കോവിഡ് അതിജീവിച്ചവരില്‍ രണ്ട് വര്‍ഷത്തിനു ശേഷവും മാനസിക അസ്വാസ്ഥ്യം ഉണ്ടാകാനുള്ള സാധ്യത വര്‍ധിക്കുന്നു: ലാന്‍സെറ്റ് പഠനം
കോവിഡ്-19 ബാധിച്ചവരിൽ ഡിമെന്‍ഷ്യ,അപസ്മാരം തുടങ്ങിയ ന്യൂറോളജിക്കല്‍, സൈക്യാട്രിക് രോഗാവസ്ഥകളുടെ അപകട സാധ്യത കൂടുതലാണെന്ന് ലാന്‍സെറ്റ് സൈക്യാട്രി ജേണല്‍. 1.25 ദശലക്ഷത്തിലധികം രോഗിളിൽ നടത്തിയ ആരോഗ്യ നിരീക്ഷണത്തിലാണ് കണ്ടെത്തല്‍.
ലാന്‍സെറ്റ് സൈക്യാട്രി ജേണല്‍ ഇതിന് മുന്‍പ് നടത്തിയ ഗവേഷണത്തില്‍ കോവിഡ് അതിജീവിച്ച ആളുകളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ആറുമാസം വരെ നിലനില്‍ക്കുമെന്ന് കണ്ടെത്തിയിരുന്നു.എന്നാല്‍ ഈ രോഗസാധ്യതകളെ സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങളൊന്നും തന്നെ നിലവില്‍ ലഭ്യമായിട്ടില്ല.
പുതിയ പഠന പ്രകാരം ഈ അവസ്ഥകള്‍ രണ്ട് മാസം വരെ നിലനില്‍ക്കുമെന്നാണ് കണ്ടെത്തല്‍ എന്ന് പ്രൊഫസര്‍ പോള്‍ വ്യക്തമാക്കി. ' കോവിഡ്-19ന് ശേഷം ഇത്തരം രോഗാവസ്ഥകളുണ്ടാകാനുള്ള കാരണവും ഇവയെ പ്രതിരേധിക്കാനുള്ള മാർഗ്ഗങ്ങളും കണ്ടെത്താൻ കൂടതൽ സമയമെടുക്കുമെന്ന് ലാൻസെറ്റ് മുഖ്യ രചയിതാവ് ഹാരിസൺ ചൂണ്ടിക്കാട്ടി.
നാഡീസംബന്ധവും മനോരോഗ സംബന്ധവുമായ അസുഖങ്ങളുടെ അപകടസാധ്യത കണ്ടെത്തുന്നതിനായി ആല്‍ഫ,ഡെല്‍റ്റ,ഒമിക്രോണ്‍ വേരിയന്റുകളുമായി കോവിഡ് ബാധിച്ച ആളുകളുടെ വിശദാംശങ്ങൾ താരതമ്യം ചെയ്തു. കോവിഡ് അതിജീവിച്ചവരില്‍ കാണപ്പെടുന്ന വിഷാദരോഗം ,ഉത്കണ്ഠ എന്നിവയെ കുറിച്ചും പഠനങ്ങള്‍ നടത്തി.
രണ്ട് വര്‍ഷം മുന്‍പ് കോവിഡ് ബാധിച്ച 18നും 64നും ഇടയിലുള്ള ആളുകളില്‍ ശ്വാസകോശ രോഗങ്ങളേക്കാള്‍ കോഗ്നിറ്റീവ് ഡെഫിസിറ്റ്,പേശി രോഗങ്ങള്‍ എന്നിവ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ കുട്ടികളില്‍ ഉത്കണ്ഠ,വിഷാദം തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കുറവാണ്. എന്നാൽ മുതിര്‍ന്നവരില്‍ കണ്ടുവരുന്ന അപസ്മാരം, സൈക്യാട്രിക്ക് ഡിസോര്‍ഡര്‍ തുടങ്ങിയ രോഗങ്ങള്‍ കുട്ടികളിലും പ്രകടമാണ്.
കോവിഡ്- 19ന് ശേഷമുള്ള ഇത്തരം അപകട സാധ്യത താരതമ്യേന ഹ്രസ്വകാലമാണെന്നും ഇത് കുട്ടികളില്‍ സാരമായി ബാധിക്കില്ലയെന്നും ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസര്‍ മാക്‌സ് ടാക്വെറ്റ് പറഞ്ഞു. എന്നാല്‍ ഡിമന്‍ഷ്യ പോലുള്ള അവസ്ഥകള്‍ കോവിഡിന് ശേഷവും നിലനില്‍ക്കുമെന്നത് ആശങ്കാജനകമാണെന്നും ടാക്വെറ്റ് വ്യക്തമാക്കി.