വന്‍കുടല്‍ അര്‍ബുദം പടരുന്നതില്‍ കരള്‍ കോശങ്ങള്‍ക്ക് പങ്ക്; രോഗവ്യാപനത്തെ തടസ്സപ്പെടുത്തുന്ന ചികിത്സാരീതികള്‍ക്ക് സഹായകമാകുന്ന കണ്ടെത്തലുമായി ഗവേഷകര്‍

വന്‍കുടല്‍ അര്‍ബുദം പടരുന്നതില്‍ കരള്‍ കോശങ്ങള്‍ക്ക് പങ്ക്; രോഗവ്യാപനത്തെ തടസ്സപ്പെടുത്തുന്ന ചികിത്സാരീതികള്‍ക്ക് സഹായകമാകുന്ന കണ്ടെത്തലുമായി ഗവേഷകര്‍

ആദ്യഘട്ടത്തിലുള്ള ട്യൂമറുകളുടെ ചികിത്സയില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടും അര്‍ബുദ കോശങ്ങള്‍ ശരീരത്തിന്‌റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിനെതിരെയുള്ള ഫലപ്രദമായ മരുന്നുകളുടെ അഭാവമുണ്ട്
Updated on
2 min read

പത്തില്‍ ഒമ്പത് അര്‍ബുദ മരണങ്ങള്‍ക്കും കാരണം മെറ്റാസ്റ്റാസിസ്(അര്‍ബുദ കോശങ്ങള്‍ ആദ്യം രൂപപ്പെട്ട ഒരു ഭാഗത്തുനിന്ന് ശരീരത്തിന്‌റെ മറ്റൊരു ഭാഗത്തേക്ക് വ്യാപിക്കുന്നത്) ആണ്. പ്രൈമറി ട്യൂമര്‍ അര്‍ബുദ കോശങ്ങളെ പുറത്തുവിടുകയും ശരീരത്തിന്റെ മറ്റ് അവയവങ്ങളെ ആക്രമിക്കുകയും ചെയ്യുന്ന ഘട്ടമാണിത്. ആദ്യഘട്ടത്തിലുള്ള ട്യൂമറുകളുടെ ചികിത്സയില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടും അര്‍ബുദ കോശങ്ങള്‍ ശരീരത്തിന്‌റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിനെതിരെയുള്ള ഫലപ്രദമായ മരുന്നുകളുടെ അഭാവമുണ്ട്. നിലവില്‍, ഈ പ്രക്രിയയെ തടയുന്ന മരുന്നുകളൊന്നുമില്ല.

വന്‍കുടല്‍ അര്‍ബുദ കോശങ്ങള്‍ കരളിലേക്ക് വ്യാപിക്കുന്നത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന കണ്ടെത്തലുകള്‍ ആന്‍ഡ്രിയാസ് മൂറിന്റെ നേതൃത്വത്തില്‍ ബേസലിലെ ഇടിഎച്ച് സൂറിച്ചിലെ ബയോസിസ്റ്റം സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ്് വകുപ്പിലെ ഗവേഷകരും കണ്ടെത്തി. ഇവരുടെ ഗവേഷണം രോഗവ്യാപനത്തെ തടസ്സപ്പെടുത്തുന്ന ചികിത്സാരീതികള്‍ സൃഷ്ടിക്കാന്‍ സഹായിക്കുമെന്ന് കരുതുന്നതായി നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

പ്രൈമറി ട്യൂമറില്‍ നിന്നുള്ള കോശങ്ങള്‍ പൊട്ടി രക്തചംക്രമണവ്യൂഹത്തിലൂടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് സഞ്ചരിക്കുന്നതുവഴിയാണ് അര്‍ബുദം മറ്റ് ശരീരഭാഗങ്ങളില്‍ പടരുന്നത്. 'നമ്മുടെ രക്തം ഒഴുകുന്നതനുസരിച്ച് വന്‍കുടല്‍ കാന്‍സര്‍ കരളിലേക്ക് മാറുന്നു,' മൂര്‍ പറയുന്നു. കരളിലേക്ക് പോകുന്നതിനുമുമ്പ് രക്തം ആദ്യം കുടലിലെ പോഷകങ്ങളാല്‍ സമ്പുഷ്ടമാക്കപ്പെടുന്നു, ഇവിടെ പോഷകങ്ങള്‍ ഉപാപചയ പ്രക്രിയയ്ക്ക് വിധേയമാകുന്നു. വന്‍കുടല്‍ കാന്‍സര്‍ കോശങ്ങള്‍ക്ക്, കരള്‍ അവസാന സ്റ്റോപ്പാണ്. 'അവ കരളിന്റെ കാപ്പിലറി ശൃംഖലയില്‍ പിടിക്കപ്പെടുന്നു,' മൂര്‍ പറയുന്നു.

