കുടലിലെ അർബുദം ഇനി ബാക്ടീരിയകളിലൂടെ മുന്നേ തിരിച്ചറിയാം: പുതിയ പഠനവുമായി ഗവേഷകർ

കുടലിലെ അർബുദം ഇനി ബാക്ടീരിയകളിലൂടെ മുന്നേ തിരിച്ചറിയാം: പുതിയ പഠനവുമായി ഗവേഷകർ

മനുഷ്യ ഡിഎന്‍എയിലെ പ്രത്യേക തരത്തിലുള്ള മ്യൂട്ടേഷനുകള്‍ കണ്ടെത്താന്‍ ഈ ബാക്ടീരിയകള്‍ക്ക് സാധിക്കും
Updated on
1 min read

പ്രാരംഭഘട്ടങ്ങളില്‍ തന്നെ കുടലിലെ അര്‍ബുദം തിരിച്ചറിയാന്‍ സാധിക്കുന്ന എൻജിനീരിങ് ബാക്ടീരിയകളെ ഉപയോഗിക്കുന്ന പുതിയ മാര്‍ഗം കണ്ടെത്തി ഗവേഷകര്‍. മനുഷ്യ ഡിഎന്‍എയിലെ പ്രത്യേക തരത്തിലുള്ള മ്യൂട്ടേഷനുകള്‍ കണ്ടെത്താന്‍ പ്രത്യകമായി രൂപകല്‍പന ചെയ്ത ഈ ബാക്ടീരിയകള്‍ക്ക് സാധിക്കും.

കുടലില്‍ ക്യാന്‍സര്‍ ഒളിഞ്ഞിരിക്കുന്നുണ്ടാകും ക്യാന്‍സറിനെ കണ്ടെത്താന്‍ ഈ ബാക്ടീരിയകൾക്ക് സാധിക്കുമെന്ന് സയന്‍സ് ജേർണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നു.

അർബുദ രോഗങ്ങൾ ലോകത്ത് കൂടിവരുന്ന ഈ സാഹചര്യത്തിൽ കുടല്‍ രോഗങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുന്നതിനും നിര്‍ണയിക്കുന്നതിനും റിപ്പോര്‍ട്ട് ചെയ്യുന്നതിനും രൂപകൽപന ചെയ്ത ബാക്ടീരിയകളെ ആമാശയത്തില്‍ ഒരു പ്രോബയോട്ടിക് സെന്‍സറായി ഉപയോഗിക്കുന്നതിനുള്ള ശ്രമത്തിലാണ് ഗവേഷകര്‍.

സാന്‍ ഡീഗോയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ജീവശാസ്ത്രജ്ഞന്‍ റോബര്‍ട്ട് കൂപ്പറിന്റെ നേതൃത്വത്തിലുള്ള സംഘം കുടൽ അർബുദങ്ങൾ കണ്ടെത്തുന്നതിനായി 'അസിനിറ്റോബാക്ടര്‍ ബെയ്‌ലി' എന്ന ബാക്ടീരിയയെ വിജയകരമായി വികസിപ്പിച്ചെടുത്തു.

ചുറ്റുപാടുകളില്‍ നിന്ന് ഡിഎന്‍എ ആഗിരണം ചെയ്യാനുള്ള കഴിവ് ഈ ബാക്ടീരിയകള്‍ക്കുണ്ട്. വന്‍കുടല്‍ അര്‍ബുദങ്ങളില്‍ സാധാരണമായി കാണപ്പെടുന്ന പ്രത്യേക ഡിഎന്‍എ സീക്വന്‍സുകള്‍ കണ്ടെത്താന്‍ പറ്റുന്ന വിധത്തിലാണ് ഈ ബാക്ടീരിയകളെ പ്രോഗ്രാം ചെയ്തിട്ടുള്ളത്.

ഇവ എങ്ങനെ പ്രവര്‍ത്തിക്കുന്നു?

ഈ ബാക്ടീരിയകള്‍ ട്യൂമര്‍ ഡിഎന്‍എയെ അവയുടെ സംവിധാനത്തിലേയ്ക്ക് സംയോജിപ്പിക്കുകയും ഒരു ആന്റിബയോട്ടിക് റസിസ്റ്റന്‍സ് ജീനുകളെ ആക്ടിവേറ്റാക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ഈ ജീനുകള്‍ മലത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ബാക്ടീരിയകളെ ആന്റിബയോട്ടിക് അടങ്ങിയ അഗര്‍ പ്ലേറ്റുകളില്‍ വളരാന്‍ അനുവദിക്കുന്നു. ഇതു വഴി ബാക്ടീരിയകളില്‍ നിന്ന് കാന്‍സര്‍ കോശങ്ങളുടെ സാന്നിധ്യം കണ്ടെത്താവുന്നതാണ്.

ഗവേഷണത്തിൻ്റെ നിലവിലെ അവസ്ഥ എന്ത്?

ബാക്ടീരിയകളുടെ സഹായത്തോടെ കുടല്‍ അര്‍ബുദത്തെ കണ്ടെത്താനുള്ള ഈ പഠനം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കായി ഈ രീതി ഉപയോഗിക്കാൻ ഇനിയും സമയമെടുത്തേക്കാം. കൂടാതെ ബാക്ടീരിയകളുടെ ഫലപ്രാപ്തിയും സുരക്ഷയും ഇനിയും സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്.

നിലവില്‍, 40 ശതമാനം വന്‍കുടല്‍ അര്‍ബുദങ്ങളിലും ചില ശ്വാസകോശ അര്‍ബുദങ്ങളിലും മിക്ക പാന്‍ക്രിയാസ് അര്‍ബുദങ്ങളിലും വ്യാപകമായ കെആര്‍ഏഎസ് മ്യൂട്ടേഷനുകള്‍ കണ്ടുപിടിക്കാന്‍ ബാക്ടീരിയ പ്രോഗ്രാം ചെയ്യുന്നുണ്ട്.

ഇത് യഥാര്‍ത്ഥത്തില്‍ മനുഷ്യരില്‍ ഉപയോഗപ്രദമാകണമെങ്കില്‍, ഗവേഷകര്‍ അസിനെറ്റോബാക്റ്റര്‍ ബെയ്ലി ബാക്ടീരിയ വായിലൂടെ കഴിക്കുന്നതിന് സുരക്ഷിതമാണെന്നതിന് തെളിവ് നല്‍കേണ്ടതുണ്ട്. കൂടാതെ തുടര്‍ച്ചയായി മലം സാമ്പിളുകൾ പരിശോധിക്കുകയും, ആ പരിശോധനകളിലെല്ലാം അര്‍ബുദ കോശങ്ങള്‍ കണ്ടെത്തിയതായി കാണിക്കുകയും വേണം.

കൂടുതല്‍ ഉപയോഗപ്രദമായ രോഗനിര്‍ണയ പ്രക്രിയയായ കൊളോനോസ്‌കോപ്പിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ബാക്ടീരിയല്‍ ബയോസെന്‍സറിന്റെ ഫലപ്രാപ്തിയുടെ നിലവാരവും പരിശോധിക്കേണ്ടതുണ്ട്.

logo
The Fourth
www.thefourthnews.in