മലബന്ധം അലട്ടുന്നുണ്ടോ? ഈ സൂക്ഷ്മജീവിയാണ് വില്ലന്‍, ശ്വാസപരിശോധനയിലൂടെ പരിഹാരം കണ്ടെത്താം

മലബന്ധം അലട്ടുന്നുണ്ടോ? ഈ സൂക്ഷ്മജീവിയാണ് വില്ലന്‍, ശ്വാസപരിശോധനയിലൂടെ പരിഹാരം കണ്ടെത്താം

ഇന്‍സ്റ്റിനല്‍ മെത്തനോജന്‍ ഓവര്‍ഗ്രോത്ത് (ഐഎംഒ) ഉള്ളവര്‍ക്കു വയറുവീര്‍ക്കല്‍, വയറുവേദന, വായുക്ഷോഭം എന്നീ ലക്ഷണങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നു കണ്ടെത്തൽ
Updated on
1 min read

പലരെയും അലട്ടുന്ന പ്രശ്‌നമാണ് മലബന്ധം. മീഥേന്‍ ഉല്‍പ്പാദിപ്പിക്കുന്ന ഒരുതരം സൂക്ഷ്മജീവിയായ ആര്‍ക്കിയയുടെ സാന്നിധ്യം കുടലില്‍ അധികമുള്ളവരിലാണ് മലബന്ധം കൂടുതലായി കാണപ്പെടുന്നതെന്നാണ് ക്ലിനിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി ആന്‍ഡ് ഹെപ്പറ്റോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. ഈ കണ്ടെത്തല്‍ ദഹനവ്യവസ്ഥ സംബന്ധിച്ച പ്രശ്‌നങ്ങളില്‍ കൂടുതല്‍ കേന്ദ്രീകരിക്കുന്ന ചികിത്സകള്‍ക്കു പ്രേരകമാകുമെന്നാണ് കരുതപ്പെടുന്നത്.

മലബന്ധം അലട്ടുന്നുണ്ടോ? ഈ സൂക്ഷ്മജീവിയാണ് വില്ലന്‍, ശ്വാസപരിശോധനയിലൂടെ പരിഹാരം കണ്ടെത്താം
അവധിദിവസം ഉറങ്ങിത്തീര്‍ക്കുന്നവരാണോ? ഹൃദയാരോഗ്യം മെച്ചപ്പെടുമെന്ന് പഠനം

ഇന്‍സ്റ്റിനല്‍ മെത്തനോജന്‍ ഓവര്‍ഗ്രോത്ത് (ഐഎംഒ) ഉള്ളവര്‍ക്കു വയറുവീര്‍ക്കല്‍, വയറുവേദന, വായുക്ഷോഭം എന്നീ ലക്ഷണങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ലോസ് ആഞ്ചെലെസിലെ സെഡാര്‍സ്-സിനായ് മെഡിക്കല്‍ സെന്ററിലെ ഗവേഷകര്‍ കണ്ടെത്തി. 1,500-ലധികം ആളുകളില്‍നിന്നു ശേഖരിച്ച വിവരങ്ങള്‍ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍.

''ഐഎംഒ രോഗികള്‍ക്കു മലബന്ധമുണ്ടാകാനുള്ള സാധ്യത (പ്രത്യേകിച്ച് കഠിനമായ മലബന്ധം) കൂടുതലാണെന്നും ശമനമില്ലാത്ത വയറിളക്കത്തിനുള്ള സാധ്യത കുറവാണെന്നും ഞങ്ങളുടെ പഠനം കണ്ടെത്തി,''സെഡാര്‍സ്-സിനായ് ജിഐ മോട്ടിലിറ്റി പ്രോഗ്രാം മെഡിക്കല്‍ ഡയറക്ടര്‍ അലി റെസായി പറഞ്ഞു. വയറുവീര്‍ക്കല്‍, വയറുവേദന, വയറിളക്കം, വയറുവേദന, വായുക്ഷോഭം തുടങ്ങിയ കുടല്‍ സംബന്ധമായ മറ്റുപല ലക്ഷണങ്ങളും രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തതായി സെഡാര്‍സ്-സിനായ് മെഡിക്കലി അസോസിയേറ്റഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി പ്രോഗ്രാം ബയോഇന്‍ഫോമാറ്റിക്‌സ് ഡയറക്ടര്‍ കൂടിയായ അദ്ദേഹം പറഞ്ഞു.

