ഹൃദ്രോഗത്തെ ചെറുക്കാം 'അറിവ്' ആകും വാക്‌സിനിലൂടെ

ഹൃദ്രോഗത്തെ ചെറുക്കാം 'അറിവ്' ആകും വാക്‌സിനിലൂടെ

ഹൃദയ സംബന്ധമായ ചികിത്സകൾക്കായി നിങ്ങളെ മുറിക്കുകയോ തുളയ്ക്കുകയോ ചെയ്യുന്നതുവരെ നിങ്ങൾ ഒരു ഹൃദ്രോഗിയല്ല
Updated on
3 min read

തൊണ്ണൂറുകളുടെ തുടക്കത്തിൽ ഡൽഹിയിലെ റാം മനോഹർ ലോഹ്യ ഹോസ്പിറ്റലിൽ കാർഡിയോളജി രോഗികളെ പരിചരിക്കുന്ന ഒരു ഫിസിഷ്യനായിരിക്കുന്ന കാലം. ഹൃദയസംബന്ധമായ അസുഖങ്ങളുമായി ആശുപത്രിയിൽ വരുന്ന ഓരോ രോഗിക്കും ആദ്യ ചികിത്സയിലൂടെ തന്നെ ആശ്വാസം ലഭിക്കുകയും പക്ഷേ ഏതാനും മാസങ്ങൾക്ക് ശേഷം അതേ ലക്ഷണങ്ങളോടെ വീണ്ടും തിരിച്ചെത്തുകയും ചെയ്യുന്നു എന്ന അടിസ്ഥാന യാഥാർത്ഥ്യം ഞാൻ മനസ്സിലാക്കി. ഒരു യുവ ഡോക്ടറായതിനാൽ, എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ ആശങ്കപ്പെടാൻ തുടങ്ങി. വൈദ്യശാസ്ത്രത്തിന്റെയാണോ? എന്റെ തെറ്റാണോ? അതോ കുറിപ്പടിയാണോ? ഇത്തരത്തിൽ തിരികെ വരുന്ന രോഗികൾക്ക് രോഗത്തെക്കുറിച്ചും അതിന്റെ കാരണത്തെക്കുറിച്ചും അറിവ് തീരെ ഇല്ല എന്നും ഞാൻ മനസ്സിലാക്കി. അങ്ങനെ അവർ വീണ്ടും വീണ്ടും അനുവർത്തിച്ചു പോന്നിരുന്ന ജീവിതശൈലി തെറ്റുകൾ ആവർത്തിക്കുകയും കൂടുതൽ പ്രശ്നങ്ങളിലേക്ക് ആഴ്ന്നിറങ്ങുകയും ചെയ്യുന്നതാണ് കാരണമെന്ന തിരിച്ചറിവ് എന്നെ പുതിയ ചികത്സാ ചിന്തകളിലേക്ക് നയിച്ചു.

ഒരു സർക്കാർ ആശുപത്രി പരിസ്ഥിതിയിൽ ഓപിയിൽ കൂടിയിരിക്കുന്ന രോഗികളുടെ എണ്ണവും ഒപ്പം സമയക്കുറവും പല നല്ല ഡോക്ടർമാരെയും നിസ്സഹായരാകുകയാണ്. പുതിയ മാർഗമെന്ന നിലയിൽ, എന്റെ അടുക്കൽ വരുന്ന എല്ലാ രോഗികളുമായും അവരുടെ ദൈനംദിന പ്രവർത്തനങ്ങളോടൊപ്പം ജീവിതശൈലിയെ കുറിച്ചും ചോദിച്ചറിഞ്ഞു. മിക്ക സാംക്രമികേതര രോഗങ്ങളുമായുള്ള ഹൃദയത്തിന്റെയും മറ്റ് ആന്തരിക അവയവങ്ങളുടെയും ബന്ധത്തെയും നമ്മുടെ ജീവിത ശൈലിയിലെ അപാകതകൾ എങ്ങനെയാണ് അവരെ രോഗികൾ ആക്കുന്നതെന്നും എന്തല്ലാം മാറ്റങ്ങൾ ജീവിത ശൈലിയിൽ വരുത്തിയാൽ എത്രയും പെട്ടന്ന് ഇത്തരം രോഗങ്ങളിൽ നിന്ന് മുക്തി നേടാം എന്നതിനെ കുറിച്ച് ഞാൻ അവരെ പഠിപ്പിക്കാൻ തുടങ്ങി.

