ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചു
ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചു

കേരളത്തിൽ വീണ്ടും മങ്കിപോക്സ് ; രോ​ഗം സ്ഥിരീകരിച്ചത് ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്ക്

സമ്പർത്തിലുണ്ടായിരുന്നവർ നിരീക്ഷണത്തിലാണെന്ന് ആരോ​ഗ്യമന്ത്രി
Updated on
1 min read

സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കി പോക്സ് സ്ഥിരീകരിച്ചു. ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഈ മാസം 13നാണ് രോ​ഗി ദുബായിൽ നിന്നെത്തിയത്. പരിയാരം മെഡിക്കൽ കോളേജിൽ കഴിയുന്ന രോ​ഗിയുടെ ആരോ​ഗ്യ നില തൃപ്തികരമാണ്. രോ​ഗിയുമായി സമ്പർത്തിലുണ്ടായിരുന്നവർ നിരീക്ഷണത്തിലാണെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

നേരത്തെ കൊല്ലം സ്വദേശിയായ 35കാരനും ​രോ​ഗം സ്ഥിരീകരിച്ചിരുന്നു. യുഎഇയിൽ നിന്നെത്തിയ ഇയാള്‍ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രാജ്യത്ത് ആദ്യമായി മങ്കി പോക്സ് കേസ് സ്ഥിരീകരിക്കുന്നത് കേരളത്തിലാണ്.

ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചു
എന്താണ് മങ്കി പോക്‌സ്; പകരുന്നതെങ്ങനെ, ശ്രദ്ധിക്കേണ്ടതെന്തെല്ലാം
logo
The Fourth
www.thefourthnews.in