പുകവലിക്കാര്‍ക്കിടയില്‍ വില്ലനായി വിസറല്‍ ഫാറ്റ്; കാത്തിരിപ്പുണ്ട് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍

പുകവലിക്കാര്‍ക്കിടയില്‍ വില്ലനായി വിസറല്‍ ഫാറ്റ്; കാത്തിരിപ്പുണ്ട് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍

പുകവലി ഏറെ ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകുന്ന ശരീരത്തിലെ വിസറല്‍ ഫാറ്റ് വര്‍ധിപ്പിക്കുന്നതായി ജേണല്‍ അഡിക്ഷനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു
Updated on
1 min read

ഒരാളെ അനാരോഗ്യത്തിലേക്കു തള്ളിവിടുന്ന ദുശീലങ്ങളില്‍ പ്രധാനമാണ് പുകവലി. ശ്വാസകോശ രോഗങ്ങള്‍ മുതല്‍ അര്‍ബുദംവരെ നീളുന്ന ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങളാണ് പുകവലി സൃഷ്ടിക്കുന്നത്. എന്നാല്‍ പുകവലി ഏറെ ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകുന്ന ശരീരത്തിലെ വിസറല്‍ ഫാറ്റ് വര്‍ധിപ്പിക്കുന്നതായി ജേണല്‍ അഡിക്ഷനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

പുകവലി ശീലവും ജീവിതകാലം മുഴുവന്‍ പുക വലിക്കുന്നതും വയറിലെ കൊഴുപ്പിന്‌റെ വര്‍ധനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ജെല്ല് പോലെ ആന്തരിവായവയവങ്ങള്‍ക്ക് ചുറ്റും അടിയുന്ന വിസറല്‍ കൊഴുപ്പ് പുകവലി കൂട്ടുന്നതായി പഠനത്തിനു നേതൃത്വം നല്‍കിയ സ്വീഡന്‍ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടിലെ അസിസ്റ്റന്‌റ് പ്രൊഫസര്‍ ഡോ.ജര്‍മന്‍ കാരസ്‌ക്വില്ല പറയുന്നു. ശരീരത്തിന് ഏറ്റവുമധികം വില്ലനാകുന്നത് വിസറല്‍ കൊഴുപ്പാണ്. ഉന്തിയ വയറും വിസ്താരത്തിലുള്ള അരക്കെട്ടും വിസറല്‍ ഫാറ്റിന്‌റെ ലക്ഷണമാണ്.

വയറിനുള്ളിലെ അവയവങ്ങളെ ചുറ്റിപ്പറ്റിയുള്ള വിസറല്‍ ഫാറ്റ് ദൃശ്യമാകുന്നതല്ല. ശരീരത്തിലെ മൊത്തം കൊഴുപ്പിന്‌റ പത്ത് ശതമാനം വിസറല്‍ ഫാറ്റ് ഉണ്ടാകുന്നത് ദോഷകരമല്ലെന്ന് ക്ലീവ്‌ലാന്‍ഡ് ക്ലിനിക് പറയുന്നു. എന്നാല്‍ ഇത് അധികമാകുന്നത് നീര്‍വീക്കത്തിനും വിട്ടുമാറാത്ത രോഗങ്ങള്‍ക്കും കാരണമാകും.

വിസറല്‍ ഫാറ്റ് എവിടെയാണ് നിക്ഷേപിക്കപ്പെടുന്നതെന്നതും ശരീരത്തിന്‌റെ സ്വാഭാവിക പ്രവര്‍ത്തനങ്ങളെ ഇതെങ്ങനെ ബാധിക്കുമെന്നതനുസരിച്ചുമാണ് സ്ഥിതി ഗുരുതരമാകുന്നതെന്ന് കാരസ്‌ക്വില്ല പറഞ്ഞു. ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, മറ്റ് ഉപാപചയ അവസ്ഥകള്‍ എന്നിവയുമായി വിസറല്‍ ഫാറ്റ് ബന്ധപ്പെട്ടിരിക്കുന്നു. പുകവലി നിയന്ത്രിക്കുന്നതിനും ഉപേക്ഷിക്കുന്നതനും വലിയ ശ്രമങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറയുന്നു.

