പൂപ്പല്‍ ബാധിച്ച അരി ഉപയോഗിച്ചുള്ള ഭക്ഷണം ഗുരുതര ഹൃദയരോഗത്തിനു കാരണം

പൂപ്പല്‍ ബാധിച്ച അരി ഉപയോഗിച്ചുള്ള ഭക്ഷണം ഗുരുതര ഹൃദയരോഗത്തിനു കാരണം

കാര്‍ഡിയോ വാസ്‌കുലാര്‍ സിസ്റ്റത്തെ ബാധിക്കുന്ന തയാമിന്‌റെ കുറവു കാരണം ഉണ്ടാകുന്ന ഒരു രോഗമാണ് വെറ്റ് ബെറിബെറി എന്നറിയപ്പെടുന്ന കാര്‍ഡിയാക് ബെറിബെറി
Updated on
2 min read

പഴകിയ അരി ഉപയോഗിച്ചുള്ള ഭക്ഷണം ഗുരുതര രോഗമായ കാര്‍ഡിയാക് ബെറിബെറിക്കു കാരണമാകുന്നതായി കണ്ടെത്തല്‍. കാര്‍ഡിയോ വാസ്‌കുലാര്‍ സിസ്റ്റത്തെ ബാധിക്കുന്ന തയാമിന്‌റെ കുറവു കാരണം ഉണ്ടാകുന്ന ഒരു രോഗമാണ് വെറ്റ് ബെറിബെറി എന്നറിയപ്പെടുന്ന കാര്‍ഡിയാക് ബെറിബെറി. ഉപാപചയ പ്രവര്‍ത്തനത്തിലെ ഒരു അവശ്യ പോഷകമാണ് തയാമിന്‍. ഇതിന്റെ കുറവ് വിവിധ ന്യൂറോളജിക്കല്‍, കാര്‍ഡിയോവാസ്‌കുലര്‍ രോഗങ്ങള്‍ക്ക് കാരണമാകും.

കാര്‍ഡിയാക് ബെറിബെറിയും അരിയിലെ വിഷവസ്തുക്കളും പൂപ്പലും തമ്മില്‍ ബന്ധമുണ്ട്, പ്രത്യേകിച്ച് മൈക്കോടോക്‌സിനുകളുടെ സാന്നിധ്യം പഴകിയ അരിയിലുണ്ട്. അരി വിഷകരമാകുമ്പോള്‍ ആസ്പര്‍ഗില്ലസ് ഫ്‌ളാവസ്, ഫുസാറിയം സ്പീഷിസ് എന്നീ പൂപ്പലുകള്‍ ഉണ്ടാകുന്നു. ഇവ അഫ്‌ലാടോക്‌സിന്‍ എന്ന മൈക്കോടോക്‌സിന്‍ ഉല്‍പാദിപ്പിക്കുകയും ഇത് തയാമിന്‍ കുറവിലേക്കു നയിക്കുകയും ചെയ്യും.

പൂപ്പല്‍ ബാധിച്ച അരി ഉപയോഗിച്ചുള്ള ഭക്ഷണം ഗുരുതര ഹൃദയരോഗത്തിനു കാരണം
കുതിര്‍ത്ത നിലക്കടല കഴിക്കാം, ആരോഗ്യം മെച്ചപ്പെടുത്താം

അരി പോലുള്ള ധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ ഈ പൂപ്പലുകള്‍ വളരും. അഫ്‌ലാടോക്‌സിനുകള്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. തയാമിന്‌റെ അഭാവത്തിലേക്കു നയിക്കുന്നതില്‍ പ്രധാനപങ്ക് അഫ്‌ലാടോക്‌സിനുകള്‍ക്കുണ്ട്. തയാമിന്‌റെ അഭാവമാണ് കാര്‍ഡിയാക് ബെറിബെറി, ഹൃദയ പേശികളുടെ ക്ഷതം, ക്രമരഹിതമായ ഹൃദയനിരക്ക്, ശ്വാസമെടുക്കാന്‍ പ്രയാസം, എഡീമ എന്നിവയിലേക്കു നയിക്കുന്നത്.

കാര്‍ഡിയാക് ബെറിബെറി പ്രാഥമികമായി ഹൃദയത്തെയാണ് ബാധിക്കുന്നത്. ഇത് ഹൃദയത്തിന്റെ വികാസം (ഡിലേറ്റഡ് കാര്‍ഡിയോമയോപ്പതി) പോലുള്ള ഹൃദയ സംബന്ധമായ അവസ്ഥകളിലേക്ക് നയിക്കുകയും പമ്പിംഗ് കഴിവ് ദുര്‍ബലമാക്കുകയും ചെയ്യുന്നു. ഹൃദയപേശികള്‍ ദുര്‍ബലമാകുന്നതു കാരണം, പമ്പിംഗ് കൂട്ടാന്‍ ഹൃദയത്തിന് കൂടുതല്‍ വേഗത്തില്‍ മിടിക്കേണ്ടി വരും. ദുര്‍ബലമായ ഹൃദയപേശികള്‍ രക്തം ഫലപ്രദമായി പമ്പ് ചെയ്യാന്‍ പ്രയാസപ്പെടും. ഇത് കോശങ്ങളിലേക്കുള്ള ഓക്‌സിജന്‍ വിതരണം അപര്യാപ്തമാക്കുകയും തത്ഫലമായി ശ്വാസതടസ്സം ഉണ്ടാക്കുകയും ചെയ്യും.

