HEALTH
കർക്കിടക ചികിത്സയും പ്രാധാന്യവും
കിംസ് ഹെൽത്ത് ആയുർവേദയിലെ ഡോ. സുമയ്യ ദ ഫോർത്തുമായി സംസാരിക്കുന്നു
വേനലിൽ നിന്ന് മഴക്കാലത്തേക്ക് കടക്കുന്നതോടെ മനുഷ്യ ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കും. ശരീരബലം കുറയുന്നത് വഴി പ്രതിരോധശേഷിയും നഷ്ടപ്പെടുന്നു. എന്നാൽ കർക്കിടക ചികിത്സയിലൂടെ ശരീരകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും പ്രതിരോധശേഷി വീണ്ടെടുക്കാനും സാധിക്കും.
കേരളത്തിന്റെ പരമ്പരാഗത ആരോഗ്യ സംരക്ഷണ മാര്‍ഗമാണ് മഴക്കാലത്തെ കര്‍ക്കിടക ചികിത്സ. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ സന്തുലനാവസ്ഥയാണ് ആരോഗ്യത്തിന്റെ അടിസ്ഥാനമെന്ന് ആയുര്‍വേദത്തിൽ പറയുന്നു. ഇവയ്ക്ക് ഭംഗം വരുമ്പോഴാണ് രോഗങ്ങൾ വരുന്നത്. കർക്കിടക മാസത്തിലെ സുഖചികിത്സയിലൂടെ എങ്ങനെ ആരോഗ്യം സംരക്ഷിക്കാമെന്നുള്ള കൂടുതൽ വിശദാംശങ്ങൾ ദ ഫോർത്തുമായി പങ്കുവയ്ക്കുകയാണ് കിംസ് ഹെൽത്ത് ആയുർവേദയിലെ ഡോക്ടർ സുമയ്യ.