അല്‍ഷിമേഴ്‌സ് രോഗം 90 ശതമാനം കൃത്യതയോടെ പ്രവചിക്കുന്ന രക്ത പരിശോധനയുമായി ഗവേഷകര്‍

അല്‍ഷിമേഴ്‌സ് രോഗം 90 ശതമാനം കൃത്യതയോടെ പ്രവചിക്കുന്ന രക്ത പരിശോധനയുമായി ഗവേഷകര്‍

പ്രസിവിറ്റി എഡി2 (Precivity AD2) എന്ന രക്തപരിശോധന വികസിപ്പിച്ചിരിക്കുന്നത് സ്വീഡനിലെ ലണ്ട് യൂണിവേഴ്സ്റ്റിയിലെ ഗവേഷകരാണ്
Updated on
1 min read

കൃത്യമായ ഒരു ചികിത്സ ഇതുവരെ കണ്ടെത്താത്ത ഒരു രോഗമാണ് അല്‍ഷിമേഴ്‌സ്. പ്രാരംഭദശയില്‍ രോഗം കണ്ടെത്തിയാല്‍ ലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും രോഗത്തിന്‌റെ വികാസം കുറയ്ക്കുന്നതുമായ മരുന്നുകള്‍ നല്‍കാറുണ്ട്.

അല്‍ഷിമേഴ്‌സ് രോഗം നേരത്തേ കണ്ടെത്തുന്നതിനുള്ള രക്തപരിശോധന വികസിപ്പിച്ചിരിക്കുകയാണ് ഗവേഷകര്‍. അല്‍ഷിമേഴ്‌സ് രോഗസാധ്യത 90 ശതമാനം കൃത്യതയോടെ ഈ രക്തപരിശോധനയിലൂടെ മനസിലാക്കാനാകുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. പ്രസിവിറ്റി എഡി2 (PrecivityAD2) എന്ന രക്തപരിശോധന വികസിപ്പിച്ചിരിക്കുന്നത് സ്വീഡനിലെ ലണ്ട് യൂണിവേഴ്സ്റ്റിയിലെ ഗവേഷകരാണ്. വൈജ്ഞാനിക ലക്ഷണങ്ങള്‍ പ്രകടമാക്കുന്നവരില്‍ അല്‍ഷിമേഴ്‌സ് രോഗം തിരിച്ചറിയുന്നതില്‍ 90 ശതമാനം കൃത്യതയോടെ രോഗം കണ്ടെത്താമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

അല്‍ഷിമേഴ്‌സ് രോഗം 90 ശതമാനം കൃത്യതയോടെ പ്രവചിക്കുന്ന രക്ത പരിശോധനയുമായി ഗവേഷകര്‍
ശ്വാസകോശാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്ന ദൈനംദിന ജീവിതത്തിലെ 10 ശീലങ്ങള്‍

74 വയസിനു മുകളില്‍ പ്രായമുള്ള 1200 പേരെ ഉള്‍പ്പെടുത്തിയാണ് പ്രസിവിറ്റി എഡി2 രക്തപരിശോധന ഗവേഷകര്‍ നടത്തിയത്. പഠനത്തില്‍ പങ്കെടുത്ത 23 ശതമാനം പേര്‍ക്ക് വൈജ്ഞാനിക തകര്‍ച്ചയും 33 ശതമാനം പേര്‍ക്ക് ഡിമെന്‍ഷ്യയും 44 ശതമാനം പേര്‍ക്ക് രേിയ വൈജ്ഞാനിക വൈകല്യവും 50 ശതമാന പേര്‍ക്ക് അല്‍ഷിമേഴ്‌സ് രോഗവും ഉണ്ടായിരുന്നു. ഇതില്‍ പ്രസിവിറ്റി എഡി2 രക്തപരിശോധനയില്‍ 698 പേര്‍ക്ക് 90 ശതമാനം കൃത്യതാേടെ രോഗം കണ്ടെത്താന്‍ സാധിച്ചിരുന്നു. രക്തത്തിലെ പ്ലാസ്മ, അംലോയ്ഡ് ബീറ്റ എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ് രക്തപരിശോധന.

logo
The Fourth
www.thefourthnews.in