മങ്കി ഫീവര്‍: ഇന്ത്യയില്‍ രണ്ട് മരണം, രോഗം പകരാതിരിക്കാന്‍ അറിയേണ്ടത്

മങ്കി ഫീവര്‍: ഇന്ത്യയില്‍ രണ്ട് മരണം, രോഗം പകരാതിരിക്കാന്‍ അറിയേണ്ടത്

ഇതുവരെ രോഗത്തിനെതിരെ ഫലപ്രദമായ വാക്‌സിന്‍ കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അധികശ്രദ്ധ കൊടുക്കേണ്ടതുണ്ട്
Updated on
1 min read

മങ്കി ഫീവര്‍ ബാധിച്ച് രാജ്യത്ത് രണ്ട് മരണം. കര്‍ണാടക ശിവമൊഗ്ഗ ജില്ലയില്‍ 18 വയസുകാരിയും മണിപ്പാല്‍ ഉഡുപ്പി ജില്ലയിലെ ഒരു 79 വയസുകാരനുമാണ് വൈറസ് ബാധയേറ്റ് മരിച്ചത്. കര്‍ണാടകയില്‍ ഇതുവരെ 49 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശിവമൊഗ്ഗയിലും ചിക്കമംഗളൂരുമാണ് ഏറ്റവുമധികം കേസുകളുള്ളതെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

വേണ്ട പ്രതിരോധ നടപടികളെല്ലാം എടുത്തിട്ടുണ്ടെന്നും ജില്ലയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ടെന്നും രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍തന്നെ പടരാതിരിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്നും മുതിര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു.

ഇതുവരെ രോഗത്തിനെതിരെ ഫലപ്രദമായ വാക്‌സിന്‍ കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അധികശ്രദ്ധ കൊടുക്കേണ്ടതുണ്ട്. അണുബാധ കൂടുതല്‍ പടരുന്നത് തടയാനുള്ള മുന്‍കരുതലും അവബോധവും നല്‍കുന്നുണ്ട്. ഇതിനു മുന്‍പു നല്‍കിയ വാക്‌സിന്‍ ഫലപ്രദമല്ലാത്തതിനാല്‍ വാക്‌സിനേഷനു വേണ്ടി ഐസിഎംആറിനെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പിടിഐയോട് റഞ്ഞു.

മങ്കി ഫീവര്‍: ഇന്ത്യയില്‍ രണ്ട് മരണം, രോഗം പകരാതിരിക്കാന്‍ അറിയേണ്ടത്
കേരളത്തിൽ പുരുഷൻമാരുടെ കാൻസർ മരണനിരക്ക് കൂടുതൽ; രോഗബാധിതരുടെ എണ്ണത്തിലും വലിയ വർധന

ക്യാസനര്‍ ഫോറസ്റ്റ് ഡിസീസ്(കെഎഫ്ഡി) എന്നും മങ്കി ഫീവര്‍ അറിയപ്പെടുന്നു. കുരങ്ങുകളിലുള്ള പേനുകളാണ് രോഗം പടര്‍ത്തുന്നത്. കര്‍ണാടകയിലെ ക്യാസനര്‍ വനത്തിലാണ് 1957-ല്‍ ഈ രോഗം ആദ്യമായി കണ്ടെത്തുന്നത്. ഫ്‌ളാവിവിരിഡെ എന്ന വൈറസ് ഗണത്തില്‍ പെട്ടതാണ് മങ്കി ഫീവറിനു കാരണമാകുന്ന വൈറസ്. ക്യാസനര്‍ വനത്തിലെ ഒരു കുരങ്ങിന് രോഗം ബാധിച്ചതിനെത്തുടര്‍ന്നാണ് ഈ വൈറസിനെ കണ്ടെത്തിയത്. തുടര്‍ന്ന് വര്‍ഷത്തില്‍ നാനൂറ് മുതല്‍ 500 വരെ മങ്കി ഫീവര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് യുഎസിലെ സിഡിസി പറയുന്നു.

പേന്‍ കടിച്ച കന്നുകാലികളുമായി സമ്പര്‍ക്കത്തില്‍ വരുന്നതിലൂടെയാണ് മനുഷ്യരില്‍ രോഗം പകരുന്നത്. പേന്‍ കടിച്ച് മൂന്ന് മുതല്‍ എട്ട് ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷമാകും. പനി, തണുപ്പ്, തലവേദന എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. ശരീരവേദന, വയറിളക്കം, ഛര്‍ദി എന്നിവയും ബാധിക്കാം. രാഗം മൂര്‍ച്ഛിക്കുന്നതനുസരിച്ച് ഛര്‍ദി, കഫം, മലം എന്നിവയില്‍ രക്തം കണ്ടുതുടങ്ങും. ഒന്നു മുതല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗികള്‍ സുഖം പ്രാപിക്കും.

രോഗകാരികളെ അകറ്റിനിര്‍ത്താന്‍ സാഹായകമായ അണുദ്രവ്യങ്ങള്‍ ഉപയോഗിക്കുക വഴി രോഗത്തെ പ്രതിരോധിക്കാനാകും. വനത്തിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ ഫുള്‍ സ്ലീവ് ഷര്‍ട്ടുകളും ട്രൗസറുകളും ഷൂസുകളും ധരിക്കുക വഴി പേന്‍കടിയില്‍നിന്ന് രക്ഷ നേടാം. ചത്തനിലയില്‍ കുരങ്ങുകളെ കണ്ടെത്തിയാല്‍ ബന്ധപ്പെട്ടവരം അറിയിക്കാനും ശ്രമിക്കുക.

logo
The Fourth
www.thefourthnews.in