ആർത്തവത്തിന്റെ പേരില്‍ സ്ത്രീകള്‍ മാറ്റിനിര്‍ത്തപ്പെടുന്നു, രാജ്യത്ത് ഇപ്പോഴും മിഥ്യാധാരണകൾ നിലനിൽക്കുന്നെന്ന് പഠനം

ആർത്തവത്തിന്റെ പേരില്‍ സ്ത്രീകള്‍ മാറ്റിനിര്‍ത്തപ്പെടുന്നു, രാജ്യത്ത് ഇപ്പോഴും മിഥ്യാധാരണകൾ നിലനിൽക്കുന്നെന്ന് പഠനം

മിഥ്യ ധാരണകൾ ഏറ്റവും കൂടുതൽ നിലനിൽക്കുന്നത് കർണാടകത്തിലെയും മഹാരാഷ്ട്രയിലെയും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിൽ
Updated on
1 min read

ആർത്തവവുമായി ബന്ധപ്പെട്ട് ഇന്ത്യലെ ചിലഭാഗങ്ങളില്‍ ഇപ്പോഴും മിഥ്യാധാരണകൾ നിലനില്‍ക്കുന്നതായി പഠനം. ആർത്തവ കാലത്തെ ആരോഗ്യം, ശുചിത്വ പരിപാലനം എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മതിയായ അവബോധം പലയിടങ്ങളിലും ഇല്ലെന്നാണ് പഠനത്തിലെ പ്രധാന പരാമര്‍ശം. 'സ്പോട്ലൈറ്റ് റെഡ്' എന്ന പേരിൽ 2019 ൽ യുനെസ്കോയും പ്രോക്ടർ ആൻഡ് ഗാംമ്പ്‌ളെ (പി ജി ) വിസ്‌പേഴ്‌സും ചേർന്ന് ആരംഭിച്ച ക്യാമ്പയിനിന്റെ (#keepgirlsinschool ) ഭാഗമായി കർണാടകം, ആന്ധ്രാ പ്രദേശ്, ഉത്തർ പ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ നടത്തിയ പഠന ഫലങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

കർണാടകത്തിലെയും മഹാരാഷ്ട്രയിലെയും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലാണ് ഇത്തരം അനാരോഗ്യകരമായ പ്രവണതകള്‍ കൂടുതല്‍ നിലനില്‍ക്കുന്നത് എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. കർണാടകയിലെ ചില സമുദായങ്ങളിൽ ആർത്തവ സമയത്ത് സ്ത്രീകളെ ഒറ്റപ്പെടുത്തുന്ന സമ്പ്രദായം ഇപ്പോഴും പിന്തുടരുന്നു. ആർത്തവ സമയങ്ങളിൽ സ്ത്രീകളെ തൊട്ടുകൂടാത്തവരായി കണക്കാക്കുകയും കുടുംബാംഗങ്ങളോടൊപ്പം ഭക്ഷണം കഴിക്കാൻ അനുവദിക്കാതിരിക്കുകയും ഒരു മുറിക്കുള്ളിൽ ഒറ്റയ്ക്കിരുത്തുന്നതുമായ സാഹചര്യം നില നിൽക്കുന്നതായി സമഗ്ര ശിക്ഷണ കർണാടകം പ്രൊജക്റ്റ് ഡയറക്ടർ ബിബി കാവേരി പറഞ്ഞു.

കർണാടകത്തിന്റെ ഗ്രാമ പ്രദേശങ്ങളിലുള്ള 1800 ല്‍ അധികം ആളുകളിൽ നടത്തിയ സർവേയിൽ 33 ശതമാനം ആൺകുട്ടികളിലും ആർത്തവത്തെപ്പറ്റി തെറ്റിദ്ധാരണകൾ നിലനിൽക്കുന്നതായി കണ്ടെത്തി. ഗ്രാമങ്ങളിൽ നിലനിൽക്കുന്ന മിത്തുകളുടെയും തെറ്റിദ്ധാരണകളുടെയും പിന്നിലെ കാരണങ്ങളിൽ ജാതി ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നാണ് മറ്റൊരു കണ്ടെത്തൽ.

ആർത്തവത്തിന്റെ പേരില്‍ സ്ത്രീകള്‍ മാറ്റിനിര്‍ത്തപ്പെടുന്നു, രാജ്യത്ത് ഇപ്പോഴും മിഥ്യാധാരണകൾ നിലനിൽക്കുന്നെന്ന് പഠനം
ലോക വെള്ളപ്പാണ്ട് ദിനം: മിഥ്യധാരണകളും പരിഹാരങ്ങളും

ആർത്തവ സമയങ്ങളിൽ ക്ഷേത്രങ്ങളിൽ പോകുക, മത പരമായ വഴിപാടുകൾ നടത്തുക, പൂജാ മുറികൾ, അടുക്കള തുടങ്ങിയവയിൽ പ്രവേശനത്തിനുള്ള അനുമതിയില്ലാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളും ഇന്ത്യയിൽ നിലനില്കുന്നതായി യൂനെസ്കോയുടെ ജൻഡർ വിദഗ്ധൻ ഹുമ മസൂദ് പറഞ്ഞു. ആർത്തവവുമായി ബന്ധപ്പെട്ട അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഇല്ലാതാക്കാൻ സർക്കാർ നടത്തിയ ശ്രമങ്ങൾ ഫലം കണ്ടിട്ടില്ലെന്നും പഠനം വ്യക്തമാകുന്നു.

പെൺകുട്ടികൾക്ക് സാനിറ്ററി പാഡുകൾ വിതരണം ചെയ്യുക എന്ന ഉദ്യേശത്തോടെ കർണാടകയിൽ നടപ്പിലാക്കിയ ഷ്യുച്ചി പദ്ധതി 2020 ൽ നിർത്തലാക്കി. എന്നാൽ പിന്നീട് പദ്ധതി പുനരാരംഭിച്ചില്ല. പാഡുകളുടെ ഗുണ നിലവാരമില്ലായ്മ വകുപ്പ് തല കൈമാറ്റത്തിൽ സംഭവിച്ച പാളിച്ചകൾ തുടങ്ങി സർക്കാർ നിരവധി കാരണങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ആർത്തവവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നിലനില്‍ക്കുന്ന മിഥ്യ ധാരണകളും കെട്ടുകഥകളും അനാചാരങ്ങളും ഇല്ലാതാകേണ്ടതുണ്ട്. ലിംഗ ഭേദമന്യേ എല്ലാവരിലും ഇക്കാര്യത്തില്‍ അവബോധം സൃഷ്ടിക്കേണ്ടതും അത്യാവശ്യമാണെന്നും എന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in