നിപ്പ വൈറസ് വാക്‌സിന്‍; ആദ്യ ഡോസ് പരീക്ഷണം മനുഷ്യരില്‍ തുടങ്ങി

നിപ്പ വൈറസ് വാക്‌സിന്‍; ആദ്യ ഡോസ് പരീക്ഷണം മനുഷ്യരില്‍ തുടങ്ങി

ഇപ്പോള്‍ നടക്കുന്ന പ്രാഥമിക പരീക്ഷണങ്ങള്‍ക്കുശേഷം നിപ്പ ബാധിച്ച രാജ്യങ്ങളില്‍ തുടര്‍പരീക്ഷണങ്ങളുണ്ടാവുമെന്നും യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു
Updated on
1 min read

നിപ്പ വൈറസിനെതിരെ പരീക്ഷണാത്മക വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങിയതയായി ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി. പതിനെട്ട് മുതല്‍ 55 വയസുവരെ പ്രായമുള്ള 51 പേരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യഡോസ് കഴിഞ്ഞയാഴ്ച നല്‍കിയിരുന്നു. ആസ്ട്രസെനക്ക കോവിഡ്-19 വാക്‌സിന്‍ പരീക്ഷണത്തിന് ഉപയോഗിച്ച അതേ ടെക്‌നോളജിയാണ് ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും ഉപയോഗിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന പ്രാഥമിക പരീക്ഷണങ്ങള്‍ക്കുശേഷം നിപ്പ ബാധിച്ച രാജ്യങ്ങളില്‍ തുടര്‍പരീക്ഷണങ്ങളുണ്ടാവുമെന്നും യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു.

ഉയര്‍ന്നുവരുന്ന പകര്‍ച്ചവ്യാധികള്‍ക്കെതിരെ വാക്‌സിനുകള്‍ വികസിപ്പിക്കുന്നതിന് പിന്തുണ നല്‍കുന്ന ആഗോള കൂട്ടായ്മയായ സിഇപിഐ ആണ് ധനസഹായം നല്‍കുന്നത്.

ഏകദേശം 25 വര്‍ഷം മുന്‍പ് മലേഷ്യയിലാണ് നിപ ആദ്യമായി കണ്ടെത്തിയത്. പിന്നീട് ബംഗ്ലാദേശ്, ഇന്ത്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും വ്യാപിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കേരളത്തില്‍ നാലാം തവണ എത്തിയ നിപ്പ ആറു പേരില്‍ നിപ ആറു പേരെ ബാധിച്ചു. രണ്ടു പേര്‍ മരണപ്പെടുകയും ചെയ്തു.

നിപ്പ വൈറസ് വാക്‌സിന്‍; ആദ്യ ഡോസ് പരീക്ഷണം മനുഷ്യരില്‍ തുടങ്ങി
ആഗോള അടിയന്തരാവസ്ഥ ഇല്ലെങ്കിലും കോവിഡ് വ്യാപന സാധ്യത കൂടുതലെന്ന് ലോകാരോഗ്യ സംഘടന

വൈറസ്ബാധയുള്ള വവ്വാലുകളില്‍നിന്നോ പന്നികളില്‍നിന്നോ ആണ് നിപ്പ വൈറസ് മനുഷ്യരിലേക്കു പകരുക. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യശരീരത്തിലെത്തിയാലും രോഗം ബാധിക്കും. മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കും രോഗം പകരുന്നു. തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്നിവയില്‍നിന്ന് ആര്‍ടിപിസിആര്‍ വഴി വൈറസിനെ വേര്‍തിരിച്ചെടുക്കാം.

പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയവയും അപൂര്‍വമായി പ്രകടിപ്പിക്കാം. ലക്ഷണങ്ങള്‍ ആരംഭിച്ച് ഒന്നുരണ്ടു ദിവസങ്ങള്‍ക്കകം രോഗി കോമ അവസ്ഥയിലെത്തും. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ബാധിക്കാനും സാധ്യതയുണ്ട്.

logo
The Fourth
www.thefourthnews.in