പുകവലിക്കാര്‍ക്കിടയില്‍ വില്ലനായി വിസറല്‍ ഫാറ്റ്; കാത്തിരിപ്പുണ്ട് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍
കുടവയര്‍ എങ്ങനെ കുറയ്ക്കാം; വീട്ടില്‍ തന്നെ ചെയ്യാവുന്ന വര്‍ക്കൗട്ടുകള്‍...

ഒരു വ്യക്തിയുടെ ശരീരത്തില്‍ സ്വാഭാവികമായി കാണപ്പെടുന്ന വസ്തുവിന്‌റെ അളവ് രോഗവുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് മനസ്സിലാക്കാനുള്ള സ്ഥിതി വിവര വിശകലനവും ഗവേഷകര്‍ നടത്തി. ജനിതകവ്യത്യാസങ്ങള്‍ക്കനുസരിച്ച് പെരുമാറ്റങ്ങളും ചുറ്റുപാടുകളും വ്യത്യസ്ത ആരോഗ്യഫലങ്ങളിലേക്ക് എങ്ങനെ എത്തിക്കുന്നുവെന്നും വിശകലനം ചെയ്തു.

ദുശീലങ്ങള്‍ വ്യക്തികളോടൊപ്പം തുടരും. സമ്മര്‍ദം കൂടുമ്പോള്‍ സിഗരറ്റ് വലിക്കുന്നവരും സൗഹൃദവലയത്തില്‍ ഈ ശീലങ്ങള്‍ പിന്തുടരുന്നവരുമൊക്കെയുണ്ട്. പുകവലി ഉപേക്ഷിക്കുന്നതോടെ വയറിലെ കൊഴുപ്പ് ഇല്ലാതാകുമോ എന്നതാണ് അവശേഷിക്കുന്ന മറ്റൊരു ചോദ്യമെന്ന് കാരസ്‌ക്വില്ല പറയുന്നു. ഇതു മനസ്സില്‍വച്ച് പുകവലി ഉപേക്ഷിക്കാന്‍ മടി കാണിക്കേണ്ടതില്ലെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

പുകവലിക്കാര്‍ക്കിടയില്‍ വില്ലനായി വിസറല്‍ ഫാറ്റ്; കാത്തിരിപ്പുണ്ട് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍
മുടി കളര്‍ ചെയ്യുംമുന്‍പ് അറിഞ്ഞിരിക്കാം ഈ പാര്‍ശ്വഫലങ്ങളും

പുകവലി ആരോഗ്യത്തിന് ദോഷകരമാണെന്ന് എല്ലാവര്‍ക്കും അറിയാം. പുകവലി നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട മൊത്തത്തിലുള്ള ഉന്നമനത്തിന് പൊതുജനാരോഗ്യ മെച്ചപ്പെടുത്തലുകള്‍ ഉപയോഗിക്കണം. പുകവലിക്കു പുറമേ, ലഹരി വസ്തുക്കള്‍, മലിനമായ വായു, പാചക പുക എന്നിവ ശ്വസിക്കുന്നത് കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങളും ശ്വാസകോശ രോഗങ്ങളും വര്‍ധിപ്പിക്കുന്നുണ്ട്.

ജനിതകപരമായുള്ള രോഗസാധ്യതയെ അധികരിപ്പിക്കാന്‍ പുകവലിക്കു സാധിക്കുമെന്നതിനാല്‍ പാരമ്പര്യമായി ഹൃദ്രോഗങ്ങള്‍ അലട്ടുന്ന കുടുംബങ്ങളിലെ പുകവലിക്കാര്‍ പൂര്‍ണമായും അതുപേക്ഷിക്കേണ്ടതുണ്ടെന്നും പഠനം പറയുന്നു.

logo
The Fourth
www.thefourthnews.in