പൂപ്പല്‍ ബാധിച്ച അരി ഉപയോഗിച്ചുള്ള ഭക്ഷണം ഗുരുതര ഹൃദയരോഗത്തിനു കാരണം
നല്ല കൊളസ്‌ട്രോള്‍ കൂടുന്നത് ഡിമെന്‍ഷ്യ സാധ്യത കൂട്ടുമെന്ന് പഠനം

രക്തം കാര്യക്ഷമമായി പമ്പ് ചെയ്യാന്‍ ഹൃദയത്തിനു സാധിക്കാതെ വരുമ്പോള്‍ ക്ഷീണവും ബലമില്ലായ്മയും അനുഭവപ്പെടുന്നു. ആവശ്യത്തിനുള്ള ഓക്‌സിജന്‍ ലഭിക്കാത്തതിനാല്‍ ചര്‍മം നീലനിറമാകും.

കാര്‍ഡിയാക് ബെറിബെറിയുടെ ലക്ഷണങ്ങള്‍ അതിവേഗം വികസിച്ചേക്കാം. വളരെപെട്ടെന്ന് ചികിത്സിച്ചില്ലെങ്കില്‍ ജീവനുതന്നെ ഭീഷണിയായേക്കാം. കാര്‍ഡിയോ വാസ്‌കുലാര്‍ ലക്ഷണങ്ങള്‍ക്കു പുറേമ തയാമിന്‌റെ അഭാവം ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ക്കും കാരണമാകാം.

എന്നുവച്ച് എല്ലാ അരിയിലും പൂപ്പലുകളോ മൈക്കോടോക്‌സിനുകളോ അടങ്ങിയിരിക്കണമെന്നില്ല. സംഭരണ സാഹചര്യങ്ങള്‍, കാര്‍ഷിക രീതികള്‍, കാലാവസ്ഥ തുടങ്ങിയ വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് അഫ്‌ലാടോക്‌സിനും പൂപ്പലുംബാധിക്കുന്നത്.

തയാമിന്‍ കുറവും ബെറിബെറി പോലുള്ള അനുബന്ധ രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിന്, സമീകൃതവുമായ ഭക്ഷണക്രമം, ശരിയായ ഭക്ഷണ സംഭരണം, ശുചിത്വ രീതികള്‍ എന്നിവ ഉറപ്പാക്കുകയും ഭക്ഷ്യ ഉല്‍പന്നങ്ങളില്‍ പൂപ്പല്‍ വളര്‍ച്ചയ്ക്ക് കാരണമായേക്കാവുന്ന ഏതെങ്കിലും ഘടകങ്ങളെ അകറ്റിനിര്‍ത്തേണ്ടതും പ്രധാനമാണ്. അഫ്‌ലാടോക്‌സിന്‍ മലിനീകരണത്തെക്കുറിച്ച് ആശങ്കകളുണ്ടെങ്കില്‍, ഭക്ഷ്യ ഉല്‍പന്നങ്ങളിലെ വിഷവസ്തുക്കളുടെ അളവ് നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും നിയന്ത്രണ ഏജന്‍സികള്‍ നല്‍കാറുണ്ട്.

പൂപ്പല്‍ ബാധിച്ച അരി ഉപയോഗിച്ചുള്ള ഭക്ഷണം ഗുരുതര ഹൃദയരോഗത്തിനു കാരണം
ഹൃദയം മുതല്‍ തലച്ചോറിന്റെ ആരോഗ്യം വരെ, കഴിക്കാം ചെമ്മീന്‍

അരി വേവിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ച് ചൂടാക്കി ദിവസങ്ങളോളം ഉപയോഗിക്കുന്ന പതിവ് പലര്‍ക്കുമുണ്ട്. ഇത് ആരോഗ്യത്തിനു ദോഷകരമാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വേവിച്ച അരിയിലെ സൂക്ഷ്മാണുക്കളുടെ വളര്‍ച്ച നഗ്‌നനേത്രങ്ങള്‍ക്ക് ദൃശ്യമല്ല, പക്ഷേ ഇതു കഴിക്കുന്നത് ദോഷകരമാണ്. അരിയില്‍ നിന്ന് ആവശ്യത്തിന് പോഷകങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ആരോഗ്യത്തിന് ഹാനികരമല്ലെന്നും ഉറപ്പുവരുത്താന്‍ അതാതു ദിവസം തന്നെ അരി വേവിക്കുക. ഗവേഷകരുടെ അഭിപ്രായത്തില്‍, വളരെ എളുപ്പത്തില്‍ പൂപ്പല്‍ വളരുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ് അരി.

logo
The Fourth
www.thefourthnews.in