ഏകദേശം 30 മുതൽ 45 മിനിറ്റ് വരെ ഞാൻ രോഗികൾക്കൊപ്പം ചെലവഴിക്കാൻ തുടങ്ങി. എന്റെ ഗവേഷണമായി ഞാൻ 100 രോഗികളെ പഠിച്ചു. ഈ പഠനം ഒരു നൂറ് ശതമാനം വിജയമായിരുന്നു. രോഗികൾ അവരുടെ മെഡിക്കൽ അവസ്ഥയിൽ ശ്രദ്ധേയമായ പുരോഗതി കാണിച്ചു. പിന്നീട് ഞാൻ ന്യൂഡൽഹിയിലെ എയിംസിൽ ആയിരിക്കുമ്പോൾ രോഗികളെ പഠിപ്പിക്കുന്ന അതേ രീതി തുടർന്നു. രോഗികളെ ബോധവൽക്കരിക്കുന്നത് ശാശ്വതമായ ഫലങ്ങളും അവരുടെ കൊറോണറി അവസ്ഥകൾ മാറ്റുകയും ചെയ്യുമെന്ന് എന്നെ ബോധ്യപ്പെടുത്തി. പക്ഷേ ഏറ്റവും കുറച്ച് രോഗികളെ മാത്രം നോക്കുന്ന ഡോക്ടർ എന്ന ചീത്തപ്പേരായിരുന്നു ഹോസ്പിറ്റൽ മാനേജ്മെന്റിന്റെ മുന്നിൽ എനിക്ക് ലഭിച്ചത്.

'ഡോക്ടർ' എന്ന വാക്ക് ലാറ്റിനിൽ നിന്നാണ് വന്നത്. അതിന്റെ അർത്ഥം പഠിപ്പിക്കുന്ന പണ്ഡിതൻ എന്നാണ്. മെഡിക്കൽ പ്രൊഫഷനിൽ പോലും ചികിത്സിക്കുന്നതിന് മുൻപ് ഡോക്ടർ ആദ്യം വിശകലനം ചെയ്യുകയും പഠിപ്പിക്കുകയും വേണം. ഈ ലോക ഹൃദയാരോഗ്യ ദിനത്തിൽ രോഗികളുടെ ആരോഗ്യസ്ഥിതി വിശദീകരിക്കാനും അവരെ ബോധവൽക്കരിക്കാനും ക്രിയാത്മകമായ രീതിയിൽ കുറച്ച് മിനിറ്റുകൾ ചെലവഴിക്കണമെന്ന് ഞാൻ ഡോക്ടർ ഫ്രറ്റേണിറ്റിയോട് അഭ്യർത്ഥിക്കുകയാണ്.

ഹൃദയാഘാതം തടയുന്നതിനുള്ള പ്രവർത്തനങ്ങൾക്കായും ആളുകളെ ബോധവൽക്കരിക്കാനുമായി ഞാൻ എയിംസ് വിട്ടു. സയൻസ് ആൻഡ് ആർട്ട് ഓഫ് ലിവിംഗ് എന്ന പേരിൽ ഒരു രീതിശാസ്ത്രം ഞാൻ പ്രാവർത്തികമാക്കി. ഹൃദ്രോഗവും ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട സങ്കീർണതകൾ തടയുന്നതിനുള്ള ലളിതമായ സാങ്കേതിക വിദ്യകൾ പിന്തുടരുന്ന അഞ്ച് ലക്ഷത്തിലധികം ഹൃദ്രോഗികൾ ഇന്ന് SAAOL രീതിയിൽ ആരോഗ്യത്തോടെ കഴിയുന്നു എന്ന് ഞാൻ അഭിമാനപൂർവം സ്മരിക്കുന്നു.

SAAOL ജീവിത രീതിയുടെ പ്രധാന തത്വം എണ്ണ ഒഴിവാക്കിയുള്ള ആഹാരരീതി, ആഹാരത്തിലെ കലോറി ക്രമീകരണം, വ്യായാമം, മാനസിക നിലയിൽ ശാന്തത കൊണ്ടുവരുവാനുള്ള ജീവിത നിഷ്ഠകൾ, നടത്തം, ലഘു വ്യായാമങ്ങൾ എന്നിവയാണ്. മൂന്നുമാസം കൊണ്ട് തന്നെ പ്രകടമായ വ്യതാസം രോഗാവസ്ഥയിൽ ഉണ്ടാകുകയും ഓരോ രോഗിയും പ്രകൃതിദത്തമായ രീതിയിൽ ഹൃദ്രോഗത്തിൽ നിന്ന് ഏതാനും മാസങ്ങൾക്കുള്ളിൽ മടക്കയാത്ര തുടങ്ങുകയും ചെയ്യുമെന്ന് എന്റെ അസംഘ്യം പഠനങ്ങൾ സാക്ഷ്യപെടുത്തുന്നു.

