പ്രസവശേഷം സ്ത്രീകളില്‍ ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതായി ലാന്‍സെറ്റ് പഠനം

പ്രസവശേഷം സ്ത്രീകളില്‍ ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതായി ലാന്‍സെറ്റ് പഠനം

ലോകത്താകമാനം ഓരോവര്‍ഷവും കുറഞ്ഞത് 40 ദശലക്ഷം സ്ത്രീകള്‍ പ്രസവാനന്തര പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്ന് പനം വ്യക്തമാക്കുന്നു
Updated on
1 min read

പ്രസവത്തിനുശേഷം സ്ത്രീകളില്‍ ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതായി ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ലോകത്താകമാനം ഓരോവര്‍ഷവും കുറഞ്ഞത് 40 ദശലക്ഷം സ്ത്രീകള്‍ പ്രസവാനന്തര പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.

ബാധിച്ച മൂന്നിലൊന്ന് സ്ത്രീകളിലും ലൈഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ വേദന അനുഭവപ്പെടുന്നതായി കണ്ടെത്തി. ഇതില്‍ 32 ശതമാനം സ്ത്രീകളും നടുവേദന അനുഭവിക്കുന്നുണ്ടായിരുന്നു.

പ്രസവശേഷം സ്ത്രീകളില്‍ ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതായി ലാന്‍സെറ്റ് പഠനം
കോവിഡ്-19: ഒമിക്രോണ്‍ അണുബാധ തലച്ചോറിന്‌റെ ഘടനയില്‍ മാറ്റം വരുത്താമെന്ന് ഗവേഷകര്‍

പ്രസവാനന്തരം സ്ത്രീകളെ ബാധിക്കുന്ന മറ്റ് ലക്ഷണങ്ങളില്‍ അനിയന്ത്രിതമായ മൂത്രമൊഴിക്കല്‍ (8-31%), ഉത്കണ്ഠ (9-24%), വിഷാദം (11-17%), പെരിനിയല്‍ വേദന (11%) എന്നിവ ഉള്‍പ്പെടുന്നതായി ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ള ഗവേഷകരുടെ അന്താരാഷ്ട്ര സംഘത്തിന്‌റെ പഠനത്തില്‍ പറയുന്നു. പ്രസവത്തിനുശേഷം മാസങ്ങളോ വര്‍ഷങ്ങളോ ഈ അവസ്ഥ തുടരുന്നുണ്ട്.

ഗര്‍ഭാവസ്ഥയിലും പ്രസവസമയത്തുമുള്ള ഫലപ്രദമായ പരിചരണം അപകടസാധ്യതകള്‍ കണ്ടെത്തുന്നതിനും ജനനത്തിനു ശേഷമുള്ള ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാവുന്ന സങ്കീര്‍ണതകള്‍ ഒഴിവാക്കുന്നതിനും സഹായിക്കുമെന്ന് ഗവേഷകര്‍ കരുതുന്നു. താഴ്ന്ന, ഇടത്തരം വരുമാനമുള്ള പല രാജ്യങ്ങളിലും, പ്രത്യേകിച്ച് മാതൃമരണനിരക്ക് സ്ഥിരമായി ഉയര്‍ന്ന തോതിലുള്ള രാജ്യങ്ങളില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാക്കാം.

പ്രസവശേഷം സ്ത്രീകളില്‍ ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതായി ലാന്‍സെറ്റ് പഠനം
ആജീവനാന്ത രോഗിയാക്കരുത്; അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം അറിഞ്ഞുചെയ്യാം

പ്രസവം സ്ത്രീകളുടെ ദൈനംദിന ജീവിതത്തില്‍ വൈകാരികമായും ശാരീരികമായും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പല അവസ്ഥകളും തിരിച്ചറിയപ്പെടുകയോ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയോ ചെയ്യുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയിലെ ഗവേഷകനായ ഡോ. പാസെല്‍ അലോട്ടെ പറയുന്നു.

logo
The Fourth
www.thefourthnews.in