പ്രതിവര്‍ഷം 2.5 ലക്ഷം; ഇന്ത്യയില്‍ കാല്‍ മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വര്‍ധിച്ചു, സങ്കീര്‍ണതകളും
ഇന്ത്യയില്‍ കാല്‍ മുട്ട് മാറ്റവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വര്‍ധിക്കുന്നു. പ്രതിവര്‍ഷം രാജ്യത്ത് 2.5 ലക്ഷം കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടക്കുന്നതായി എയിംസില്‍ നിന്നുള്ള കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. അഞ്ച് വര്‍ഷം മുന്‍പുള്ള കണക്കുകളേക്കാള്‍ രണ്ടര ഇരട്ടി വര്‍ധനയാണ് പുതിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് ഉണ്ടായിട്ടുള്ളതെന്ന് എയിംസ് ഓര്‍ത്തോപീഡിക് വിഭാഗം മേധാവി ഡോക്ടര്‍ രാജേഷ് മല്‍ഹോത്ര അഭിപ്രായപ്പെട്ടു.
ശാരീരിക ക്ഷമതയും ചലനശേഷിയും നിലനിര്‍ത്തുക എന്ന കാഴ്ചപ്പാട് ശസ്ത്രക്രിയ തെരഞ്ഞെടുക്കുന്നതില്‍ ആളുകളെ പ്രേരിപ്പിക്കുന്നയും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആയുര്‍ ദൈര്‍ഘ്യത്തിലുള്ള വര്‍ധനവും മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ എണ്ണം വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ഇതിനൊപ്പം രാജ്യത്ത് ഇത്തരം ചികില്‍സാ രീതികള്‍ വ്യാപകമായതിന്റെ കൂടി ഫലമാണ് ശസ്ത്രക്രിയകളുടെ എണ്ണത്തിലെ വര്‍ധനയെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പറയുന്നു.
പ്രതിവര്‍ഷം രാജ്യത്ത് 2.5 ലക്ഷം കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടക്കുന്നതായി എയിംസില്‍ നിന്നുള്ള കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു
ശസ്ത്രക്രിയയുടെ എണ്ണം വര്‍ധിക്കുമ്പോള്‍ ഇതിന് ശേഷമുള്ള സങ്കീര്‍ണതകളും വര്‍ധിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കാല്‍മുട്ടുമായി ബന്ധപ്പെട്ട വെദ്യസഹായം തേടിയെത്തുന്ന പത്ത് പേരില്‍ ഒരാളെങ്കിലും ശസ്ത്രക്രിയയോട് അനുബന്ധിച്ചുള്ള സങ്കീര്‍ണതകള്‍ നേരിടുന്നവരാണെന്നും എയിംസ് റിപ്പോര്‍ട്ട് പറയുന്നു.
ഇത്തരം രോഗികള്‍ക്ക് റിവിഷന്‍ സര്‍ജറിയുള്‍പ്പെടെ ആവശ്യം വരാറുണ്ടെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. അഞ്ച് കൊല്ലത്തിന് മുമ്പ് ഇത്തരം കേസുകള്‍ കുറവായിരുന്നെന്നും വിദഗ്ദര്‍ പറയുന്നു.
രക്തക്കുറവ്, കോശഘടനകളുടെ തകരാറ് എന്നിവ കണ്ടെത്തുമ്പോഴാണ് പ്രധാനമായും ശസ്ത്രക്രിയക്ക് വഴിയൊരുങ്ങുന്നത്. ഇതിനൊപ്പം രോഗിയുടെ രക്തത്തിലെ ഷുഗര്‍ ലെവല്‍ നിയന്ത്രിക്കാന്‍ സാധിക്കാത്തതും, രോഗി ശസ്ത്രക്രിയാനന്തര പരിചരണം കൃത്യമായി പാലിക്കാത്തും സങ്കീര്‍ണതകള്‍ ഉണ്ടാക്കാം. അമിത ശരീരഭാരം ഉള്ളവരിലും ശസ്‌ക്രിയയും ശസ്ത്രക്രിയാനന്തര സങ്കീര്‍ണതകളും കൂടുതലാണ്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് ഇവര്‍ക്ക് പ്രത്യേക പരിചരണം നല്‍കേണ്ടിവരും.
ശസ്ത്രക്രിയക്ക് ശേഷം ഉണ്ടാകുന്ന അണുബാധയും പ്രശ്‌നങ്ങള്‍ ഗുരുതരമാക്കുന്നു. ശസ്ത്രക്രിയക്ക് ശേഷം വീക്കമൊ വേദനയോ ഉണ്ടാവുകയാണെങ്കില്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടതാണ്. അല്ലാത്ത പക്ഷം സങ്കീര്‍ണതകള്‍ക്ക് വഴിവച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.