ഓർക്കുക ഹൃദയ സംബന്ധമായ ചികിത്സകൾക്കായി നിങ്ങളെ മുറിക്കുകയോ തുളയ്ക്കുകയോ ചെയ്യുന്നതുവരെ നിങ്ങൾ ഒരു ഹൃദ്രോഗിയല്ല. അതുവരെ നിങ്ങളുടെ കൊറോണറി അവസ്ഥകളെ സാധാരണ നിലയിലേക്ക് മാറ്റാൻ കഴിയുന്ന ഒരു സ്ഥാനാർത്ഥിയാണ് നിങ്ങൾ. ഹൃദയ സംബന്ധമായ അസുഖങ്ങളാണ് (CVDs) ആഗോളതലത്തിൽ മരണത്തിന്റെ പ്രധാന കാരണം. 2019-ൽ 17.9 ദശലക്ഷം ആളുകൾ CVD ബാധിച്ച് മരിച്ചു. ഇത് ആഗോള മരണങ്ങളുടെ 32% ആണ്. ഇതിൽ 85 ശതമാനവും ഹൃദയാഘാതവും പക്ഷാഘാതവും മൂലമാണ് മരിച്ചത്. ഇന്ത്യയെപ്പോലുള്ള താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് സിവിഡി മരണങ്ങളുടെ മുക്കാൽ ഭാഗവും നടക്കുന്നത്. 2019-ൽ സാംക്രമികേതര രോഗങ്ങൾ കാരണമുണ്ടായ 17 ദശലക്ഷം അകാല മരണങ്ങളിൽ (70 വയസ്സിന് താഴെയുള്ളവർ) 38% സിവിഡികൾ മൂലമാണ് സംഭവിച്ചത്. പുകയില ഉപയോഗം, അനാരോഗ്യകരമായ ഭക്ഷണക്രമം, അമിതവണ്ണം, ശാരീരിക നിഷ്‌ക്രിയത്വം, മദ്യത്തിന്റെ ഹാനികരമായ ഉപയോഗം തുടങ്ങിയ അപകടകരമായ ഘടകങ്ങളെ അഭിസംബോധന ചെയ്യുന്നതിലൂടെ മിക്ക ഹൃദയ സംബന്ധമായ അസുഖങ്ങളും തടയാൻ കഴിയും.

ഹൃദയ സംബന്ധിയായ അസുഖങ്ങളിൽ കൊറോണറി വാസ്കുലാർ ഹാർട്ട് ഡിസീസ് (CVD) എന്ന ഹൃദയ ധമനികളിലെ അടവാണ് പ്രധാനം. മറ്റുകാരണകൾ 5% താഴെ മാത്രമാണ്. ഇന്ന് നിലവിലുള്ള ചെലവേറിയ, പല കുടുംബങ്ങളെയും വഴിയാധാരമാക്കുന്ന ഹൃദയ ചികിത്സ രീതികൾ പലതും ഹാർട്ട് അറ്റാക്ക് വന്നാൽ ഉടൻ നൽകേണ്ടുന്ന ജീവൻ രക്ഷാ മാർഗങ്ങൾ മാത്രമാണ്. പുലി വരുന്നേ എന്ന് പറഞ്ഞ് ഇത്തരത്തിൽ ശസ്ത്രക്രിയകൾ നൽകി അതല്ലെങ്കിൽ കൃത്രിമ സ്റ്റെന്റുകൾ ഇട്ട് പാത സുഗമമാക്കുന്നു എന്ന വ്യാജേന ചെയുന്ന ഓരോ ചിലവേറിയ ചികിത്സയും രോഗ ലക്ഷണങ്ങളുമായി വരുന്നവരെ സ്ഥിര രോഗികൾ ആക്കുവാനും ഡസൻ കണക്കിന് മരുന്നുകൾക്ക് അടിമകൾ ആക്കുകയും ചെയ്യുകയുമാണ്. വൈദ്യ ചികിത്സ രംഗം വലിയ അപരാധമാണ് ചെയ്യുന്നത്.

