'എംഎഎല്‍'; പുതിയ രക്തഗ്രൂപ്പ്, വൈദ്യശാസ്ത്രരംഗത്തെ നാഴികക്കല്ലെന്ന് ഗവേഷകര്‍

'എംഎഎല്‍'; പുതിയ രക്തഗ്രൂപ്പ്, വൈദ്യശാസ്ത്രരംഗത്തെ നാഴികക്കല്ലെന്ന് ഗവേഷകര്‍

1972ല്‍ കണ്ടെത്തിയിരുന്ന എഎന്‍ഡബ്ല്യുജെ ആന്റിജന്‍ ഗ്രൂപ്പില്‍ നടത്തിയ ഗവേഷണമാണ് കണ്ടെത്തലിനു സഹായിച്ചത്
Updated on
1 min read

വൈദ്യ ശാസ്ത്ര രംഗത്തെ മുന്നേറ്റത്തിന് പുതിയ പ്രതീക്ഷകള്‍ നല്‍കുന്ന രക്ത ഗ്രൂപ് കണ്ടെത്തി ശാസ്ത്രര്‍. എംഎഎല്‍ (MAL) എന്ന പേരിലാണ് പുതിയ രക്ത ഗ്രൂപ് അറിയപ്പെടുന്നത്. എന്‍എച്ച് എസ് (NHS) ബ്ലഡ്, ട്രാന്‍സ്പ്ലാന്റ് എന്‍എച്ച് എസ് ബി ടി (NHSBT), ബ്രിസ്റ്റോള്‍ സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകരാണ് പുതിയ കണ്ടുപിടിത്തത്തിന് പിന്നില്‍. 1972ല്‍ കണ്ടെത്തിയിരുന്ന എഎന്‍ഡബ്ല്യുജെ ആന്റിജന്‍ ഗ്രൂപ്പില്‍ നടത്തിയ ഗവേഷണമാണ് കണ്ടെത്തലിനു സഹായിച്ചത്.

'എംഎഎല്‍'; പുതിയ രക്തഗ്രൂപ്പ്, വൈദ്യശാസ്ത്രരംഗത്തെ നാഴികക്കല്ലെന്ന് ഗവേഷകര്‍
എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

പുതിയ രക്ത ഗ്രൂപുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ ലോകമെങ്ങുമുള്ള ഒട്ടേറെ അപൂര്‍വരോഗങ്ങള്‍ പ്രതിരോധിക്കാന്‍ പ്രയോജനകരമാകമെന്നാണ് ശാസ്ത്ര ലോകത്തിന്റെ പ്രതീക്ഷ. ഇത്തരം അപൂര്‍വ രക്തഗ്രൂപ്പ് ഉള്ളവരെ കണ്ടെത്താനും രക്തം നല്‍കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും ഗവേഷണ ഫലം ഗുണം ചെയ്‌തേക്കും.

മനുഷ്യരില്‍ തിരിച്ചറിഞ്ഞിട്ടുള്ള എ, ബി, ഒ, എബി തുടങ്ങി നാല് രക്തഗ്രൂപ്പുകള്‍ക്ക് പുറത്ത് തിരിച്ചറിഞ്ഞിട്ടുള്ള രക്ത ഗ്രൂപ്പുകളിലേക്കാണ് എംഎഎല്‍ കൂടി ഭാഗമാകുന്നത്. അമേരിക്കന്‍ സൊസൈറ്റി ഓഫ് ഹെമറ്റോളജി പ്രസിദ്ധീകരിച്ച പിയര്‍ - റിവ്യൂഡ് മെഡിക്കല്‍ ജേണലായ ബ്ലഡിലാണ് പുതിയ രക്ത ഗ്രൂപ്പിനെ കുറിച്ച് പ്രതിപാതിക്കുന്നത്. അരനൂറ്റാണ്ടോളം നീണ്ടു നിന്ന ഗവേഷണങ്ങളുടെ ഫലം കൂടിയാണിതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

'എംഎഎല്‍'; പുതിയ രക്തഗ്രൂപ്പ്, വൈദ്യശാസ്ത്രരംഗത്തെ നാഴികക്കല്ലെന്ന് ഗവേഷകര്‍
ലോക്‌ഡൗണ്‍ അതിജീവിച്ച പെണ്‍കുട്ടികളില്‍‌ അകാല മസ്തിഷ്ക വാർധക്യം; ആണ്‍കുട്ടികളേക്കാള്‍ മൂന്ന് വയസോളം കൂടുതലെന്ന് പഠനം

ചുവന്ന രക്താണുക്കള്‍ കാണപ്പെടുന്ന എഎന്‍ഡബ്ല്യുജെ ആന്റിജന്‍ എംഎഎല്‍ രക്തഗ്രൂപ്പിന്റെ ഭാഗമാണെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. 1972 മുതല്‍ ഇതിനെ കുറിച്ച് ഗവേഷണങ്ങള്‍ നടത്തിയിരുന്നു എങ്കരിലും പൂര്‍ണമായ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. എംഎല്‍എ രക്തഗ്രൂപ്പിന്റെ കണ്ടെത്തല്‍ എഎന്‍ഡബ്ല്യുജെ നെഗറ്റീവ് വ്യക്തികളെ തിരിച്ചറിയാന്‍ സഹായിക്കുന്നു എന്നതാണ് വൈദ്യശാസ്ത്ര മേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്നത്.

ജനസംഖ്യയുടെ 99.9 ശതമാനത്തിലേറെയും എഎന്‍ഡബ്ല്യുജെ പോസിറ്റീവ് ആണ്. എഎന്‍ഡബ്ല്യുജെ പോസിറ്റീവായവരുടെ രക്തത്തില്‍ ആന്റിജന്‍ അടങ്ങിയിട്ടുണ്ട്. ഇത്തരക്കാര്‍ എഎന്‍ഡബ്ല്യുജെ നെഗറ്റീവ് രക്തം സ്വീകരിക്കുന്നത് ഗുരുതര പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു. അതിനാല്‍ ഇപ്പോഴത്തെ കണ്ടെത്തല്‍ ആഗോള തലത്തില്‍ പല രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in