടുത്തുകയും വരണ്ടതാക്കുകയും ചെയ്യുന്നു

തണുത്ത വെള്ളത്തില്‍ കുളിക്കുക എന്നത് തീരെ സാധ്യമല്ല എന്നുണ്ടെങ്കില്‍ ചെറുചൂടുവെള്ളത്തില്‍ കുളിക്കാന്‍ ശ്രമിക്കുക. കുളി കഴിഞ്ഞതിന് ശേഷം മോയിസ്ചറൈസര്‍ പുരട്ടുന്നതും നല്ലതാണ്

ചൂട് വെള്ളത്തിന് പകരം തണുത്ത വെള്ളം ഉപയോഗിക്കാന്‍ ശ്രമിക്കുക. ഇടയ്ക്ക് ചൂട് വെള്ളത്തിലും കുളിക്കാവുന്നതാണ്

തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു. ചര്‍മത്തിന്റെ ചൊറിച്ചില്‍ അകറ്റുന്നു. പലപ്പോഴും തണുത്ത വെള്ളത്തിലെ കുളി മെറ്റബോളിസം കൂട്ടുന്നതായും കാണാറുണ്ട്

എന്നാല്‍ കൂടുതൽ സമയം കുളിക്കാനായി ചിലവഴിക്കരുത്. തണുത്ത വെള്ളത്തില്‍ ഒരുപാട് നേരം ചിലവഴിക്കുന്നത് ചര്‍മം ചുളിയുന്നതിന് കാരണമായേക്കാം

logo
The Fourth
www.thefourthnews.in