മരണസാധ്യത 40 ശതമാനംവരെ കുറയ്ക്കും; സെര്‍വിക്കല്‍ കാന്‍സര്‍ ചികിത്സയില്‍ നിര്‍ണായക നേട്ടവുമായി ഗവേഷകര്‍

മരണസാധ്യത 40 ശതമാനംവരെ കുറയ്ക്കും; സെര്‍വിക്കല്‍ കാന്‍സര്‍ ചികിത്സയില്‍ നിര്‍ണായക നേട്ടവുമായി ഗവേഷകര്‍

25 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മുന്നേറ്റമായാണ് പുതിയ ചികിത്സാരീതി ഗവേഷകര്‍ അവതരിപ്പിച്ചിരിക്കുന്നത്
Updated on
1 min read

സെര്‍വിക്കല്‍ കാന്‍സര്‍ (ഗര്‍ഭാശയഗള അര്‍ബുദം) ചികിത്സയില്‍ നിര്‍ണായക നേട്ടവുമായി ഗവേഷകര്‍. മരണസാധ്യത 40 ശതമാനംവരെ കുറയ്ക്കുന്ന ചികിത്സാരീതിയാണ് ഗവേഷകര്‍ വികസിപ്പിച്ചിരിക്കുന്നത്. 25 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മുന്നേറ്റമായാണ് പുതിയ ചികിത്സാരീതി ഗവേഷകര്‍ അവതരിപ്പിച്ചിരിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആഗോളതലത്തില്‍ ഓരോവര്‍ഷവും 660,000 പുതിയ കേസുകളും 350,000 മരണങ്ങളും സെര്‍വിക്കല്‍ കാന്‍സറിന്‌റേതായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സ്ത്രീകളില്‍ ഏറ്റവും സാധാരണമായ നാലാമത്തെ കാന്‍സറാണ് സെര്‍വിക്കല്‍ കാന്‍സര്‍. രോഗബാധിതരില്‍ അധികവും 30 വയസ് പ്രായമുള്ളവരാണ്. മതിയ ചികിത്സ ലഭിച്ചിട്ടും പലരിലും രോഗം തിരിച്ചു വരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

യുകെ, മെക്‌സിക്കോ, ഇന്ത്യ, ഇറ്റലി, ബ്രസീല്‍ എന്നിവിടങ്ങളില്‍നിന്ന് പത്ത് വര്‍ഷത്തിലേറെയായി ചികിത്സ തുടരുന്ന രോഗികളിലാണ് പുതിയ ചികിത്സാപദ്ധതി പരീക്ഷിച്ചത്. കീമോതെറാപ്പിയും റേഡിയോ തെറാപ്പിയും ചേര്‍ന്നുള്ള സെര്‍വിക്കല്‍ കാന്‍സറിനുള്ള സാധാരണ ചികിത്സാരീതിയായ കീമോറേഡിയേഷന് വിധേയമാക്കുംമുന്‍പ് ഇവര്‍ക്ക് കീമോതെറാപ്പിയുടെ ചെറിയ കോഴ്‌സ് നല്‍കിയിരുന്നു.

യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‌റെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തില്‍ മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയലിന്‌റെ ഫലത്തില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ രോഗം മൂലമുള്ള മരണസാധ്യതയില്‍ 40 ശതമാനം കുറവും രോഗം തിരിച്ചുവരാനുള്ള സാധ്യതയില്‍ 35 ശതമാനം കുറവും കാണിച്ചു. ലാന്‍സെറ്റ് ജേണലില്‍ ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മരണസാധ്യത 40 ശതമാനംവരെ കുറയ്ക്കും; സെര്‍വിക്കല്‍ കാന്‍സര്‍ ചികിത്സയില്‍ നിര്‍ണായക നേട്ടവുമായി ഗവേഷകര്‍
രാജ്യത്തെ വലിഞ്ഞുമുറുക്കുന്ന അർബുദം; കേസുകളും മരണവും കുത്തനെ ഉയരുമെന്ന് പഠനം

1999-ല്‍ കീമോറേഡിയേഷന്‍ സ്വീകരിച്ചതിനുശേഷമുള്ള അതിജീവനത്തിലെ ഏറ്റവും വലിയ നേട്ടമാണിതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ.മേരി മക്കോമാക് ദ ഗാര്‍ഡിയനോട് പറഞ്ഞു. കീമോറേഡിയേഷന് മുമ്പ് നല്‍കുന്ന ഇന്‍ഡക്ഷന്‍ കീമോതെറാപ്പിയുടെ ചെറിയ കോഴ്‌സ് മറ്റ് അവയവങ്ങളിലേക്ക് പടരാതെ പ്രതിരധിക്കുമോ എന്നും വീണ്ടും വരാനുള്ള സാധ്യതയും മരണസാധ്യതയും കുറയ്ക്കുമോ എന്നും നിരീക്ഷിച്ചു. പരീക്ഷണത്തില്‍ പങ്കെടുത്ത 500 സ്ത്രീകളില്‍ പുതിയ ചികിത്സ മറ്റ് അവയവങ്ങളിലേക്ക് രോഗം പടരുന്നതില്‍നിന്ന് തടഞ്ഞതായി കണ്ടെത്തി.

logo
The Fourth
www.thefourthnews.in