ഹൃദയ സംബന്ധമായ അസുഖങ്ങൾ എത്രയും വേഗം കണ്ടെത്തേണ്ടത് പ്രധാനമാണ്. കൂടുതൽ അപകടത്തിലേക്ക് കടക്കാതെ തന്നെ കൗൺസിലിംഗ്, പഠനം, മരുന്നുകൾ എന്നിവ ഉപയോഗിച്ച് അവസ്ഥകൾ കൈകാര്യം ചെയ്യാൻ കഴിയും. ഇന്ത്യൻ മാനസികാവസ്ഥയെ അടിസ്ഥാനമാക്കി ഞങ്ങൾ സൃഷ്ടിച്ച എഡ്യൂവാക്‌സിൻ മൊഡ്യൂൾ ജീവിതശൈലി മാറ്റങ്ങൾ സ്വീകരിക്കാനും പരിശീലിക്കാനും വളരെ എളുപ്പത്തിൽ പെരുമാറ്റത്തിൽ മാറ്റം വരുത്തി ശാരീരികമായ സുഖവും ജീവിതശൈലി രോഗങ്ങളിൽ നിന്ന് മുക്തി നേടുവാനും സഹായകമാണ്.

ഓരോ ഇന്ത്യക്കാരോടും ഈ ഹൃദയാരോഗ്യ ദിനത്തിൽ 10 മിനിറ്റ് സമയം ഒരു 'സ്വയംചിന്തനം' ചെയ്യുവാൻ ഞാൻ അഭ്യർത്ഥിക്കുന്നു. സുഖപ്രദമായ സ്ഥലത്ത് ഇരുന്ന് നിങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ, നിങ്ങളുടെ ഭക്ഷണ ശീലങ്ങൾ, ബന്ധങ്ങൾ എന്നിവയെക്കുറിച്ച് ചിന്തിക്കുകയും നിങ്ങൾക്കുള്ള മാനസിക സമ്മർദ്ദം അവയുടെ കാര്യങ്ങൾ കണക്കാക്കുകയും ചെയ്യുക. നിങ്ങളുടെ കുടുംബത്തെക്കുറിച്ചും അവരുടെ ദൈനംദിന കാര്യങ്ങളെക്കുറിച്ചും ജീവിത രീതിയെക്കുറിച്ചും ചിന്തിക്കുക. ഹൃദ്രോഗവുമായി ബന്ധപ്പെട്ട മറ്റ് ജീവിതശൈലി സങ്കീർണതകൾ മാറ്റുന്നതിന് നിങ്ങളുടെ ആദ്യപടി ഈ സ്വയം ചിന്തനത്തിലൂടെ തുടങ്ങുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഓർക്കുക ഇപ്പോൾ 20 വയസാണ് ഹൃദ്രോഗങ്ങളുടെ തുടക്കമായി കണക്കാക്കുന്നത്. ആരും മാറ്റിനിറുത്തപെടുന്നില്ല. അതുപോലെ രണ്ടിൽ ഒരു സ്ത്രീ ഹൃദയാഘാതത്തോടെ മരിക്കുന്നു എന്നതും ചെറിയ കാര്യമല്ല.

പുണ്യ ലൈഫ് ഫൗണ്ടേഷന്റെ കീഴിൽ ഗ്രാമീണ ഇന്ത്യയിലെ 50 കോടി ആളുകൾക്ക് സൗജന്യ മെഡിക്കൽ ചെക്കപ്പുകളും വിദ്യാഭ്യാസവും നൽകാനുള്ള ദൗത്യത്തിലാണ് ഞങ്ങൾ. ലോക മഹാശക്തിയായി വളരാൻ ഇന്ത്യയ്ക്ക് ഇപ്പോൾ ആരോഗ്യമുള്ള ആളുകളെ ആവശ്യമാണ്. പുണ്യ ലൈഫ് ഫൗണ്ടേഷൻ, രാജ്യത്തുടനീളമുള്ള SAAOL അനുയായികളുടെ സംരംഭമാണ്. സൗജന്യ ആരോഗ്യ പരിശോധനയും എഡ്യൂവാക്‌സിൻ ക്യാമ്പും നിങ്ങളുടെ നാട്ടിൽ നടത്താൻ ആഗ്രഹിക്കുന്ന ആർക്കും പുണ്യ ലൈഫ് ഫൗണ്ടേഷനുമായി ബന്ധപ്പെടാം.

(പ്രശസ്ത പ്രിവൻഷൻ കാർഡിയോളജിസ്റ്റ് ആയ ഡോ. ബിമൽ ചാജർ, കാർഡിയാക് കെയർ മെത്തഡോളജിയുടെ SAAOL (സയൻസ് ആൻഡ് ആർട്ട് ഓഫ് ലിവിംഗ്) സ്ഥാപകനാണ്).

logo
The Fourth
www.thefourthnews.in