നിസ്സാരമല്ല ഒബീസിറ്റി; അമിതഭാരവുമായി ബന്ധപ്പെട്ടുള്ള അര്‍ബുദങ്ങള്‍ കണ്ടെത്തി ഗവേഷകര്‍

നിസ്സാരമല്ല ഒബീസിറ്റി; അമിതഭാരവുമായി ബന്ധപ്പെട്ടുള്ള അര്‍ബുദങ്ങള്‍ കണ്ടെത്തി ഗവേഷകര്‍

41 ലക്ഷം ആളുകളെ ഉള്‍പ്പെടുത്തി നാല് പതിറ്റാണ്ടായി നടത്തിയ പഠനം, പൊണ്ണത്തടിയുമായി ബന്ധപ്പെട്ട അര്‍ബുദത്തിന് പത്ത് പേരില്‍ നാല് പേര്‍ വീതം ഇരകളാകുന്നുണ്ടെന്നും പറയുന്നു
Updated on
1 min read

അമിതഭാരം രാജ്യം നേരിടുന്ന ഒരു ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നു. നമ്മുടെ ജീവിതശൈലിയിലെ അപാകതകളാണ് ഭൂരിഭാഗം ഒബീസിറ്റിക്കും പിന്നില്‍. ഈ അമിതഭാരം പല രോഗങ്ങള്‍ക്കും കാരണമാകുന്നതായും ശരീരഭാരം ക്രമമായി നിലനിര്‍ത്തേണ്ടതിന്‌റെ ആവശ്യകതയും പലര്‍ക്കും അറിയാമെങ്കിലും വ്യായാമം ചെയ്യാനോ ഭക്ഷണശീലങ്ങള്‍ ക്രമീകരിക്കാനോ പലരും മുതിരാറില്ലെന്നതാണ് വാസ്തവം.

എന്നാല്‍ ഒരു പുതിയ പഠനം പറയുന്നത് അമിതവണ്ണം അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്നാണ്. ഒബീസിറ്റിയുമായി ബന്ധപ്പെട്ട് പിടിപെടാന്‍ സാധ്യതയുള്ള അര്‍ബുദങ്ങള്‍ ഏതൊക്കെയാണെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. 41 ലക്ഷം ആളുകളെ ഉള്‍പ്പെടുത്തി നാല് പതിറ്റാണ്ടായി നടത്തിയ പഠനം, പൊണ്ണത്തടിയുമായി ബന്ധപ്പെട്ട അര്‍ബുദത്തിന് പത്ത് പേരില്‍ നാല് പേര്‍ വീതം ഇരകളാകുന്നുണ്ടെന്നും പറയുന്നു. 30 തരം അര്‍ബുദങ്ങള്‍ പൊണ്ണത്തടിയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകര്‍ പറയുന്നു. നേരത്തെ ഒബീസിറ്റിയുമായി ബന്ധപ്പെട്ട് ഗുരുതരമായ പതിമൂന്ന് രോഗങ്ങളാണ് പറഞ്ഞിരുന്നതെങ്കില്‍ ഇപ്പോഴത് 32 ആയി ഉയര്‍ന്നിരിക്കുന്നു.

നിസ്സാരമല്ല ഒബീസിറ്റി; അമിതഭാരവുമായി ബന്ധപ്പെട്ടുള്ള അര്‍ബുദങ്ങള്‍ കണ്ടെത്തി ഗവേഷകര്‍
ആ പരീക്ഷണത്തിന് ആയുസ് രണ്ടു മാസം; പന്നിയുടെ വൃക്ക സ്വീകരിച്ച റിച്ചാർഡ് സ്ലേമാൻ മരണത്തിനു കീഴടങ്ങി

സാമ്പത്തിക വളര്‍ച്ചയുടെയും പുതിയ അവസരങ്ങളുടെയും ഫലമായി സമൂഹം അഭിവൃദ്ധി പ്രാപിക്കുന്നുണ്ടെങ്കിലും ലോകമെമ്പാടുമുള്ള ആളുകളുടെ ഭക്ഷണശീലങ്ങള്‍ ആരോഗ്യത്തെ മോശമാക്കുകയാണ്. സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലധികം ചികിത്സാചെലവുകള്‍ കൂടുമ്പോള്‍ അമിതവണ്ണം എന്ന ഭീഷണി പൊതുജനാരോഗ്യ അടിയന്താരാവസ്ഥയായി കൈകാര്യം ചെയ്യേണ്ടതുണ്ട്.

സ്വീഡന്‍ മാല്‍മോയിലെ ലണ്ട് സര്‍വകലാശാല നടത്തിയ പഠനത്തില്‍ 41 ലക്ഷം ആളുകളുടെ ജീവിതശൈലിയും ശരീഭാരവും അവലോകനം ചെയ്തു. 122 രോഗങ്ങളും അവയുടെ ഉപവിഭാഗങ്ങളും പരിശോധിച്ച ഗവേഷകര്‍ അമിതവണ്ണവുമായി ബന്ധപ്പെട്ട 32 തരം അര്‍ബുദങ്ങളും കണ്ടെത്തി. സ്തനം, കുടല്‍, ഗര്‍ഭപാത്രം, വൃക്ക തുടങ്ങി പതിമൂന്നിനം അര്‍ബുദങ്ങള്‍ 2016-ല്‍ ഇന്‌റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസേര്‍ച്ച് ഓണ്‍ കാന്‍സര്‍ കണ്ടെത്തിയിരുന്നു. മാരകമായ മെലനോമ, ഗ്യാസ്ട്രിക് ട്യൂമര്‍, പിറ്റിയൂട്ടറി ഗ്രന്ഥിയെയും ചെറുകുടലിനെയും ബാധിക്കുന്ന അര്‍ബുദം, ഹെഡ് ആന്‍ഡ് നെക്ക് കാന്‍സര്‍, വള്‍വ ആന്‍ഡ് പെനിസ് കാന്‍സര്‍ തുടങ്ങി 19 ഇനം അര്‍ബുദങ്ങള്‍ പൊണ്ണത്തടിയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഈ പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. വെനീസിലെ യൂറോപ്യന്‍ കോണ്‍ഗ്രസില്‍ പഠനത്തിലെ കണ്ടെത്തലുകള്‍ അവതരിപ്പിക്കും.

logo
The Fourth
www.thefourthnews.in