വന്‍കുടല്‍ അര്‍ബുദം പടരുന്നതില്‍ കരള്‍ കോശങ്ങള്‍ക്ക് പങ്ക്; രോഗവ്യാപനത്തെ തടസ്സപ്പെടുത്തുന്ന ചികിത്സാരീതികള്‍ക്ക് സഹായകമാകുന്ന കണ്ടെത്തലുമായി ഗവേഷകര്‍
മൈഗ്രെയ്‌ൻ കാപ്പികൊണ്ട് മാറുമോ? തലവേദനയുള്ളപ്പോൾ കാപ്പി കുടിക്കുന്നവര്‍ അറിയണം ഇക്കാര്യങ്ങള്‍

അര്‍ബുദ കോശങ്ങള്‍ ശരീരത്തിന്‌റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കണോ വേണ്ടയോ എന്നതില്‍ കരള്‍ കോശങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് ഡോക്ടറല്‍ വിദ്യാര്‍ഥിയായ കോസ്റ്റന്‍സ ബോറെല്ലിയും മൂറിന്റെ ടീമിലെ മറ്റ് അംഗങ്ങളും തെളിയിച്ചിട്ടുണ്ട്. മണ്ണിലെ സസ്യവിത്തുകളെപ്പോലെ, കാന്‍സര്‍ കോശങ്ങളും അവയുടെ പരിസ്ഥിതിയെ ആശ്രയിച്ചിരിക്കുന്നു. പക്ഷേ ഏതൊക്കെ തന്മാത്രാ സംവിധാനങ്ങളാണ് ഇവിടെ പങ്ക് വഹിക്കുന്നതെന്ന് മുമ്പ് ശാസ്ത്രത്തിന് അറിവില്ലായിരുന്നു.

ജനിതകമാറ്റം വരുത്തിയ എലികളില്‍ അത്യാധുനിക പരിശോധനകള്‍ ഉപയോഗിച്ച്, മൂറും സംഘവും കോശ പ്രതലത്തിലെ ചില പ്രോട്ടീനുകളില്‍ ഈ രഹസ്യം ഉണ്ടെന്ന് കണ്ടെത്തി. കരള്‍ കോശങ്ങള്‍ക്ക് പ്ലെക്‌സിന്‍-ബി 2 എന്ന പ്രോട്ടീനും വന്‍കുടല്‍ കാന്‍സര്‍ കോശങ്ങള്‍ക്ക് സെമാഫോറിന്‍ കുടുംബത്തില്‍ നിന്നുള്ള ചില പ്രോട്ടീനുകളും ഉള്ളപ്പോള്‍, വന്‍കുടല്‍ കാന്‍സര്‍ കോശങ്ങള്‍ക്ക് കരള്‍ കോശങ്ങളുമായി സ്വയം ബന്ധിപ്പിക്കാന്‍ കഴിയും. ഉപരിതലത്തില്‍ സെമാഫോറിനുകളുള്ള കാന്‍സര്‍ കോശങ്ങള്‍ പ്രത്യേകിച്ച് അപകടകരമാണ്. ട്യൂമറില്‍ വലിയ അളവില്‍ സെമാഫോറിന്‍ ഉണ്ടെങ്കില്‍, വന്‍കുടല്‍ കാന്‍സര്‍ നേരത്തെയും കരളില്‍ ഇടയ്ക്കിടെയും മെറ്റാസ്റ്റാസിസ് സംഭവിക്കുന്നുവെന്ന് പഠനം കാണിക്കുന്നു.

നാഡീവ്യവസ്ഥയിലെ പ്ലെക്‌സിന്‌റെയും അതിന്റെ പ്രതിരൂപമായ സെമാഫോറിന്‌റെയും പ്രവര്‍ത്തനത്തെക്കുറിച്ച് ഗവേഷണ സമൂഹത്തിന് അറിവുണ്ടായിരുന്നു. 'എന്തുകൊണ്ടാണ് കരള്‍ കോശങ്ങളും പ്ലെക്‌സിന്‍ സൃഷ്ടിക്കുന്നത്, ആരോഗ്യമുള്ള കരളില്‍ ഈ പ്രോട്ടീന്‍ എന്താണ് ചെയ്യുന്നത് എന്നത് വ്യക്തമാക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു,' മൂര്‍ പറയുന്നു.

വന്‍കുടല്‍ അര്‍ബുദം പടരുന്നതില്‍ കരള്‍ കോശങ്ങള്‍ക്ക് പങ്ക്; രോഗവ്യാപനത്തെ തടസ്സപ്പെടുത്തുന്ന ചികിത്സാരീതികള്‍ക്ക് സഹായകമാകുന്ന കണ്ടെത്തലുമായി ഗവേഷകര്‍
'സ്‌മോളായാലും കാര്യമില്ല', മിതമായ മദ്യപാനം ആയുസ് കൂട്ടില്ല; പഠനങ്ങള്‍ തള്ളി ഗവേഷകര്‍

പ്ലെക്‌സിനും സെമാഫോറിനും തമ്മില്‍ നേരിട്ടുള്ള സമ്പര്‍ക്കം വന്‍കുടല്‍ കാന്‍സര്‍ കോശങ്ങളില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്നതായി മൂറും സംഘവും കണ്ടെത്തി. പ്രൈമറി ട്യൂമറില്‍ നിന്ന് മാറിനില്‍ക്കാന്‍ അര്‍ബുദ കോശങ്ങള്‍ അവയുടെ ഐഡന്റിറ്റി മാറ്റേണ്ടതുണ്ട്. അവ കുടലിന്റെ ഉപരിതല പാളിയില്‍ നിന്ന് സ്വയം മോചിപ്പിക്കപ്പെടകയോ അടുത്തുള്ള കോശങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കുകയോ വേണ്ടിവരാം. പ്ലെക്‌സിനും സെമാഫോറിനും തമ്മിലുള്ള നേരിട്ടുള്ള സമ്പര്‍ക്കം വന്‍കുടല്‍ കാന്‍സര്‍ കോശങ്ങളില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്നതായി മൂറും സംഘവും കണ്ടെത്തി.

logo
The Fourth
www.thefourthnews.in