മലബന്ധം അലട്ടുന്നുണ്ടോ? ഈ സൂക്ഷ്മജീവിയാണ് വില്ലന്‍, ശ്വാസപരിശോധനയിലൂടെ പരിഹാരം കണ്ടെത്താം
ഡെങ്കിപ്പനി അതിജീവിച്ചവര്‍ക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കൂടുതലെന്ന് പഠനം

അമേരിക്കയില്‍ പരക്കെ കാണപ്പെടുന്ന കുടല്‍സംബന്ധമായ പ്രശ്‌നങ്ങളിലൊന്നാണ് മലബന്ധം. പ്രായപൂര്‍ത്തിയായവരില്‍ ഏകദേശം 16 ശതമാനം പേര്‍ക്ക് വയറുകമ്പനം, വയറുവേദന, മലവിസര്‍ജനത്തിനു ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടുന്നു; 60 വയസിനു മുകളിലുള്ളവരില്‍ ഈ സംഖ്യ ഏതാണ്ട് ഇരട്ടിയാണ്. മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍, ഭക്ഷണത്തിലെ നാരുകളുടെ അഭാവം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ മലബന്ധത്തിനു കാരണമാകാറുണ്ട്. അതേസമയം, ഇക്കാര്യത്തില്‍ കുടലിലെ സൂക്ഷ്മജീവിയുടെ പങ്കിനെക്കുറിച്ചുള്ള ഗവേഷണം കാര്യമായി നടന്നില്ല.

ലളിതമായ ശ്വസനപരിശോധനയിലൂടെ നിങ്ങള്‍ക്ക് ഐഎംഒ ഉണ്ടോയെന്നു കണ്ടെത്താം. ''നിങ്ങളുടെ കുടലില്‍ അമിതമായ അളവില്‍ ആര്‍ക്കിയ ഉണ്ടാകുമ്പോള്‍, അവ കൂടുതല്‍ മീഥേന്‍ ഉത്പാദിപ്പിക്കുന്നു. അത് ചിലപ്പോള്‍ രക്തപ്രവാഹത്തിലേക്കും പിന്നീട് ശ്വാസകോശത്തിലേക്കും എത്തുകയും ശ്വാസത്തിലൂടെ പുറത്തുവിടുകയും ചെയ്യുന്നു. മീഥൈന്‍ അളവ് ഡയഗ്‌നോസ്റ്റിക് പരിശോധനയിലൂടെ കണ്ടെത്താന്‍ കഴിയും. അമിത അളവില്‍ മീഥേനുള്ളവര്‍ക്കു മലബന്ധം, വയറ് കമ്പനം, വായുക്ഷോഭം, വയറിളക്കം എന്നിവയുള്‍പ്പെടെ ദഹനവ്യവസ്ഥ സംബന്ധമായ ഒട്ടേറെ ലക്ഷണങ്ങളുണ്ടാവും,'' റെസായി പറഞ്ഞു.

മലബന്ധം അലട്ടുന്നുണ്ടോ? ഈ സൂക്ഷ്മജീവിയാണ് വില്ലന്‍, ശ്വാസപരിശോധനയിലൂടെ പരിഹാരം കണ്ടെത്താം
മനുഷ്യ മസ്തിഷ്‌കത്തിലും മൈക്രോപ്ലാസ്റ്റിക്; മുന്നറിയിപ്പുമായി അമേരിക്കന്‍ പഠനം

ശ്വാസത്തില്‍ അമിതമായി മീഥേനുള്ളവര്‍ക്കു ഡോക്ടറുടെ ഉപദേശപ്രകാരം ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചും പ്രത്യേക ഭക്ഷണക്രമത്തിലൂടെയും കുടലിലെ ആര്‍ക്കിയയുടെ വളര്‍ച്ചയെ തടയാന്‍ കഴിയും.

logo
The Fourth
www.thefourthnews.in